News Desk

ദേശീയപാത ഉപരോധ സമരത്തോട് പ്രതികരിച്ചു;നടൻ നടൻ ജോജു ജോർജിന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു

keralanews respond to national highway blockade youth congress activists smash actor joju georges vehicle

കൊച്ചി: ദേശീയപാത ഉപരോധ സമരത്തോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ചതിന് നടൻ ജോജു ജോർജിന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു.അക്രമത്തിൽ ജോജുവിന്റെ കാറിന്റെ പുറകിലെ ചില്ല് പൂർണമായി തകർന്നു.സമരത്തെ തുടർന്നുള്ള ഗതാഗത കുരിക്കിൽ ആംബുലൻസുൾപ്പെടെ കുടുങ്ങിക്കിടന്ന സാഹചര്യത്തിലായിരുന്നു സമരത്തിനെതിരെ ജോജു ജോർജ് പ്രതികരിച്ചത്. വാഹനത്തിൽ നിന്നും ഇറങ്ങി സമര സ്ഥലത്ത് എത്തിയ അദ്ദേഹം നേതാക്കളോട് ക്ഷോഭിക്കുകയായിരുന്നു.11 മണി മുതൽ 12 വരെയാണ് ഉപരോധ സമരം നടത്താൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ ജോജുവിന്റെ പ്രതിഷേധത്തെ മറ്റ് യാത്രക്കാർ കൂടി പിന്തുണച്ചതോടെ പോലീസ് എത്തി സമരക്കാരെ സ്ഥലത്ത് നിന്നും നീക്കാൻ ആരംഭിച്ചു. ഇതോടെ ഒരു മണിക്കൂർ നീണ്ട സമരം 45 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചു. ജോജുവിന്റെ വാഹനം കടന്നുപോകാൻ ആരംഭിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. പോലീസ് പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും പ്രവർത്തകർ വാഹനത്തിന്റെ ചില്ല് തകർത്തു.അതേസമയം ജോജു മദ്യപിച്ചാണ് എത്തിയതെന്നും സമരക്കാർക്ക് നേരെ അസഭ്യം പറഞ്ഞ നടൻ വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ മുതിർന്നെന്നും കോൺഗ്രസ് ആരോപിച്ചു.ജോജു ജോര്‍ജ്ജിനെതിരെ വനിതാ നേതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നും രണ്ടു മണിക്കൂറോളമായി വഴിയില്‍ കിടന്നു ബുദ്ധിമുട്ടിയതിനെ തുടര്‍ന്നാണ് താന്‍ പ്രതിഷേധം അറിയിച്ചതെന്നുമാണ് ജോജു ജോര്‍ജ്ജ് പറഞ്ഞത്.

കണ്ണൂരിൽ പനി ബാധിച്ച് പതിനൊന്നു വയസ്സുകാരി മരിച്ചു;വിദ്യാര്‍ഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നാണെന്ന് പരാതി

keralanews 11 year old girl died of fever in kannur complaint that the students death was due to witchcraft treatment

കണ്ണൂർ: കണ്ണൂരിലെ നാലുവയലിൽ പനി ബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിൽ ഫാത്തിമയാണ് മരിച്ചത്. 11 വയസായിരുന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്‌ക്ക് ശക്തമായ പനിയുണ്ടായിരുന്നുവെന്നും എന്നാൽ കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും പരിസരവാസികളും നാട്ടുകാരും ആരോപിക്കുന്നു. ശാസ്ത്രീയമായ ചികിത്സയും വൈദ്യപരിശോധനയും നൽകാൻ താൽപര്യമില്ലാത്തവരാണ് ഫാത്തിമയുടെ കുടുംബത്തിലുള്ളവരെന്നും ആരോപണമുയരുന്നുണ്ട്.കടുത്ത പനിയുള്ള കുട്ടിയ്ക്ക് വൈദ്യ ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നല്‍കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന്  പിതൃ സഹോദരന്റെ പരാതിയില്‍ പറയുന്നു. നേരത്തെ ഫാത്തിമയുടെ കുടുംബത്തിലെ ഒരു ബന്ധുവും ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

സുപ്രീംകോടതി വിധിയെ തുടർന്ന് മുല്ലപ്പെരിയാറില്‍ പുതിയ റൂള്‍കര്‍വ് നിലവില്‍ വന്നു

keralanews new rule curve introduced in mullaperiyar following supreme court verdict

