News Desk

സച്ചിൻ ടെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു

keralanews sachin tendulkkar meets chief minister pinarayi vijayan

തിരുവനന്തപുരം:ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമ കൂടിയായ സച്ചിൻ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ അഭ്യർത്ഥിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്.മാത്രമല്ല കേരളത്തിൽ ഒരു ഫുട്ബോൾ അക്കാദമി തുടങ്ങാനും സച്ചിൻ പദ്ധതിയിടുന്നുണ്ട്.സെക്രെട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.ഭാര്യ ഡോ.അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.ഐഎസ്എല്ലിലെ ഉൽഘാടന മത്സരം കാണാൻ സച്ചിൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.നവംബർ പതിനേഴിനാണ്‌ ഐഎസ്എല്ലിന്റെ ഈ സീസൺ തുടങ്ങുന്നത്. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അത്ലറ്റിക്കോ ഡി കൊൽക്കത്തയെ നേരിടും.

സ്നാക്ക്സ് പായ്ക്കറ്റിനുള്ളിലെ റബ്ബർ പാവ കഴിച്ചു നാലുവയസ്സുകാരൻ മരിച്ചു

keralanews 4year old chokes to death in andra after swallowing toy in the snack packet

ആന്ധ്രാപ്രദേശ്:സ്നാക്സ് പായ്‌ക്കറ്റിനുള്ളിലെ റബ്ബർ പാവ തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരൻ മരിച്ചു.ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.അമ്മയോടൊപ്പം പാൽ വാങ്ങാനായി കടയിൽപോയ കുഞ്ഞ് കടയിൽ നിന്നും സ്നാക്ക്സ് വാങ്ങുകയും വീട്ടിലേക്ക് പോകുംവഴി കഴിക്കുകയും ചെയ്തു.എന്നാൽ പായ്‌ക്കറ്റിനുളളിലുണ്ടായിരുന്ന ചെറിയ പാവ ഭക്ഷ്യയോഗ്യമാണെന്നു കരുതി കുട്ടി കഴിക്കുകയായിരുന്നു.പാവ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീഴുകയുമായിരുന്നു. തൊണ്ടയിൽ നിന്നും പാവ എടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിന്റെ തുടർന്ന് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഐഎസ് ബന്ധമുള്ള അഞ്ച് കണ്ണൂര്‍ സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്

keralanews police identified five persons from kannur who has link with is

കണ്ണൂർ:ഐഎസ് ബന്ധമുള്ള അഞ്ച് കണ്ണൂര്‍ സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്.ഇ വരില്‍ നാല് പേര്‍ കുടുംബത്തോടൊപ്പമാണ് സിറിയയിലുളളത്. കുറ്റ്യാട്ടൂര്‍ ചെക്കിക്കുളത്തെ അബ്ദുള്‍ ഖയ്യൂബ്, വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ്, ഭാര്യ മാങ്കടവ് സ്വദേശിനി ഷംസീറ, മൂപ്പന്‍പാറ സ്വദേശി ഷബീര്‍, ഭാര്യ നസിയ, ഇയാളുടെ ബന്ധു കൂടിയായ വളപട്ടണം മന്ന സ്വദേശി സുഹൈല്‍, ഭാര്യ റിസ്വാന, പാപ്പിനിശേരി പഴഞ്ചിറപ്പളളി സ്വദേശി സഫ്വാന്‍ എന്നിവരാണ്  ഐഎസുമായി ബന്ധപ്പെട്ട് സിറിയയിൽ കഴിയുന്നതായി പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസം ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തവരിൽ നിന്നുമാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.ഇവരുടെ ഫോട്ടോകളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

keralanews 100 students who ate biscuite in up suffered food poisoning

യു.പി:യുപിയില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.ഉത്തർപ്രദേശിലെ ബാധോഹിയിലുള്ള റായയിലെ ദീനദയാൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കുട്ടികളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സതീഷ് സിംഗ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്റ്റർ ഉത്തരവിട്ടിട്ടുണ്ട്.

റായ്‌ബറേലി എൻടിപിസി പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി

keralanews ntpc plant explosion death toll rises to 26

യുപി:റായ്‌ബറേലി എൻടിപിസി പ്ലാന്റിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് പ്ലാന്‍റിലെ 500 മെഗാ വാട്ടിന്‍റെ ആറാമത്തെ യൂണിറ്റിലാണ് അപകടമുണ്ടായത്.സംഭവത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. അപകടം നടക്കുമ്പോൾ 150ഓളം തൊഴിലാളികൾ പ്ലാന്‍റിലുണ്ടായിരുന്നു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും പരിക്കേറ്റവർക്ക് 25,000 രൂപയും അടിയന്തരസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്ലാന്റിലെ നീരാവി കടന്നു പോകുന്ന ബോയ്‌ലർ പൈപ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ഇടുക്കിയിൽ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

