News Desk

കർഷകന്‌ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

keralanews the farmer was injured in the attack of wild boar

ആലക്കോട്:കർഷകന്‌ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്.ആലക്കോട് പാത്തൻപാറ കുട്ടിപ്പുല്ലിൽ ആണ് സംഭവം.രാവിലെ എട്ടരയോടെ വാഴത്തോട്ടത്തിലെത്തിയ കാട്ടുപന്നി ജോയിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഇയാളുടെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. കുറച്ചകലെ തോട്ടത്തിൽ തന്നെ ഉണ്ടായിരുന്ന ജോയിയുടെ ഭാര്യ ഒച്ചവെച്ച് ആളെകൂട്ടിയപ്പോഴാണ് പന്നി ഓടിപ്പോയത്.സമീപത്തെ ജോസ് കുന്നുംപുറം,ജോസ് പുളിക്കൽ,കൃഷ്ണൻ കടമാംതയ്യിൽ എന്നിവരുടെ വാഴത്തോട്ടത്തിലും പന്നി നാശം വരുത്തിയിട്ടുണ്ട്.

വയനാട് ചുരത്തിൽ കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങി

keralanews ksrtc volvo bus stucked in wayanad pass

വയനാട്:വയനാട് ചുരത്തിൽ കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങി.ഇതേ തുടർന്ന് ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.രാവിലെ ആറുമണിയോടെ ബംഗളൂരുവിലേക്ക് പോയ വോൾവോ ബസാണ് ഏഴാം വളവിൽ വളവ് തിരിക്കാനാകാതെ കുടുങ്ങിയത്.ഇന്ന് പുലർച്ചെ ഇവിടെ ഓട്ടത്തിനിടെ ഒരു കാർ കത്തിയിരുന്നു.ഈ കാർ റോഡിനു സമീപത്താണ് കിടന്നിരുന്നത്. ഇതിനാലാണ് ബസിനു വളവ് തിരിച്ചെടുക്കാൻ സാധിക്കാഞ്ഞത്.കയറ്റത്തിലേക്ക് ബസിന്റെ മുൻചക്രങ്ങൾ കയറിയതോടെ  ബസിന്റെ പിൻഭാഗം റോഡിൽ ഉറച്ചുപോവുകയായിരുന്നു.വാഹനം നീക്കം ചെയ്യുന്നതിനായി താമരശ്ശേരിയിൽ നിന്നും കെഎസ്ആർടിസിയുടെ താമരശ്ശേരി ഗാരേജിൽ നിന്നും മെക്കാനിക്കുകൾ എത്തിയിട്ടുണ്ട്.

തുണിക്കടകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി മുതൽ ഇരിക്കാം,ഇവരുടെ ജോലി സമയവും മാറുന്നു

keralanews those who work in textile showrooms can sit and their working time will also change

കൊച്ചി:തുണിക്കടകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ ഇനി ധൈര്യമായി ഇരിക്കാം.ഇത് സംബന്ധിച്ചുള്ള  കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ പുതിയ ഭേദഗതികൾ തൊഴിൽ വകുപ്പ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.ഇവ നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് നൽകിയിട്ടുണ്ടെന്ന് തൊഴിൽമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതിനു ശേഷം നിയമസഭ പരിഗണിക്കും.സ്ത്രീകളുടെ  ജോലി സമയങ്ങളിൽ മാറ്റമുൾപ്പെടെയുള്ള ഭേതഗതികളാണ് ആക്റ്റിൽ വിഭാവനം ചെയ്യുന്നത്.രാത്രി ഏഴുമണിവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാനാണ് നേരത്തെ അനുമതിയുണ്ടായിരുന്നത്.ഇത് ഒന്പതുമണിവരെയാക്കാനാണ് തീരുമാനം. സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്താൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.രാത്രി ജോലികളിൽ സ്ത്രീകളെ ഒറ്റയ്ക്ക് നിയോഗിക്കാതെ കൂട്ടമായിട്ട് വേണം ഇവരുടെ ജോലി സമയം ക്രമീകരിക്കാൻ. ജോലി സ്ഥലത്തു നിന്നും സുരക്ഷിതമായ യാത്ര സൗകര്യവും ഒരുക്കണം. വേണമെങ്കിൽ താമസ സൗകര്യവും ഉറപ്പു വരുത്തണം.ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നു ജീവനക്കാർ ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. മിനിമം വേതനം ഉറപ്പുവരുത്താനും നടപടികളുണ്ടാകും.മിനിമം വേതനം സംബന്ധിച്ച് പരാതിയുയർന്നാൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് ഇടപെടാം.പണം ലഭിക്കാനുള്ള സാഹചര്യങ്ങളിൽ റെവന്യൂ റിക്കവറി വഴി ഇത് വാങ്ങി നൽകാനും കഴിയും.ഇത്തരം സാഹചര്യങ്ങളിൽ ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും ഈടാക്കാം.

ഐ എസ്സിൽ ചേർന്ന കണ്ണൂർ സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു

keralanews police received information that five persons who joined in is were killed

കണ്ണൂർ:ഐ എസ്സിൽ ചേർന്ന കണ്ണൂർ സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.ഇന്നലെ കണ്ണൂരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.ചാലാട് സ്വദേശി ഷഹനാദ്(25),വളപട്ടണം മൂപ്പൻപാറയിലെ റിഷാൻ(30),പാപ്പിനിശ്ശേരിയിലെ ഷമീർ (45),ഇയാളുടെ മൂത്തമകൻ സൽമാൻ (20),കമാൽ പീടികയിലെ മുഹമ്മദ് ഷാജിൻ (25) എന്നിവരാണ് കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്.കണ്ണൂരിൽ നിന്നും പതിനഞ്ചുപേരാണ് ഐ എസ്സിൽ ചേർന്നിട്ടുള്ളത്.ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.അഞ്ചുപേർ ഇന്നലെ പോലീസിന്റെ പിടിയിലായിരുന്നു.ഐ എസ് സംഘടനയിൽപെട്ടവർ പിടിയിലായതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ കണ്ണൂർ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.അറസ്റ്റിലായവരെ ഈ സംഘം കൂടുതൽ ചോദ്യം ചെയ്യും.ഇവരുടെ വീടുകളിൽ ഇന്നലെ പോലീസ് നടത്തിയ റെയ്‌ഡിൽ ഇറാക്ക്,തുർക്കി,ദുബായ് എന്നിവിടങ്ങളിൽ ഇവർ സഞ്ചരിച്ചതിന്റെ യാത്ര രേഖകൾ,തുർക്കിയിലെ കറൻസികൾ,ഐ എസ് ലഖുലേഖകൾ  എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥിയടക്കം നാലുപേർ പിടിയിൽ

keralanews four including college students arrested with drugs

മംഗളൂരു:ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥിയടക്കം നാലുപേർ പിടിയിൽ.മംഗളൂരു ആന്റി റൗഡി സ്ക്വാർഡാണ്‌ ഇവരെ പിടികൂടിയത്.കാഞ്ഞങ്ങാട് സ്വദേശിയായ കെ.ബി നിഖിൽ(24),കണ്ണൂർ സ്വദേശി റോഷൻ വികാസ്(22),തൃശൂർ സ്വദേശി ബാഷിം ബഷീർ(22),കുലശേഖറിലെ ശ്രാവൺ പൂജാരി(23)എന്നിവരാണ് പിടിയിലായത്. കാഞ്ഞങ്ങാസ് സ്വദേശി നിഖിൽ മംഗളൂരുവിലെ എൻജിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.ശ്രാവൺ എൻജിനീയറിങ് പഠനം പൂർത്തിയാക്കി.റോഷനും ബഷീറും മൂന്നാം വർഷ എംബിബിഎസ്‌ വിദ്യാർത്ഥികളാണ്.ഇവരിൽ നിന്നും 900 ഗ്രാം എംഡിഎംഎ പൌഡർ,185 എൽഎസ്‌ഡി സ്‌റ്റാമ്പ്‌സ്,25 എംഡിഎം പിൽസ് എന്നിവ പിടിച്ചെടുത്തു.നിഖിലാണ് മയക്കുമരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതെന്നു പോലീസ് പറഞ്ഞു.

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു

keralanews supreme court postponed the lavlin case for six weeks

ന്യൂഡൽഹി:ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.കേസിൽ പ്രതികളായ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ ആർ.ശിവദാസൻ,കസ്തൂരി രംഗ അയ്യർ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.എന്നാൽ സിബിഐ കൂടി കേസിൽ കക്ഷി ചേരുന്ന സാഹചര്യത്തിൽ എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കണമെന്ന  ആർ.ശിവദാസന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് ആറാഴ്ചയിലേക്ക് മാറ്റിയത്.

മദ്യപസംഘം ബാർ ജീവനക്കാരനെ മർദിച്ചു

keralanews bar employee was beaten up

കണ്ണൂർ: മദ്യം ആവശ്യപ്പെട്ട് എത്തിയ സംഘം ബാറിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ചു. കവിതാ ബാറിലെ സുരക്ഷാ ജീവനക്കാരനായ വേശാല സ്വദേശി ശ്രീധരനാണ് (63)മർദനമേറ്റത്.ബാർ അടച്ചതിനാൽ മദ്യം നൽകാൻ ആവില്ലെന്ന് പറഞ്ഞതിനാലാണ് മദ്യലഹരിയിലായിരുന്ന ഇവർ ആക്രമിച്ചതെന്ന് ശ്രീധരൻ പറഞ്ഞു.ആക്രമണത്തിൽ കണ്ണിനും കൈയ്ക്കും സാരമായി പരിക്കേറ്റ ശ്രീധരനെ പോലീസ് എത്തി അഗ്നിശമനസേന വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എകെജി ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ ഇപ്പോൾ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.45ഓടെയാണ് സംഭവം.സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ നഗരത്തിൽ യുവാവിനെ ആക്രമിച്ചു കൊള്ളയടിച്ച മൂന്നുപേർ പിടിയിൽ