ഇടുക്കി: സുപ്രീം കോടതി വിധിയെ തുടർന്ന് മുല്ലപ്പെരിയാറില്‍ പുതിയ റൂള്‍കര്‍വ് നിലവില്‍ വന്നു.ഇന്ന് മുതല്‍ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂള്‍കര്‍വ് നിലനില്‍ക്കുക.139.5 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കാമെന്നാണ് ഒക്ടോബര്‍ 28ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നവംബര്‍ 11 വരെ മാത്രമേ ഈ അടിയില്‍ വെള്ളം സംഭരിക്കാനാകൂ.അങ്ങനെയെങ്കില്‍ നിലവില്‍ തുറന്ന സ്പില്‍വേ ഷട്ടറുകള്‍ അടയ്ക്കാനോ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ സാധ്യതയുണ്ട്. റൂള്‍കര്‍വിന്റെ അടിസ്ഥാനത്തില്‍ ഷട്ടറുകള്‍ അടയ്ക്കുകയാണെന്ന് തമിഴ്നാടിന് കേരളത്തെ അറിയിക്കേണ്ട ആവശ്യവുമില്ല. ഈ മാസം 11ന് ഹരജി സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറയ്ക്കുന്നില്ലെങ്കില്‍ ജലനിരപ്പ് ഇനിയും താഴും. ഡാമില്‍ നീരൊഴുക്കും കാര്യമായി കുറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതിനാല്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പില്‍ നേരിയ വര്‍ധനയുണ്ടായി. 2398.30 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്

ജലനിരപ്പ് താഴുന്നു;മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഇന്ന് അടച്ചേക്കും

keralanews water level decreases spillway shutters at mullaperiyar dam may close today

ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നു തുടങ്ങി. നിലവിൽ 138.45 അടിയാണ് ഡാമിലെ ജലനിരപ്പ്. അണക്കെട്ടിലേയ്‌ക്കുള്ള നീരൊഴുക്കും കുറഞ്ഞതായി അധികൃതർ അറിയിച്ചു.ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ ഇന്ന് താഴ്തിയേക്കും. ആറ് ഷട്ട്‌റുകളാണ് ഉയർത്തിയിട്ടുള്ളത്. ഇടുക്കിയിലേയ്‌ക്ക് സെക്കന്റിൽ 2599 ഘനയടിയും തമിഴ്‌നാട്ടിലേയ്‌ക്ക് 2350 ഘനയടി ജലവുമാണ് ഒഴുക്കിവിടുന്നത്.ഇന്നലെ മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നിരുന്നു. നാല് മണിയോടെയാണ് ഷട്ടറുകൾ 50 സെന്റീമീറ്ററുകൾ വീതം തുറന്നത്. 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും അണക്കെട്ട് സന്ദർശിച്ചിരുന്നു.കൂടുതൽ ഷട്ടറുകൾ തുറന്നതോടെ, പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു

keralanews former miss kerala and runner up die in car accident

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 ലെ മിസ് കേരള അന്‍സി കബീര്‍(25), 2019 മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍(26) എന്നിവരാണ് മരിച്ചത്.എറണാകുളം വൈറ്റിലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെടുകയായിരുന്നു.ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍.ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും; നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാത്ഥികൾ തിരികെ സ്കൂളിലേക്ക്

keralanews schools in the state opens today students to school after log break

തിരുവനന്തപുരം: നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാത്ഥികൾ തിരികെ സ്കൂളിലേക്ക്.സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.സംസ്ഥാന തല പ്രവേശനോത്സവം രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണാ ജോർജ്, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടക്കുക.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെയും 10,പ്ലസ് ടു ക്ലാസുകളിലെയും വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളിൽ എത്തുന്നത്. 10 ലക്ഷത്തോളം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിദ്യാലയങ്ങളിൽ പൂർത്തിയായി കഴിഞ്ഞു.സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്ക് പരിഹാരമാവുകയാണെന്നും സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവേണ്ടത് അതീവപ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും ക്ലാസുകൾ. വിദ്യാർത്ഥികൾക്ക് ഇടയ്‌ക്കിടയ്‌ക്ക് കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്ലാസുകളിൽ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ചാകും ക്ലാസുകൾ സംഘടിപ്പിക്കുക. ഇത് സാദ്ധ്യമാക്കാൻ ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ നടക്കുക.