keralanews many injured in bus accident in idukki

ഇടുക്കി:ഇടുക്കി ഏലപ്പാറ ചിന്നാറ്റിൽ സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞ് 30 ഓളം പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കോഴിക്കോട് മുക്കത്ത് വീണ്ടും സംഘർഷം

keralanews again conflict in kozhikkode mukkam

കോഴിക്കോട്:ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്നവരും പോലീസും തമ്മിൽ വീണ്ടും സംഘർഷം.കഴിഞ്ഞ ദിവസം ഇവിടെ നടന്ന സംഘർഷത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനായി ഇന്ന് പോലീസ് എത്തിയപ്പോഴാണ് വീണ്ടും സംഘർഷം ഉടലെടുത്തത്.വീടുകളിൽ ഒളിച്ചിരിക്കുകയായിരുന്ന സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചപ്പോൾ സമരക്കാർ ഇതിനെ എതിർത്തതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന സംഘർഷത്തിൽ പോലീസുകാരുടെ ലാത്തി പ്രയോഗത്തിലും സമരക്കാരുടെ കല്ലേറിലും നിരവധിപേർക്ക് പരിക്കേറ്റിരുന്നു.സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ,വധശ്രമം,തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഇന്ന് കണ്ണൂർ ജില്ലയിലെത്തും

keralanews padayorukkam journey headed by ramesh chennithal will reach kannur today

കണ്ണൂർ:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഇന്ന് കണ്ണൂർ ജില്ലയിലെത്തും.വൈകുന്നേരം അഞ്ചു മണിക്ക് ഒളവറ പാലത്തിനു സമീപം യുഡിഎഫ് നേതാക്കൾ യാത്രയെ സ്വീകരിക്കും. കണ്ണൂർ ജില്ലയിലെ ആദ്യപരിപാടി വൈകിട്ട് അഞ്ചുമണിക്ക് പയ്യന്നൂർ ഗാന്ധി മൈതാനത്തു നടക്കും.തുടർന്ന ആറുമണിക്ക് തളിപ്പറമ്പ് ടൌൺ സ്‌ക്വയറിലെ പരിപാടിയോട് കൂടി ആദ്യദിനത്തിലെ യാത്ര സമാപിക്കും.വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്ക് പഴയങ്ങാടിയിൽ നിന്നും യാത്ര പുനരാരംഭിക്കും.മൂന്ന് മണിക്ക് ചക്കരക്കൽ,നാലിന് തലശ്ശേരി,അഞ്ചു മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണർ എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും.ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീകണ്ഠപുരം,മൂന്നു മണിക്ക് ഇരിട്ടി ടൌൺ,നാലിന് മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരം അഞ്ചിന് പാനൂർ ടൌൺ എന്നിങ്ങനെയാണ് ജില്ലയിലെ സ്വീകരണ പരിപാടികൾ.

രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക കോടതികൾ രൂപീകരിക്കും

keralanews special court will be formed to settle cases involving politicians

ന്യൂഡൽഹി:രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക കോടതികൾ രൂപീകരിക്കും.ഇതിനായി ആറാഴ്ചയ്ക്കകം പദ്ധതി രൂപീകരിക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണമെന്ന് 2014 ഇൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.അന്നത്തെ കണക്ക് പ്രകാരം എംഎൽഎമാരും എംപിമാരുമായ 1581 പേർ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ട്.ഇതിൽ എത്ര കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കിയെന്ന് അറിയിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു അഡ്വ.അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം.പ്രത്യേക കോടതി സ്ഥാപിക്കണമെന്നുള്ള ഹർജിയിലെ ആവശ്യത്തോട് സുപ്രീം കോടതിയും സർക്കാറും യോജിക്കുകയായിരുന്നു.

രാജീവ് വധക്കേസ്;അഡ്വ.ഉദയഭാനു അറസ്റ്റിൽ

keralanews rajeev murder case advocate udayabhanu arrested

തൃപ്പൂണിത്തുറ:ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അഡ്വ.സി.പി ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.സഹോദരൻ പ്രതാപന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി എട്ടുമണിയോടെ ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.എന്നാൽ ഹിൽപാലസിനടുത്തുള്ള വീട്ടിൽ ഉണ്ടെന്നും കീഴടങ്ങാൻ സന്നദ്ധനാണെന്നും  പോലീസിനെ അറിയിച്ചത് തങ്ങളാണെന്ന് ഉദയഭാനുവിന്റെ ബന്ധു പറഞ്ഞു.എന്നാൽ പോലീസ് ഈ വാദം തള്ളി.കേസിൽ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കീഴടങ്ങാൻ സമയം വേണമെന്ന ഇയാളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.