keralanews three persons who rob young man in kannur were arrested

കണ്ണൂർ: നഗരത്തിൽ യുവാവിനെ ആക്രമിച്ചശേഷം കൊള്ളയടിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. താഴെചൊവ്വയിലെ മുനവ്വിർ (27), മുണ്ടയാട്ടെ രാഹുൽ (26), എളയാവൂർ വാരത്തെ സൈനുദ്ദീൻ (23) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കുടിയാന്മലയിലെ പ്ലാക്കൽ നൈജിൻ ഫ്രാൻസിസാണ് (25) ആക്രമണത്തിനും കൊള്ളയ്ക്കും ഇരയായത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ പഴയ ബസ് സ്റ്റാൻഡിനടുത്തായിരുന്നു സംഭവം.ബൈക്കിലും ഓട്ടോയിലുമായെത്തിയ നാലംഗസംഘം നൈജിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, എടിഎം കാർഡുകൾ എന്നിവ കൈക്കലാക്കുകയായിരുന്നു. 10,000 രൂപ തന്നാൽ സാധനങ്ങൾ തിരികെ നൽകാമെന്നും പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിയും മുഴക്കി സംഘം സ്ഥലംവിടുകയായിരുന്നു. കൊയിലാണ്ടിയിൽ ഹോട്ടൽ ജീവനക്കാരനായ നൈജിൻ കുടിയാന്മലക്ക് പോകാൻ പഴയ ബസ്‌സ്റ്റാൻഡിൽ ബസിറങ്ങിയശേഷം റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പഴയ സ്റ്റാൻഡിലേക്ക് നടന്നുവരുമ്പോൾ അണ്ടർ ബ്രിഡ്ജിനടുത്താണ് കൊള്ളയടിക്കപ്പെട്ടത്.തുടർന്ന് നൈജിൻ ടൗൺ പോലീസിൽ എത്തി പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ അറസ്റ്റിലായത്.

ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ തടയരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം

keralanews central govt give direction to the state that not to stop ration in the name of aadhaar

ന്യൂഡൽഹി:ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ വിഹിതം നിഷേധിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ പട്ടികയിൽ നിന്നും ആധാർ ഇല്ലാത്തതിന്റെ പേരിൽ ആരുടെയും പേര് നീക്കം ചെയ്യരുതെന്നും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ജാർഖണ്ഡിൽ പതിനൊന്നുകാരി പട്ടിണി കിടന്നു മരിച്ച സംഭവത്തിന് പിന്നാലെയാണ്  കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയത്.റേഷൻ വാങ്ങുന്നയാൾ യഥാർത്ഥ വ്യക്തിയല്ലെന്നു തെളിഞ്ഞാൽമാത്രമേ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ പാടുള്ളൂ എന്നും കേന്ദ്ര സർക്കാരിന്റെ സർക്കുലറിൽ പറയുന്നു.അതോടൊപ്പം തന്നെ റേഷൻ നിഷേധിക്കുന്ന കാര്യം പ്രത്യേക ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യണം.ആധാർ ലഭ്യമാക്കുന്നതിനും ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാരുകൾ ചെയ്തുകൊടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ലാവലിൻ കേസ്;ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ

keralanews cbi will approach the supreme court against the high court verdict on lavlin case

ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ കുറ്റ വിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.മുഖ്യമന്ത്രി പിണറായി വിജയൻ,ഊർജ വകുപ്പ് മുൻ സെക്രെട്ടറി കെ.മോഹനചന്ദ്രൻ,മുൻ ജോയിന്റ് സെക്രെട്ടറി എ.ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി കേസിൽ കുറ്റ വിമുക്തരാക്കിയത്.എന്നാൽ വിചാരണ പോലും നടത്താതെ ഇവരെ കുറ്റവിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു.എസ്എൻസി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറിൽ ഭരണതലത്തിൽ നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥർക്ക് മാത്രം തീരുമാനമെടുക്കാനാകില്ലെന്നും അന്ന് വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അടക്കമുള്ളവർക്ക് ഈ വിഷയത്തിൽ കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും സിബിഐ അപ്പീലിൽ പറഞ്ഞു.കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുൻ ഉദ്യോഗസ്ഥരായ ആർ.ശിവദാസൻ,കസ്തൂരി രംഗ അയ്യർ എന്നിവരുടെ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.