News Desk

മുത്തലാഖ് ഇനി മുതൽ ക്രിമിനൽ കുറ്റം;ഐപിസി ഭേദഗതി ചെയ്യും

keralanews muthalak will be a criminal offence ipc will be amended

ന്യൂഡൽഹി:ഇസ്ലാം സമുദായത്തിൽ നിലനിൽക്കുന്ന മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യൻ ശിക്ഷ നിയമം ഭേദഗതി ചെയ്യുന്നു.മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്രം ഇനി പുതിയ നിയമം ഉണ്ടാക്കില്ല.ഐപിസി 497 ആം വകുപ്പിന് തുടർച്ചയായി പുതിയൊരു ഉപവകുപ്പ് 497(എ) കൂട്ടിച്ചേർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.ഇത് പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയാൽ മൂന്നു വർഷത്തെ തടവ് ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഓഗസ്റ്റ് 22 ന് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചതിനു ശേഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇത് ക്രിമിനൽ കുറ്റമാക്കുന്നത്. ഇതിനുള്ള ബിൽ മന്ത്രിസഭയുടെ അനുമതിക്ക് ശേഷം പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും. മറ്റൊരാളുടെ ഭാര്യയുമായി അവിഹിത വേഴ്ച നടത്തുന്നത് കുറ്റകരമാക്കുന്ന വകുപ്പാണ് ഐപിസി 497.ഈ വകുപ്പ് പുരുഷന്മാർക്ക് മാത്രമാണ് ബാധകം.ഈ വകുപ്പിന് അനുബന്ധമായി 497 എ എന്ന ഉപവകുപ്പ് ഉണ്ടാക്കുന്നതാണ് പുതിയ ഭേദഗതി നിർദേശം. ഇതനുസരിച്ച് ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നത് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.

ഐ.എസ് ബന്ധം;മലയാളിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

keralanews is connection malayalee is being taken into nia custody

കണ്ണൂർ:ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെ തുടർന്ന് ജൂലൈയിൽ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി മുഹമ്മദ് ഇസ്മായിൽ മൊഹിയുദ്ധീൻ എന്ന ഷാജഹാൻ വെള്ളുവ ക്കണ്ടിയെയാണ് ചോദ്യം ചെയ്യലിനായി എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്.നാലു ദിവസത്തേക്കാണ്  കസ്റ്റഡി.വ്യാജപ്പേരിൽ ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ച ഇയാൾ തുർക്കിയിലേക്കും സിറിയയിലേക്കും പോയതായാണ് ആരോപണം.കഴിഞ്ഞ വർഷം ജൂണിൽ ഭാര്യയോടൊപ്പം തുർക്കിയിലേക്ക് പോയ ഇയാൾ അവിടെ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിറിയയിലേക്ക് കടക്കാൻ ശ്രമിക്കവേ തുർക്കി അധികൃതർ പിടികൂടി ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.

ആലക്കോട് കോൺഗ്രസ് ഓഫീസിനു മുന്നിലെ നെഹ്‌റു പ്രതിമ തകർത്തു;കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

keralanews the statue of nehru in front of the congress office in alakode broke down congress worker arrested

ആലക്കോട്:ആലക്കോട് കോൺഗ്രസ് ഓഫീസിനു മുന്നിലെ നെഹ്‌റു പ്രതിമ തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.വെള്ളാട് ആശാൻകവല ചെമ്പുവെച്ചമൊട്ട സ്വദേശി കാക്കല്ലിൽ റോയിയെയാണ് അറസ്റ്റ് ചെയ്തത്.ഐ ഗ്രൂപ്പുകാരനായ റോയിക്ക് എ ഗ്രൂപ്പിനോടുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.ഒരാഴ്ച മുൻപ് പ്രദേശത്തു സ്ഥാപിച്ച ഐ എൻ ടി യു സിയുടെ ബോഡുകളും കോൺഗ്രസ് ഓഫീസിനു മുന്നിലെ കൊടിമരങ്ങളും നശിപ്പിച്ചത് താനാണെന്ന് ഇയാൾ വെളിപ്പെടുത്തി.റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ ടാപ്പിംഗിനായി തോട്ടത്തിലേക്ക് പോകും വഴിയാണ് അക്രമം നടത്തിയത്.അതേസമയം മദ്യപാനിയായ ഇയാളെക്കൊണ്ട് കോൺഗ്രസിലെ ഒരു വിഭാഗം അക്രമം നടത്തിച്ചതാണെന്ന ആരോപണവുമുണ്ട്.റോയിക്ക് മാനസിക പ്രശ്നം ഉള്ളതായും പറയപ്പെടുന്നുണ്ട്.കേസെടുത്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.

ഡൽഹിയിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളെയും കണ്ടെത്തി

keralanews two missing girls from delhi were found

ന്യൂഡൽഹി:ഡൽഹിയിൽ നിന്നും കാണാതായ മലയാളി ഉൾപ്പെടെ രണ്ടു വിദ്യാർത്ഥിനികളെ കണ്ടെത്തി.ഉത്തർപ്രദേശിലെ ധനാപൂരിൽ നിന്നാണ് അബോധാവസ്ഥയിൽ യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇവരെ കണ്ടെത്തിയത്.മലയാളിയായ അഞ്ജലി,സുഹൃത്ത് സ്തുതി എന്നിവരെയാണ് കാണാതായത്.പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് ഇവരുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.ഇതിനെ തുടർന്ന് ഡൽഹി-പട്ന റൂട്ടിൽ ധനാപൂർ സ്റ്റേഷനിൽ ഇരുവരും ഇറങ്ങിയ വിവരം പഴക്കച്ചവടക്കാർ യു.പി പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ധനാപൂർ ഗ്രാമത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇതിൽ ഒരു പെൺകുട്ടി തൃശൂർ സ്വദേശിനിയാണ്. കൂടെയുള്ള പെൺകുട്ടി ബീഹാർ സ്വദേശിനിയാണ്.ലഹരി സംഘത്തിന് ഇവരുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

തളിപ്പറമ്പ് എ​സ്ബി​ഐ​യി​ൽ ആ​ധാ​ര്‍ സേ​വ​ന​കേ​ന്ദ്രം തുറന്നു

keralanews aadhaar service center opened in thalipparamba sbi

തളിപ്പറമ്പ്:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തളിപ്പറമ്പ് ടൗണ്‍ ശാഖയില്‍ പുതിയ ആധാര്‍ എടുക്കാനും നിലവിലുള്ളതിന്‍റെ തെറ്റുതിരുത്താനും സ്ഥിരംസംവിധാനമായി ആധാര്‍ സേവനകേന്ദ്രം തുറന്നു.നഗരസഭാ കൗണ്‍സിലര്‍ കെ.വല്‍സരാജന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ബ്രാഞ്ച് മാനേജര്‍ വി.ഇ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ആധാറില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയതു കാരണം ലിങ്കിംഗ് പ്രക്രിയയ്ക്കു തടസം ഉണ്ടാകുന്നതു പരിഹരിക്കാനാണു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയെതന്നു ബാങ്ക് അധികൃതര്‍ പറഞ്ഞു.തികച്ചും സൗജന്യമായ സേവനമാണ് എന്‍റോള്‍മെന്‍റിനു നല്‍കുന്നതെങ്കിലും തെറ്റുകള്‍ തിരുത്തുന്നതിനു 25 രൂപ ഈടാക്കും.രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഈ സേവനം ലഭ്യമാണ്. ഫോണ്‍: 9947975555.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് കലക്റ്റർ ഹൈക്കോടതിയിൽ സമർപ്പിച്ചു

