News Desk

കോഴിക്കോട് കളക്റ്ററേറ്റിൽ തീപിടുത്തം

keralanews fire broke out in kozhikode collectorate

കോഴിക്കോട്:കോഴിക്കോട് കളക്റ്ററേറ്റിൽ തീപിടുത്തം.ആർ ഡി ഓ ഓഫീസിന് മുകളിലത്തെ നിലയിലുള്ള തപാൽ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും റിപ്പോർട് ചെയ്തിട്ടില്ല.അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.തപാൽ വകുപ്പിന്റെ ഒട്ടേറെ രേഖകൾ കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഓണം ബമ്പർ നറുക്കെടുത്തു;ഒന്നാം സമ്മാനം മലപ്പുറത്ത്

keralanews onam bumper drws first prize in malappuram

തിരുവനന്തപുരം:ഓണം ബമ്പർ നറുക്കെടുത്തു.ഒന്നാം സമ്മാനമായ പത്തു കോടി രൂപ മലപ്പുറത്ത് വിറ്റ  AJ442876 നമ്പർ ലോട്ടറിക്ക് ലഭിച്ചു.442876 എന്ന നമ്പറിലുള്ള എല്ലാ സീരീസിലുള്ള ടിക്കറ്റുകൾക്കും സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ ലഭിക്കും.തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്ര ഹോം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വിജയിയെ തിരഞ്ഞെടുത്തത്.നികുതി കഴിച്ചു 6 കോടി 30 ലക്ഷം രൂപയാണ് ഒന്നാം സമ്മാന വിജയിക്ക് കിട്ടുക.ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബമ്പർ വിൽപ്പനയ്‌ക്കെത്തിയത്.നേരത്തെ സെപ്റ്റംബർ 20 ന് ഓണം ബമ്പർ നറുക്കെടുക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്.എന്നാൽ പുതുതായി അച്ചടിച്ച ടിക്കറ്റുകൾ കൂടി വിറ്റഴിക്കാനായിട്ടാണ് നറുക്കെടുപ്പ് 22 ലേക്ക് മാറ്റിയത്.

കളക്റ്ററേറ്റിലെ കവർച്ച;പിടിയിലായവർ മുൻപും മോഷണക്കേസിൽ അറസ്റ്റിലായവർ

keralanews robbery in kannur collectorate the accused arrested

കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിലെ കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കൂടരഞ്ഞി കൂലത്തുംകടവ് ഒന്നാംതൊടി കെ.പി.ബിനോയ് (35), പേരാവൂർ പഴയ ടാക്കീസിനു സമീപം കെ.യു.മാത്യു എന്ന ഓന്ത് മാത്യു (50) എന്നിവർ മുൻപും കണ്ണൂർ കോടതിയിലെ കന്റീനിലും കോഴിക്കോട് കോടതിയിലും കവർച്ച നടത്തിയതിനു നേരത്തേ ജയിലിൽ കഴിഞ്ഞിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.അടുത്തകാലത്തു ജയിലിൽ നിന്നിറങ്ങിയവരുടെ പട്ടികയും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു മോഷ്ടാക്കളെ പിടികൂടിയത്. ജയിലിൽ വച്ചാണു ഇവർ  പരിചയപ്പെട്ടത്. അടുത്തിടെയാണു രണ്ടുപേരും ജയിലിൽ നിന്നിറങ്ങിയത്. സംഭവദിവസം രാത്രി റെയിൽവേ സ്റ്റേഷനു സമീപത്തെ സിസിടിവി ക്യാമറയിൽ മത്തായിയുടെ ചിത്രം പതിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.നഗരത്തിലെ തിയറ്ററിൽ സിനിമ കണ്ട ശേഷമാണ് ഇവർ മോഷണം ആസൂത്രണം ചെയ്തത്.കളക്റ്ററേറ്റിന് സമീപത്തുള്ള പെട്രോൾ പമ്പിൽ മോഷണം നടത്താനാണ് ഇവർ ആദ്യം തീരുമാനിച്ചത്.എന്നാൽ പെട്രോൾ പമ്പിലും സമീപത്തും ആളുകളും വാഹനങ്ങളുടെ വെളിച്ചവും ഉണ്ടായിരുന്നതിനാൽ തീരുമാനം മാറ്റി മതിൽ മതിൽ ചാടിക്കടന്ന് ഇരുവരും കലക്ടറേറ്റിൽ എത്തുകയായിരുന്നു. മോഷണത്തിനു ശേഷം മാനന്തവാടിയിൽ തങ്ങിയ ഇവർ രണ്ടു ദിവസം മുൻപാണു കണ്ണൂരിൽ തിരിച്ചെത്തിയത്.

അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തി

keralanews under17 world cup football trophy reached kochi

കൊച്ചി:അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പ്  ട്രോഫി കൊച്ചിയിൽ എത്തി. കലൂർ സ്റ്റേഡിയത്തിൽ സംസ്ഥാന കായിക മന്ത്രി എസി മൊയ്തീൻ ട്രോഫി ഏറ്റുവാങ്ങി.ജൂലൈ 17 നാണ്  ദില്ലിയില്‍ നിന്ന് ട്രോഫി പര്യടനം ആരംഭിച്ചത്.വൻ സുരക്ഷസന്നാഹമാണ് ട്രോഫിയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.കലൂർ സ്റ്റേഡിയത്തിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി പൊതുജനങ്ങൾക്കായി ട്രോഫി പ്രദർശിപ്പിക്കും. കൊച്ചിയിലെ വിവിധ വേദികളിൽ  ഞായറാഴ്ച വരെ ട്രോഫി പ്രദർശനമുണ്ടാകും. ശനിയാഴ്ച കൊച്ചി അംബേദ്ക്കർ സ്റ്റേഡിയത്തിൽ സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കും. ലോകകപ്പിന് വേദിയാവുന്ന ആറ് നഗരങ്ങളിലാണ് പ്രദര്‍ശനം.കൊച്ചിയിലെ പര്യടനത്തിന് ശേഷം ട്രോഫി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ഒക്ടോബർ ഏഴിനാണ് കൊച്ചിയിലെ ലോകകപ്പ് മത്സരം.

ബെംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

keralanews malayalee student who was kidnapped was killed in bengalooru

ബെംഗളൂരു:ബെംഗളൂരുവിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.ആദായ നികുതി ഉദ്യോഗസ്ഥൻ വി.നിരഞ്ജൻ കുമാറിന്റെ മകനും എൻജിനീയറിങ് വിദ്യാർത്ഥിയുമായ ശരത്(19) കൊല്ലപ്പെട്ടത്.സെപ്റ്റംബർ 12 നാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയത്.സെപ്റ്റംബർ 12 ന് തനിക്കു വാങ്ങിയ പുതിയ ബൈക്ക് കൂട്ടുകാരെ കാണിക്കാനായി പുറത്തേക്ക് പോയതായിരുന്നു ശരത്.രാത്രി എട്ടുമണിയായിട്ടും തിരിച്ചു വരാതായതോടെ അമ്മ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുക്കുന്നുണ്ടായിരുന്നില്ല.തുടർന്ന് വാട്സ് ആപ്പിൽ ശരത്തിന്റെ ഒരു വീഡിയോ ലഭിക്കുകയായിരുന്നു.തന്നെ ചിലർ തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്നും 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ അവർ വിടുകയുള്ളൂ എന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞത്.അതിനു ശേഷം ശരത്തിന്റെ ഫോൺ വീണ്ടും ഓഫായി.തീവ്രവാദികളെ പോലെയുള്ളവരാണ് തന്നെ തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നും തങ്ങളുടെ കുടുംബത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർക്ക് അറിയാം എന്നും തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോകാനും അവർ പദ്ധതിയിട്ടിരുന്നതായും ഇക്കാര്യം പോലീസിലറിയിക്കരുതെന്നും ശരത് മാതാപിതാക്കളെ അറിയിച്ചിരുന്നു.

മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയ ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു

keralanews wife cut the genitalorgan of her husband who plan to marry another lady

കുറ്റിപ്പുറം:മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയ ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു.മലപ്പുറം തിരൂരിനടുത്ത പുറത്തൂർ കാവിലക്കാട് ബാവക്കന്റെ പുരയ്‌ക്കൽ ഇർഷാദിനെ(27) പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇർഷാദിന്റെ ഭാര്യ ഹൈറുന്നിസയെ(30) പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയിലാണ് സംഭവം.പത്തരയോടെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്ത്.അരമണിക്കൂറിനു ശേഷം ഹൈറുന്നിസ ലോഡ്ജ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രാവെൽസ് ഓഫീസിലെത്തി ഭർത്താവിന് പരിക്ക് പറ്റി എന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു.ട്രാവൽസിലെ ജീവനക്കാർ വിളിച്ചു കൊടുത്ത ആംബുലൻസിൽ ഹൈറുന്നിസ ഇർഷാദിനെ വളാഞ്ചേരിയിൽ ആശുപത്രിയിലെത്തിച്ചു. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഹൈറുന്നിസയെ കസ്റ്റഡിയിലെടുത്തു.ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് ഇർഷാദ് പോലീസിനോട് പറഞ്ഞത്.എന്നാൽ താനാണ് മുറിച്ചതെന്നു ഹൈറുന്നിസ പൊലീസിന് മൊഴി നൽകി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നിസ വിവാഹമോചനത്തിന് ശേഷമാണ് ഇർഷാദിനെ രജിസ്റ്റർ വിവാഹം ചെയ്യുന്നത്.ഇർഷാദിന്റെ വീട്ടുകാരറിയാതെ പാലക്കാട് രജിസ്റ്റർ ഓഫീസിലായിരുന്നു വിവാഹം.വിദേശത്തു ജോലി ചെയ്യുന്ന ഇർഷാദിന്റെ വിവാഹം നടത്താൻ ഇതിനിടെ ഇർഷാദിന്റെ വീട്ടുകാർ തീരുമാനിച്ചു.ഇതിന് ഇർഷാദും സമ്മതം മൂളി.ഇതറിഞ്ഞ ഹൈറുന്നിസ ഇർഷാദിനൊപ്പം ലോഡ്‌ജുമുറിയിലെത്തി വിവാഹത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ ഇർഷാദിനെ ആക്രമിക്കുകയായിരുന്നു.പെരുമ്പാവൂരിൽ നിന്നും പേനാക്കത്തിയുമായിട്ടാണ് ഹൈറുന്നിസ കുറ്റിപ്പുറത്തെത്തിയത്.തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാതിരിക്കാനാണ് ഇത് ചെയ്തതെന്നാണ് ഹൈറുന്നിസ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളി സമരം പിൻവലിച്ചു

keralanews the private bus workers strike has been withdrawn

കണ്ണൂർ:ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളി സമരം പിൻവലിച്ചു.തൊഴിലാളികൾക്ക് കുടിശ്ശികയായ രണ്ടു ഗഡു ക്ഷാമബത്ത ഒരു മാസത്തിനകം നൽകുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.പ്രതിദിനം 28.50 രൂപയാണ് തൊഴിലാളികൾക്ക് ക്ഷാമബത്ത ഇനത്തിൽ നൽകേണ്ടിയിരുന്നത്.ഇത് ലഭിക്കാത്ത നൂറോളം ബസുകളിലെ തൊഴിലാളികളാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പണിമുടക്കിയത്.തുടർന്ന് ബസ് ഓപ്പറേറ്റർസ് കോ-ഓർഡിനേഷൻ കമ്മിറ്റി ഉടൻതന്നെ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി ക്ഷാമബത്ത കുടിശ്ശിക നൽകാത്ത ബസുടമകൾ ഒക്ടോബർ 21 നകം തുക നൽകുമെന്ന് ഉറപ്പു നൽകുകയായിരുന്നു.ഇതേ തുടർന്നാണ് സംയുക്ത സമരസമിതി സമരം നിർത്തുന്നതായി പ്രഖ്യാപിച്ചത്

