തളിപ്പറമ്പ്:ധർമശാല-തളിപ്പറമ്പ് റോഡിൽ പുതിയ ബാർ അനുവദിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്.ഹോട്ടൽ പൊളാരിസിലാണ് ബാർ അനുവദിച്ചത്.നേരത്തെ കണ്ണപ്പിലാവിൽ വിദേശ മദ്യശാല തുടങ്ങാനുള്ള തീരുമാനം നാട്ടുകാർ ശക്തമായ പ്രതിഷേധം നടത്തിയതോടെ ഉപേക്ഷിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സമീപ പ്രദേശത്തു ബാർ അനുവദിച്ചത്.ബാർ അടപ്പിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.ആന്തൂർ നഗരസഭാ കൗൺസിലർ പി.പി ഉഷ പ്രതിഷേധം ഉൽഘാടനം ചെയ്തു.
ശനിയാഴ്ച ട്രെയിനുകൾ രണ്ട് മണിക്കൂർ വരെ വൈകി ഓടും
തിരുവനന്തപുരം:ശനിയാഴ്ച രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെയുള്ള സമയങ്ങളിൽ ട്രെയിനുകൾ രണ്ടു മണിക്കൂർ വരെ വൈകി ഓടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. ഷൊർണൂർ-എറണാകുളം,എറണാകുളം-ആലപ്പുഴ,കായംകുളം-കൊല്ലം,തിരുവനന്തപുരം-കൊല്ലം എന്നീ സെക്ഷനുകളിലാണ് ട്രെയിനുകൾ വൈകി ഓടുക.
ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.രാവിലെ 11 നാണ് കോടതി നടപടികൾ ആരംഭിക്കുക.അറസ്റ്റിലായി 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട് എന്നാകും പ്രതിഭാഗം വാദിക്കുക.എന്നാൽ കേസിൽ അന്വേഷണം തുടരുന്നതിനാലും നിർണായകമായ അറസ്റ്റുകൾ ശേഷിക്കുന്നതിനാലും ജാമ്യം നല്കരുതെന്നാകും പ്രോസിക്യൂഷൻ വാദിക്കുക.ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യം തേടി അങ്കമാലി കോടതിയെ സമീപിക്കുന്നത്.നേരത്തെ അങ്കമാലി കോടതി ഒരുതവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടുവെന്ന ആരോപണം മാത്രമാണ് ദിലീപിനെതിരെയുള്ളതു എന്നാണ് അഭിഭാഷകരുടെ വാദം.മറ്റ് ആക്ഷേപങ്ങൾക്കൊന്നും തെളിവ് നല്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.എന്നാൽ ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.ദിലീപ് പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും.കൂടാതെ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് സംശയിക്കപ്പെടുന്ന നാദിർഷയെ ചോദ്യം ചെയ്യാനാകാത്ത കാര്യവും അന്വേഷണ സംഘം കോടതിയെ ധരിപ്പിക്കും.
പാനൂരില്‍ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി
വീട്ടിൽ നിന്നും കാണാതായ ഇലക്ട്രീഷ്യന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി
രാജസ്ഥാന്‍ സ്കൂളില്‍ രണ്ടാം ക്ലാസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ആറു വയസുകാരിയെ സര്‍ക്കാര്‍ സ്‌കൂളില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ബലാത്സംഗം ചെയ്തത്. സ്‌കൂളിലെ ശൗചാലയത്തിന് സമീപമുള്ള മുറിയിലെ മേശയില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം.സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ സ്‌കൂളിലെ തൂപ്പുകാരാണ്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. ജില്ലാ കളക്ടറും പോലീസ് മേധാവിയുമടക്കം സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. സ്‌കൂള്‍ ജീവനക്കാരേയും അധികൃതരേയും ചോദ്യം ചെയ്തു വരികയാണ്.
ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം; നഴ്സുമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി
കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയിൽ അകാരണമായി നഴ്‌സുമാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നടത്തിവരുന്ന സമരത്തിനിടയിൽ പോലീസും സമരക്കാരും തമ്മിൽ സംഘർഷം. സമരക്കാരെ പോലീസ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഘർഷം.അഞ്ചു നഴ്‌സുമാരെ കാരണമില്ലാതെ അധികൃതർ പിരിച്ചു വിട്ടതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്.കഴിഞ്ഞ നാൽപതു ദിവസമായി സമരം നടന്നു വരികയാണ്.യു എൻ എയുടെ നേതൃത്വത്തിൽ ഇന്ന് നഴ്‌സുമാർ കളക്റ്ററേറ്റിലേക്കും ആശുപത്രിയിലേക്കും പ്രതിഷേധ റാലി നടത്തി. ഇതേ തുടര്‍ന്നാണ് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായതും പതിനഞ്ചോളം നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കിയതും.സംഘർഷത്തിൽ മൂന്നു നഴ്‌സുമാർക്ക് പരിക്കേറ്റതായാണ് വിവരം.നഴ്‌സുമാർക്ക് പിന്തുണയുമായി പി.സി ജോർജ് ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.
കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവം: ആർസിസിയിൽ പോലീസ് പരിശോധന
തിരുവനന്തപുരം: ആര്‍സിസിയില്‍ പോലീസ് പരിശോധന. ആർസിസിയിൽനിന്നു രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചതായ പരാതിയിലാണ് പരിശോധന. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി സ്ഥിതീകരിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം നടത്തിവരികയാണ്. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. കുട്ടിയുടെ രക്ഷിതാവിന്‍റെ പരാതിയിൽ ഉടൻതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആര്‍സിസി ഡയറക്ടറോട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടിരിക്കുന്നത്.
മുരുകന്റെ മരണം;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്റ്റർമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി:തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിലെ രണ്ടു ഡോക്റ്റർമാരുടെ അറസ്റ്റ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു.ഡോക്റ്റർമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നിർദേശം. മുരുകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പിഴവ് ഉണ്ടായിട്ടില്ലെന്നും മുരുകനെ ആശുപത്രിയിൽ കൊണ്ടുവന്ന സമയം ഒഴിവുള്ള വെന്റിലേറ്റർ ഇല്ലായിരുന്നുവെന്നും ഡോക്റ്റർമാർ കോടതിയെ അറിയിച്ചു.ഡോക്റ്റർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു,ഇന്നുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നു നാദിർഷ,വേണ്ടെന്നു പോലീസ്
കൊച്ചി:ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് തന്നെ വേണമെങ്കിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നു നാദിർഷ പോലീസിനെ അറിയിച്ചു.ഇന്ന് നാലുമണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് തരാം അറിയിച്ചത്.എന്നാൽ രാവിലെ ഹാജരായപ്പോൾ രക്തസമ്മർദത്തിലും രക്തത്തിലെ ഷുഗർ ലെവലിലും വ്യതിയാനം ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നാദിർഷയെ ചോദ്യം ചെയ്യാൻ വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.മെഡിക്കൽ സംഘത്തിന്റെ വിശദമായ റിപ്പോർട് ലഭിച്ചതിനു ശേഷം മാത്രമേ താരത്തിനെ കൂടുതൽ ചോദ്യം ചെയ്യാൻ ഇടയുള്ളൂ.കോടതിയുടെ നിർദേശപ്രകാരം ഇന്ന് രാവിലെ 9.45 ഓടെയാണ് നാദിർഷ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരായത്.തുടർന്ന് ചോദ്യം ചെയ്യൽ തുടരവെയാണ് നാദിർഷായുടെ രക്തസമ്മർദം ഉയർന്നത്.തുടർന്ന് ഡോക്റ്റർമാരെത്തി പരിശോധിക്കുകയും അവരുടെ നിർദേശ പ്രകാരം ചോദ്യം ചെയ്യൽ ഉപേക്ഷിക്കുകയുമായിരുന്നു.