കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി പതിമൂന്നാം തീയതിയിലേക്ക് മാറ്റി.അതെ സമയം അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം കോടതി തള്ളി. മൊഴിയിലെ പൊരുത്തക്കേടുകൾ കാരണം കഴിഞ്ഞ ദിവസമാണ് വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് നാദിർഷയെ വിളിപ്പിച്ചത്.തുടർന്ന് നെഞ്ചുവേദന മൂലം നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി.പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്
പത്തനംതിട്ട:ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് പമ്പയാറ്റില്‍ നടക്കും. രണ്ട് ബാച്ചുകളിലായി 52 പള്ളിയോടങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജല ഘോഷയാത്രയും മൂന്ന് മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മത്സര വള്ളംകളിയും ഉദ്ഘാടനം ചെയ്യും.എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളും പങ്കെടുക്കും. ഇത്തവണ ഹീറ്റ്‌സ് മത്സരങ്ങളില്‍ പള്ളിയോടങ്ങളുടെ സമയം രേഖപ്പെടുത്തുകയും കുറഞ്ഞ സമയം കുറിച്ച നാല് പള്ളിയോടങ്ങളെ വീതം ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും.ഓരോ ബാച്ചിലും മത്സരിക്കുന്ന പള്ളിയോടങ്ങള്‍ക്ക് പാടേണ്ട വഞ്ചിപ്പാട്ട് സഹിതം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവയ്ക്ക് അയോഗ്യത കല്‍പ്പിക്കുമെന്നതിനാല്‍ ഉത്രട്ടാതി ജലമേളയുടെ തനിമ ഉറപ്പാക്കാനാകും. സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഗായകന്‍ കാവാലം ശ്രീകുമാറിന് രാമപുരത്ത് വാര്യര്‍ പുരസ്‌കാരം ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി
കോഴിക്കോട്:മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറക്കി.ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ഇത്തിഹാദ്,എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,ഒമാൻ എയർവെയ്‌സ് എന്നീ സർവീസുകളാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്.കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ കരിപ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിലെ പാചകവാതക തൊഴിലാളികൾ പണിമുടക്ക് തുടങ്ങി
കണ്ണൂർ: 2016-17 വർഷത്തെ ബോണസ് നേടിയെടുക്കുന്നതിനായി കണ്ണൂർ ഡിസ്ട്രിക് ഫ്യൂവൽ എംപ്ലോയീസ് യൂണിയന്‍റെ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിലെ പാചകവാതക തൊഴിലാളികൾ പണിമുടക്ക് തുടങ്ങി. തൊഴിലാളികളുടെ മുന്നിൽ പണിമുടക്കമല്ലാതെ മറ്റ് മാർഗമൊന്നുമില്ലായിരുന്നു. ഓണക്കാലത്ത് ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഓണം കഴിഞ്ഞതിനുശേഷം പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് ഉത്തരവാദി ഉടമകൾ മാത്രമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പരിയാരത്ത് മിനിലോറി ബസ് ഷെല്‍ട്ടറിലേക്കു പാഞ്ഞുകയറി; മൂന്നുപേർക്കു പരിക്ക്
നാല് സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ഇന്ന് സ്പോട് അഡ്മിഷൻ
തിരുവനന്തപുരം:നാല് സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ഒഴിവുള്ള 26 എൻ ആർ ഐ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കംമീഷണർ ഇന്ന് സ്പോട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം തൈക്കാട് സ്വാതിതിരുനാൾ ഗവ.സംഗീത കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തുമണി മുതലാണ് പ്രവേശന നടപടികൾ ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട്,മൂന്ന് തീയതികളിൽ നടത്തിയ സ്പോട് അഡ്മിഷനിൽ ഒഴിവുവന്ന പരിയാരം,കൊല്ലം അസീസിയ, വർക്കല ശ്രീശങ്കര,തിരുവല്ല പുഷ്‌പഗിരി എന്നീ ഡെന്റൽ കോളേജുകളിലേക്കാണ് പ്രവേശനം. എൻ ആർ ഐ കാറ്റഗറി ലിസ്റ്റിലുള്ളവരുടെ അഭാവത്തിൽ എൻ ആർ ഐ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവരെയും പരിഗണിക്കും.എൻ ആർ ഐ സീറ്റുകൾക്ക് ആവശ്യക്കാർ ഇല്ലാതെ വന്നാൽ അവ മാനേജ്‌മെന്റ്/മെറിറ്റ് സീറ്റുകളായി മാറ്റി പ്രവേശനം നടത്തും.ബി ഡി എസ് കോഴ്‌സിൽ മറ്റേതെങ്കിലും ഒഴിവുകൾ ഉണ്ടാകുന്ന പക്ഷം അവയും ഈ സ്പോട് അഡ്മിഷനിൽ നികത്തും.നിശ്ചിത തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഹാജരാക്കുന്നവർക്കു മാത്രമേ സ്പോട് അഡ്മിഷനിൽ പങ്കെടുക്കാനാകൂ.
നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.നെഞ്ചുവേദനയെ തുടർന്ന് നാദിർഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അറസ്റ്റിന്റെ സാധ്യത മുന്നിൽക്കണ്ടാണ് നാദിർഷ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും പോലീസിന്റെ കനത്ത സമ്മർദ്ദം നേരിടാൻ കഴിയുന്നില്ലെന്നും കാണിച്ചാണ് നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.ആശുപത്രി വിട്ടാലുടൻ നാദിർഷയെ ചോദ്യം ചെയ്‌തേക്കും.കേസിൽ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും നാദിർഷയ്ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.ഒന്നാം പ്രതി പൾസർ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിർഷയെ സംശയത്തിന്റെ നിഴലിലാക്കിയത്.നാദിർഷ പറഞ്ഞ പല മൊഴികളും കളവാണെന്നാണ് പോലീസ് കരുതുന്നത്.
ശ്രീവൽസം ഗ്രൂപ് മാനേജർ രാധാമണിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്:ശ്രീവൽസം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി.ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്.വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.നേരത്തെ ആദായനികുതി വകുപ്പ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
കോയമ്പത്തൂരിന് സമീപം ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് മരണം
കോയമ്പത്തൂര്‍: സോമന്നൂരില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല10 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. നിരവധിപ്പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്.ബസു കാത്തു നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു. കുറച്ചു ദിവസങ്ങളായി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മേല്‍ക്കൂര ചോരുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു