News Desk

കാഞ്ഞങ്ങാട് തീവണ്ടിക്കുനേരെ വീണ്ടും കല്ലേറ്

keralanews stoning towards train in kanjangad

കാസർകോഡ്:കാഞ്ഞങ്ങാട് തീവണ്ടിക്കുനേരെ വീണ്ടും കല്ലേറ്.തിങ്കളാഴ്ച വൈകുന്നേരം മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ എസ്-2 കോച്ചിന്റെ ശൗചാലയത്തിന്റെ ജനൽഗ്ലാസ്സ് തകർന്നു.കാഞ്ഞങ്ങാടിനും കോട്ടിക്കുളത്തിനും ഇടയിലാണ് സംഭവം.കഴിഞ്ഞ ദിവസം പൊസോട്ട് പുതുച്ചേരി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു.ഇതേ തുടർന്ന് ആർ.പി.എഫിന്റെ നേതൃത്വത്തിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

മാഹിപ്പള്ളി തിരുനാൾ ഇന്ന് കൊടിയേറും

keralanews mahi church festival will start today

മാഹി:മാഹി സെന്റ് തെരേസാസ് പള്ളിയിലെ 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് ഇന്ന് കൊടിയേറും.രാവിലെ 11.30 ന് ഇടവക വികാരി ഫാദർ ഡോ.ജെറോം ചിങ്ങാന്തറ പള്ളിയങ്കണത്തിൽ തിരുനാൾ പതാക ഉയർത്തും.പിന്നീട് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന അമ്മ ത്രേസ്സ്യയുടെ തിരുസ്വരൂപം  പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കും.14,15 തീയതികളിലാണ് തിരുനാളിന്റെ പ്രധാന പരിപാടികൾ നടക്കുക.14 ന് കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതലയെ സ്വീകരിച്ച് ദേവാലയത്തിന് അകത്തേക്ക് ആനയിക്കും.തുടർന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ ദിവ്യബലി നടക്കും. ഏഴുമണിക്ക് അമ്മ ത്രേസ്സ്യായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണവും നടക്കും.15 ന് പുലർച്ചെ രണ്ടുമണി മുതൽ ഏഴുമണിവരെ ദേവാലയത്തിനു മുന്നിൽ ശയനപ്രദക്ഷിണവും നടക്കും.പള്ളി പരിസരത്ത് പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ടെന്നും വാഹന പാർക്കിങ് സൗകര്യം കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ടെന്നും ആഘോഷകമ്മിറ്റി അറിയിച്ചു.14,15 തീയതികളിൽ പ്രത്യേക ട്രെയിൻ സർവീസും ഉണ്ടാകും.

പത്തുരൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതി

keralanews complaint that ten rupee coins are not accepted

കണ്ണൂർ:പത്തുരൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതി.റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള നാണയം വാങ്ങാൻ പല സ്ഥാപനങ്ങളും മടിക്കുന്നതായാണ് പരാതി.ചില സ്വകാര്യ ബസ് ജീവനക്കാർ,കെ.എസ്.ഇ.ബി,ടെലികോം തുടങ്ങിയ ഓഫീസുകൾ,ബാങ്കുകൾ ഉൾപ്പെടെയുള്ള ചില ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് പത്തു രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടികാണിക്കുന്നത്.കഴിഞ്ഞ ദിവസം പത്തു രൂപനാണയം നൽകിയ വിദ്യാർത്ഥിയോട് സ്വകാര്യ ബസിലെ കണ്ടക്റ്റർ തട്ടിക്കയറിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.അതുപോലെ കഴിഞ്ഞ ദിവസം മലയോരത്തെ കെ.എസ്.ഇ.ബി ഓഫീസിൽ പണമടയ്ക്കാനായി 200 രൂപയുടെ പത്തുരൂപ നാണയങ്ങൾ കൊണ്ടുവന്ന സ്ത്രീയോട് കൗണ്ടറിലെ ജീവനക്കാരൻ നാണയത്തിനു പകരം നോട്ടുമായി വരാൻ നിർദേശിച്ചിരുന്നു.റിസർവ് ബാങ്ക് പിൻവലിക്കുകയോ നിരോധിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ എന്തുകൊണ്ടാണ് പത്തുരൂപ നാണയം സ്വീകരിക്കാത്തത് എന്നതിന് ഇവർക്കാർക്കും കൃത്യമായ മറുപടിയില്ല .