ഡി സിനിമാസ് പുറമ്പോക്ക് കയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

keralanews no encroachment in d cinemas

തൃശൂർ:ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റർ സമുച്ചയം നിർമിക്കുന്നതിനായി പുറമ്പോക്ക് കയ്യേറിയിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ട്.അനധികൃത നിർമാണം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കും.സമീപത്തുള്ള ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമിമാത്രമാണ് ഡി സിനിമാസിന്റെ ഭൂമിയോടൊപ്പമുള്ളത്.സർക്കാരിന്റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസ്സിൽ ഇല്ലെന്ന് ജില്ലാ സർവ്വേ സൂപ്രണ്ട് കല്കട്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്‌ പ്രവേശനം;സുപ്രീം കോടതി വിധി ഇന്ന്

keralanews admission in three medical colleges supreme court verdict today

ന്യൂഡൽഹി:കേരളത്തിലെ മൂന്ന് സ്വാശ്രയ  മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്‌ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഇന്ന്.അടൂർ മൌന്റ്റ് സിയോൺ,തൊടുപുഴ അൽ അസ്ഹർ,വയനാട് ഡി എം എന്നീ കോളേജുകളിലെ പ്രവേശനം സംബന്ധിച്ചുള്ള വിധിയാണ് സുപ്രീം കോടതി ഇന്ന് പറയുക.പ്രവേശന നടപടികളിലെ വസ്തുതകൾ പരിശോധിച്ച് നിലവിൽ കേസ് പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന് തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഓഗസ്റ്റ് 31 ന് ശേഷമുള്ള പ്രവേശനം അംഗീകരിക്കേണ്ടതില്ല എന്നാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് എടുത്തിരിക്കുന്ന തീരുമാനം.എന്നാൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം അംഗീകരിക്കണം എന്ന നിലപാടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.

കോഴിക്കോട് വൻ സ്പിരിറ്റ് വേട്ട

keralanews spirit seized from kozhikode

കോഴിക്കോട്:കോഴിക്കോട് വൻ സ്പിരിറ്റ് വേട്ട.ഗുഡ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 1400 ലിറ്റർ സ്പിരിറ്റാണ് പോലീസ് പിടികൂടിയത്.ചേവായൂർ സ്റ്റേഷനിലെ എസ്.ഐയും സംഘവും നടത്തിയ പട്രോളിംഗിനിടെ തേങ്ങാ കയറ്റി വന്ന ഗുഡ്സ് വാഹനം ശ്രദ്ധയിൽപെടുകയായിരുന്നു. വാഹന പരിശോധനയ്ക്കായി നിർത്തിയ ഡ്രൈവർ പോലീസുകാർക്കടുത്ത് വന്നു മടങ്ങിയ ശേഷം പെട്ടെന്ന് വണ്ടി ഓടിച്ചു മുന്നോട്ട് നീങ്ങി.ഇത് ശ്രദ്ധയിൽപെട്ട പോലീസ് വണ്ടിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ പൊളിച്ച തേങ്ങ ഉപയോഗിച്ച് മൂടിയ നിലയിൽ കന്നാസുകളിൽ സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കടത്തുകയായിരുന്നു സ്പിരിറ്റ്.ഡ്രൈവർ അജിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.ഇയാൾ ഏജന്റ് മാത്രമാണെന്നാണ് സൂചന.