സ്‌കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലം പാലിക്കണം.ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച്‌ കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.ആദ്യ രണ്ട് ആഴ്ച ക്ലാസുകളിൽ ഹാജർ ഉണ്ടാകില്ല. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കുകയോ, നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യുന്ന കുട്ടികൾ ക്ലാസിൽ എത്തരുത്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരോട് ഓൺലൈൻ ക്ലാസ് തുടരാനാണ് സർക്കാർ നിർദ്ദേശം.

കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ ആസ്ഥാന മന്ദിരവും വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് വ്യാപാരസമുച്ചയവും കോൺഫെറൻസ് ഹാളും ഉൽഘാടനം ചെയ്തു

keralanews kannur district petroleum dealers dealers association headquarters welfare charitable trust shopping complex and conference hall inaugurated

കണ്ണൂർ:ജില്ലയിലെ പൊതുമേഖലാ ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ കീഴിലുള്ള നൂറ്റമ്പതോളം വരുന്ന ഡീലർമാരുടെ കൂട്ടായ്മ കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ്  അസോസിയേഷന്റെ ആസ്ഥാന മന്ദിരവും അസോസിയേഷന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഡീലേഴ്‌സ് വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ വ്യാപാരസമുച്ചയവും കോൺഫെറൻസ് ഹാളും ഇന്ന് (31.10.2021) കാലത്ത് 10 മണിക്ക് ബഹുമാനപ്പെട്ട രാജ്യസഭംഗം ശ്രീ ഡോ. വി ശിവദാസൻ എംപി ഔപചാരികമായി ഉൽഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു.ശ്രീ കെ വി സുമേഷ് എം ൽ എ ആദ്യ വിൽപ്പന നടത്തി.അതോടൊപ്പം കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം  കാൺപൂർ ഐഐടിയിൽ ഉപരിപഠനം നടത്തുന്ന പയ്യന്നൂർ പെട്രോൾ പമ്പ് ജീവനക്കാരനായ ശ്രീ രാജഗോപാലിന്റെ മകൾ കുമാരി ആര്യ രാജഗോപാലിന് ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദനങ്ങൾ അർപ്പിച്ചു.ചടങ്ങിൽ ലീഗൽ സർവീസസ് സൊസൈറ്റി ചെയർമാൻ സജി എം, കെ ഡി പി ഡി എ മുൻ പ്രസിഡണ്ട് ശ്രീ കെ ഹരീന്ദ്രൻ, കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ ഷൈജു വി കെ എന്നിവർ ആശംസ അർപ്പിച്ചു. കെ ഡി പി ഡി എ ജനറൽ സെക്രെട്ടറി ശ്രീ എം അനിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ഈ രംഗത്തേക്ക് പുതിയ റീറ്റെയ്ൽ ഔട്ട്ലറ്റുകളുടെ വർധിച്ച രീതിയിലുള്ള കടന്നു വരവും സൃഷ്ട്ടിച്ച വിൽപ്പന മാന്ദ്യം മൂലം ഡീലർമാർക്കുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിൽക്കുക എന്ന ലക്ഷ്യത്തോടെ ഡീലേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ ദൈനംദിന ആവശ്യമായി വരുന്ന അനുബന്ധ ഉൽപ്പന്നങ്ങൾ ട്രസ്റ്റ് വ്യാപാര സമുച്ചയത്തിൽ നിന്നും ഇനി മുതൽ ലഭ്യമാകും.കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം വിവിധ ഇൻഷുറൻസ് പരിരക്ഷകൾ, ഐടി റിട്ടേൺസ്, അക്കൗണ്ട് ഓഡിറ്റ് എന്നിവയ്ക്കുള്ള സൗകര്യം ഡീലർമാർക്ക് ലഭ്യമാകും.ഡീലർമാരുടെ വ്യാപാര മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് അസോസിയേഷൻ പരിഹാരങ്ങൾ കണ്ടെത്തുന്നതോടൊപ്പം ട്രേഡിങ് റിലേറ്റഡ് ആയിട്ടുള്ള എല്ലാ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരിക വഴി ഡീലേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അവർക്ക് ഒരു അഡീഷണൽ റവന്യു ഇതുവഴി ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഇ. എം ശശീന്ദ്രൻ (ചെയർമാൻ) കെ വി രാമചന്ദ്രൻ(സെക്രെട്ടറി) കെ വി സുദൻ(ട്രഷറർ) എന്നിവരാണ് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ.ടി വി ജയദേവൻ (പ്രസിഡണ്ട്) , എം അനിൽ(സെക്രെട്ടറി), സി ഹരിദാസ്(ട്രഷറർ) എന്നിവർണ് ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. എക്സിക്യൂട്ടീവ് അംഗങ്ങൾ:കെ എം നൗഫൽ, ജിതിൻ ശശീന്ദ്രൻ, ശ്രീജിത്ത് മേപ്പയിൽ, കെ ഹരീന്ദ്രൻ, വി വി രാജൻ, സി കെ രാജേഷ്, കെ രജിലാൽ, കെ ഹമീദ് ഹാജി, സി ആർ രാജേന്ദ്രൻ, കെ പി അയൂബ്, എം ആർ രാജൻ, അനീഷ്, ടി ആർ ബിജു, ഡോ. എം വിശ്വനാഥൻ, പ്രേമരാജൻ, എൻ കെ ബിജു, കെ കെ സുരേന്ദ്രൻ, അരുൺ കുമാർ, എ സജിത, ബിന്ദു സജീവൻ.