ജനരക്ഷാ യാത്ര ഇന്ന് മമ്പറത്ത് നിന്നും പര്യടനം തുടരും

keralanews janarakshayathra will continue today from mambaram

കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് മമ്പറത്ത് നിന്നും പര്യടനം തുടരും.മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെയാണ് യാത്ര കടന്നു പോകുന്നത്.ഇന്ന് മമ്പറം മുതൽ തലശ്ശേരി വരെയാണ് പദയാത്ര.എന്നാൽ ജനരക്ഷായാത്ര പിണറായിയിലെത്തുമ്പോൾ കടകൾ അടച്ചിടാൻ സിപിഎം നിർദേശം നൽകിയതായി ബിജെപി ആരോപിച്ചു.എന്നാൽ ഈ ആരോപണം സിപിഎം നിഷേധിച്ചു.കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ ചിത്രങ്ങളും പേരുകളും അടങ്ങിയ ബോർഡുകൾ സിപിഎം  പിണറായിയിൽ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.ബിജെപിയുടെ ഫാസിസിസ്റ്റ് മുഖം തുറന്നുകാട്ടാനാണ് ഇതെന്നാണ് സിപിഎം പറയുന്നത്.വൈകിട്ട് തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നടക്കുന്ന പൊതു യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രസംഗിക്കും.രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീടും അമിത് ഷാ സന്ദർശിക്കും.

ഡോക്ട്ടർമാർക്ക് ഏകീകൃത രെജിസ്ട്രേഷൻ നമ്പർ ഏർപ്പെടുത്തും

keralanews unified registration number for doctors

തിരുവനന്തപുരം:ആധാർ മാതൃകയിൽ രാജ്യത്തെ  ഡോക്ട്ടർമാർക്ക് ഏകീകൃത രജിസ്‌ട്രേഷൻ നമ്പർ(യുണിക് പെർമനന്റ് രെജിസ്ട്രേഷൻ നമ്പർ)ഏർപ്പെടുത്താൻ തീരുമാനം.ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ്‌ യു.പി.ആർ.എൻ ഏർപ്പെടുത്താൻ തീരുമാനമെടുത്തത്.ഇതോടെ രാജ്യത്തെ പത്തു ലക്ഷത്തിലധികം വരുന്ന ഡോക്റ്റർമാർ വീണ്ടും പുതിയ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടി വരും.അതാതു സംസ്ഥാനത്തെ കൗൺസിലുകളിലാണ് ഡോക്റ്റർമാർ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത്.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ അംഗീകൃത  ഡോക്റ്റർമാരുടെ കണക്കെടുക്കാനാകും.ഇവരുടെ വിവരങ്ങളും യോഗ്യതകളും വിരൽത്തുമ്പിൽ ലഭ്യമാകും.യു.പി.ആർ.എൻ നിലവിൽ വന്നാൽ ഡോക്റ്റമാർക്ക് പി.ജി,സൂപ്പർ സ്പെഷ്യലിറ്റി തുടങ്ങിയ അധിക യോഗ്യതകൾ പിന്നീട് ഓൺലൈൻ വഴി ചേർക്കാൻ അപേക്ഷിക്കാനാകും.സർട്ടിഫിക്കറ്റുകൾക്കും ഓൺലൈൻവഴി അപേക്ഷിക്കാം.എന്നാൽ പുതിയ സംവിധാനം നമ്പറിൽ മാത്രം ഒതുക്കരുതെന്നാണ് ഡോക്റ്റർമാരുടെ ആവശ്യം.ഇത് വഴി ഏതു സംസ്ഥാനത്തും പ്രാക്ടീസ് ചെയ്യാനും ജോലിക്ക് അപേക്ഷിക്കാനുമുള്ള അവസരം ലഭിക്കണം.കേരളത്തിൽ ഈ സംവിധാനം എപ്പോൾ നിലവിൽ വരും എന്നതിനെപ്പറ്റി തീരുമാനം ആയിട്ടില്ലെന്ന് ഐ.എം.എ സംസ്ഥാന പ്രെസിഡന്റും ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ വൈസ് പ്രസിഡന്റ് ഡോ.ജി.വി പ്രദീപ് കുമാർ പറഞ്ഞു.