keralanews the report related to the land encroachment of thomas chandi submitted by the collector in the high court
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മാർത്താണ്ഡം കായൽ കൈയേറിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ ഹൈക്കോടതിയിൽ സമർപ്പിച്ചു. മാർത്താണ്ഡം കായൽ കൈയേറിയെന്നും കായൽ ഭൂമി മണ്ണിട്ട് നികത്തിയെന്നും കലക്റ്റർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.64 പേരിൽ നിന്നും അഞ്ച് സെന്‍റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങിയെന്നും ഇതിൽ 11 ഇടപാടുകളുടെ ഭൂമി രേഖകൾ പരിശോധിച്ചുവെന്നും 53 ഇടപാടുകളുടെ രേഖകൾ പരിശോധിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിട്ടുണ്ടെന്നും അതുകൊണ്ട് പരിശോധനകൾ അപൂർണ്ണമായി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഭൂമി അളന്നു തിട്ടപ്പെടുത്താൻ നേരത്തെ  സർവേസംഘത്തെ നിയോഗിച്ചിരുന്നു.2011 ൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകൾ കാണാനില്ലെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ പരിശോധനകളും പൂർത്തിയാക്കിയ ശേഷം നടപടിയെടുക്കും എന്നും  കളക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

കാഞ്ഞങ്ങാട് സ്കൂട്ടറിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു

keralanews man died in an accident in kanjangad

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സ്കൂട്ടറിൽ ബസ്സിടിച്ച് കല്ലുകെട്ട് തൊഴിലാളി മരിച്ചു.പയ്യന്നൂർ സ്വദേശിയും മടിക്കൈ മലപ്പച്ചേരി ഉമിച്ചിയിൽ താമസക്കാരനുമായ പി.വി ഭാസ്കരനാണ്(56) മരിച്ചത്.ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മടിക്കൈ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഉമ്മിച്ചിയിലെ കെ.ടി സതീശനെ(40) ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാസ്കരൻ ഓടിച്ചിരുന്ന ആക്ടിവ സ്കൂട്ടറിൽ കാഞ്ഞങ്ങാട് നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഓമനയാണ് മരിച്ച ഭാസ്കരനറെ ഭാര്യ.മക്കൾ;ഷൈനി,നിഷ.

സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി

keralanews the deadline extended for making aadhaar compulsary to get govt benefits

ന്യൂഡൽഹി:സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനുള്ള  സമയപരിധി നീട്ടി.2018 മാർച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.നേരത്തെ ഇത് 2017 ഡിസംബർ 31 വരെയായിരുന്നു.സുപ്രീം കോടതിയിൽ ആധാർ സംബന്ധിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.ആധാർ ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നഷ്ട്ടപ്പെടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധിതമാക്കിയതിനെതിരായുള്ള എല്ലാ ഹർജികളും കോടതി ഒക്ടോബർ 30 നു പരിഗണിക്കും.

ഐ.എസ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു മലയാളികൾ കണ്ണൂരിൽ പിടിയിൽ

keralanews three malayalees linked to is terrorist agency arrested in kannur

കണ്ണൂർ:പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായ ഐ എസ്സുമായി ബന്ധമുള്ള മൂന്നുപേരെ കണ്ണൂരിൽ അറസ്റ്റ് ചെയ്തു.വളപട്ടണം,ചക്കരക്കൽ സ്വദേശികളാണ് പിടിയിലായത്.ഐ എസ് സംഘടനയിൽ ചേർന്ന ഇവർ തുർക്കിയിലായിരുന്നു.നാട്ടിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്

ചാലക്കുന്നിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ

keralanews two men who sold drugs were caught by excise in chalakkunnu

ചാല:ചാലക്കുന്നിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി.ഈ പ്രദേശങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്.തിങ്കളാഴ്ച്ച രാത്രിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.25 ഗ്രാം മയക്കുമരുന്നുമായാണ് ഒരാൾ പിടിയിലായത്.എക്‌സൈസ് സംഘത്തെ കണ്ട ഒരു സംഘം കടന്നു കളഞ്ഞതായും സംശയിക്കുന്നു.മറ്റു ജില്ലയിലെ രെജിസ്ട്രേഷൻ ഉള്ള വാഹങ്ങളും ഇവിടെ ഉണ്ടായിരുന്നു.ഇതും ഉടനെ തന്നെ കടന്നു കളഞ്ഞു.രാത്രിയിൽ മയക്കുമരുന്നുമായി ഇവിടെയെത്തുന്ന സംഘം ആവശ്യക്കാർക്കും ഏജന്റുമാർക്കും ഇത് കൈമാറുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ നടക്കുന്ന മയക്കുമരുന്ന് വിൽപ്പന രക്ഷിതാക്കളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.