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും;ആദ്യഘട്ടത്തില്‍ ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളും

keralanews schools in the state will reopen tomorrow after a long break classes 1 to 7 and 10th and 12th in first phase

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും.പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടുഡോസ് വാക്സിൻ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.അധ്യാപകരില്ലാത്തയിടങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതിനൽകി. ലോവർ പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളമണ് തിങ്കളാഴ്ച ആരംഭിക്കുക. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികളേ പാടുള്ളൂ.ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി കുട്ടികളേ പാടുള്ളൂ ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ടുദിവസം) സ്കൂളിൽ വരാം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതിൽത്തന്നെ തുടരണം.ആദ്യഘട്ടത്തിൽ ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക.ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസ് തുടരും.വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമേ അനുവദിക്കൂ.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ പ്രവർത്തികൾ ഇനി മുതൽ പി ഡബ്ല്യൂ ഡി ക്ക് കീഴിൽ

keralanews electrical work in kannur government medical college is now under p w d

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ പ്രവർത്തികൾ ഇനി മുതൽ പി ഡബ്ല്യൂ ഡി ക്ക് കീഴിൽ ആയിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.മെഡിക്കൽ കോളേജിലെ പ്രവർത്തികളിൽ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതായി പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന യോഗത്തിനു ശേഷമാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.യോഗത്തിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ ഡോ.അജയകുമാർ കെ സ്വാഗതം പറഞ്ഞു.മുൻ എംഎൽഎ ടി വി രാജേഷ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രെട്ടറി പി കെ ശബരീഷ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി കെ മനോജ്, ആർഎംഒ ഡോ. സരിൻ എസ് എം, എആർഎംഒ ഡോ. മനോജ് കെ പി, പി ഡബ്ല്യൂ ഡി സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് എ, എക്സിക്യൂട്ടീവ് എൻജിനീയർ കെ ജിഷാ കുമാരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ(സിവിൽ) സി സവിത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ(ഇലക്ട്രിക്കൽ) വിഷ്ണുദാസ്, മെഡിക്കൽ കോളേജ് അക്കൗണ്ട്സ് ഓഫീസർ അനിൽകുമാർ എം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നാം ഷട്ടറും തുറന്നു; ജലനിരപ്പ് കുറയാത്തതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ

keralanews third shutter of the mullaperiyar dam was also opened roshi augustine said there was no need to worry about the water level

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി വര്‍ധിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നത്. 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്.കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടര്‍ കൂടി തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് നടപടി. 138.85 അടിയിലാണ് ഇപ്പോഴും ജലമുള്ളത്. ഒരു ഷട്ടര്‍ കൂടി തുറന്നതോടെ നിലവിലുള്ള ജലനിരപ്പിനെക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക. ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.മുല്ലപ്പെരിയാറിലെ ജലം രാത്രിയോടെ ഇടുക്കി റിസര്‍വോയറിലെത്തി. കുറഞ്ഞ ശക്തിയില്‍ വെള്ളമൊഴുകിയതുകൊണ്ടാണ് ഇത്രയും വൈകാന്‍ കാരണം. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ സംഭരിക്കാനാകുമെന്നാണ് ഡാം അധികൃതരുടെ കണക്കുകൂട്ടല്‍. ചെറുതോണിയുടെ ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവരില്ലെന്ന് ഡാം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംഭരിക്കുന്നതിനുള്ള ശേഷി കേരളത്തിനുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എങ്കിലും കേരളത്തിന്റെ ആവശ്യ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്താൻ തമിഴ്‌നാട് സമ്മതിച്ചത് ആശാവഹമായ കാര്യമാണ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാകാൻ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.