യുഡിഎഫ് ഹർത്താൽ ഈ മാസം 16 ലേക്ക് മാറ്റി

keralanews udf harthal shifted to october16th

തിരുവനന്തപുരം:ഇന്ധന വില വർദ്ധനവിനെതിരെയും ജി എസ് ടി നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് നടത്തുന്ന ഹർത്താൽ ഈ മാസം 16 ലേക്ക് മാറ്റി.നേരത്തെ ഈ മാസം 13 ന് ഹർത്താൽ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർത്താൽ 16 ലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചത്.ഒക്ടോബര് 13 ന് കൊച്ചിയിൽ ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് മത്സരം നടക്കുന്നതിനാലാണ് ഹർത്താൽ 16 ലേക്ക് മാറ്റിയത്.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് രഹസ്യമൊഴി

keralanews secret statement that the quotation to attack actress was given by dileep

കൊച്ചി:നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് കേസിലെ ഏഴാം പ്രതിയായ ചാർളി രഹസ്യമൊഴി നൽകി.ദിലീപിന്റെ ക്വട്ടേഷനാണിതെന്നു പൾസർ സുനി വെളിപ്പെടുത്തിയിരുന്നു എന്നാണ് ചാർളി വ്യക്തമാക്കിയിരിക്കുന്നത്.നടി അക്രമിക്കപ്പെട്ടതിനു ശേഷം കോയമ്പത്തൂരിലുള്ള ചാർളിയുടെ വീട്ടിലായിരുന്നു സുനി ഒളിവിൽ കഴിഞ്ഞിരുന്നത്.ഇവിടെ വെച്ച് നടി അക്രമിക്കപെട്ടതിന്റെ ദൃശ്യങ്ങൾ സുനി ചാർളിയെ കാണിച്ചിരുന്നു.ഇതിനു ശേഷം വീട്ടിൽ നിന്നും പോകാൻ പറഞ്ഞ ചാർളിയോട് സുനി ഇത് ദിലീപിന്റെ ക്വട്ടേഷൻ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു.ഒന്നരകോടിയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഒളിവിൽ കഴിയാൻ അവസരം തന്നാൽ പത്തുലക്ഷം രൂപ നൽകാമെന്നും സുനി പറഞ്ഞതായി ചാർളി രഹസ്യമൊഴിയിൽ പറയുന്നു.രണ്ടു ദിവസം കഴിഞ്ഞ് ഒരിടം വരെ പോകണമെന്ന് പറഞ്ഞ സുനിയും കൂട്ടാളിയും അവിടെ നിന്നും തന്റെ സുഹൃത്തിന്റെ പൾസർ ബൈക്ക് മോഷ്ടിച്ചാണ് സ്ഥലം വിട്ടതെന്നും ചാർളി വെളിപ്പെടുത്തി.ഇതോടെ കേസിൽ ചാർളിയെ മാപ്പുസാക്ഷിയാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ഒക്ടോബർ 9,10 തീയതികളിൽ മോട്ടോർ വാഹന പണിമുടക്ക്

keralanews motor vehicle strike on october 8th and 9th

ന്യൂഡൽഹി:ഒക്ടോബർ 9,10 തീയതികളിൽ മോട്ടോർ വാഹന പണിമുടക്ക് നടത്താൻ ആഹ്വാനം.ഗതാഗത മേഖലയിൽ ചരക്ക് സേവന നികുതി നടപ്പാക്കിയത് കൊണ്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രെസ്സാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.

ഓ​ട്ടോറിക്ഷ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

keralanews autorikshwa lost control and driver died in the accident

ഇരിട്ടി: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ദേഹത്തേക്കു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. പയഞ്ചേരി അത്തിത്തട്ടിലെ മഞ്ഞാടിയിൽ ഹൗസിൽ എം.കെ ഷാജ് മോഹൻ (47) ആണ് മരിച്ചത്. ഇരിട്ടിയിൽനിന്നും പേരാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ പയഞ്ചേരി വായനശാലയ്ക്കു സമീപം റോഡരികിലുള്ള കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷാജ് മോഹന്‍റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽകോളജിലേക്കു മാറ്റി.

ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്റാകും

keralanews dileep will again be the president of fiok

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ തീയേറ്റർ ഉടമകളുടെ സംഘടനായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ(ഫ്യുയോക്) പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു.കൊച്ചിയിൽ നടന്ന യോഗത്തിലാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്.കേസിൽ ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും പകരം വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിലെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും തീരുമാനം ദിലീപിനെ ഉടൻ അറിയിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരും.സംഘടനയുടെ പ്രവർത്തനത്തിൽ ദിലീപ് വേണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാലാണ് ദിലീപിനെ തിരികെ എടുത്തതെന്നും ഫിയോക് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.