News Desk

പുരാവസ്തു തട്ടിപ്പ് കേസ്;മോന്‍സണിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

keralanews archaeological fraud case enforcement directorate has filed a case against monson

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.വ്യാജ പുരാവസ്തുവിന്റെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുക. അന്വേഷണ വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് പൊലീസിന് ഇ ഡി കത്തു നല്‍കി. മോന്‍സണ്‍ മാവുങ്കല്‍, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്നാഥ് ബഹ്റയും മനോജ് എബ്രാഹാമും എന്തിനാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; അപകടകാരണം ഓഡി കാർ ചെയ്‌സ് ചെയ്തതെന്ന് ഡ്രൈവര്‍ അബ്ദുൾ റഹ്മാൻ

keralanews crucial revelation in the deaths of three people including former miss kerala driver says accident is due to chase of audi car

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ നിർണായക വെളിപ്പെടുത്തൽ.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ റഹ്മാനാണ് പൊലീസിന് മൊഴി നല്‍കിയത്. ഔഡി കാര്‍ ചേസ് ചെയ്തതാണ് അപകട കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.ഔഡി കാര്‍ പിറകെ പായുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം കാര്‍ അപകടസ്ഥലത്തെത്തി. കാറില്‍ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇരുവരും മത്സരയോട്ടം നടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം അപകടമരണം ആണെന്ന് പോലീസ് പറയുന്നു. എന്നാൽ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അതിനിടെയാണ് അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ച മാള സ്വദേശി അബ്ദുൾ റഹ്മാൻ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റഹ്മാൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ പാലാരിവട്ടം മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം ഒന്നാം തീയതി പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ ആന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24), തൃശൂര്‍ വെമ്പല്ലൂർ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്ത് കനത്ത മഴ;നെയ്യാറ്റിൻകരയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു;വ്യാപക നാശനഷ്ടം;അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

keralanews heavy rain in thiruvananthapuram part of road collapses in neyyattinkara widespread damage shutters of aruvikkara dam to be raised

തിരുവനന്തപുരം:തിരുവനന്തപുരത്ത് കനത്ത മഴ.ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ ഇന്ന് പുലര്‍ച്ചെയും തുടര്‍ച്ചയായി പെയ്യുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്.വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുന്നു. സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. വിതുര പൊന്മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.നെയ്യാറ്റിൻകര നഗരസഭ സ്‌റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആണ്. ഇതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും പോലീസ്, ഫയർഫോഴ്‌സ് അധികൃതരുടെയും നിർദ്ദേശാനുസരണം ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം നിരോധിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുണ്ടായതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 220 അടി ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ അണക്കെട്ടിന്റെ ഷട്ടറുകൾ 60 അടി കൂടി ഉയർത്തുമെന്നും സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;47 മരണം;7638 പേർക്ക് രോഗമുക്തി

keralanews 7224 corona cases confirmed in the state today 47 deaths 7638 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂർ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂർ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസർകോട് 124 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 372 മരണങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,040 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6679 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 473 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7638 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1247, കൊല്ലം 509, പത്തനംതിട്ട 435, ആലപ്പുഴ 322, കോട്ടയം 600, ഇടുക്കി 102, എറണാകുളം 484, തൃശൂർ 1950, പാലക്കാട് 378, മലപ്പുറം 324, കോഴിക്കോട് 637, വയനാട് 289, കണ്ണൂർ 255, കാസർകേട് 106 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

കോഴിക്കോട്ട് സർക്കാർ സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായെത്തിച്ച കോഴിമുട്ടയ്ക്ക് പിങ്ക് നിറം; രോഗകാരണമാകുന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തി

keralanews find pink clour in eggs bring to give students in kozhikode govt school presence of the causative microorganism was detected

കോഴിക്കോട്: കോഴിക്കോട്ട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായെത്തിച്ച കോഴിമുട്ടകളില്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം കണ്ടെത്തി. പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന ജി എല്‍ പി എസ് പയ്യടിമീത്തല്‍ സ്കൂളിലാണ് സംഭവം. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കൃത്യമായ ഇടപെടല്‍ മൂലം വലിയ ഭഷ്യവിഷബാധയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു.വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാനായി പുഴുങ്ങി വെച്ച കോഴിമുട്ടയ്ക്ക് നിറവ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്കൂളിലെ ടീച്ചര്‍ നൂണ്‍മീല്‍ ഓഫീസറെയും, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.പിങ്ക് നിറത്തിലുള്ള മുട്ടകള്‍ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുവാനാണ് പ്രാഥമികമായി ടീച്ചര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.എന്നാല്‍ കൃത്യസമയത്ത് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.ഇത്തരത്തില്‍ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകള്‍ ഒരുമിച്ച്‌ വേവിക്കുമ്പോൾ പോറസ് ആയ മുട്ടയുടെ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന് അറിയിക്കുകയായിരുന്നു.ഈ മുട്ടകളുടെ സാമ്പിൾ  ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും, മറ്റു മുട്ടകൾ നശിപ്പിച്ചുകളയുകയും ചെയ്തു.

മലപ്പുറത്ത് ബ്രേക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ചു;ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

keralanews driver and students injured when school bus lost control and hit tree

മലപ്പുറം: തിരുനാവയയില്‍ ബ്രേക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസില്‍ ഉണ്ടായുരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അപക്ടത്തില്‍ പരിക്ക് സംഭവിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെയും ബസ് ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്.ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം;സൈക്കിള്‍ ചവിട്ടി പ്രതിപക്ഷം നിയമസഭയിലേക്ക്

keralanews protest against fuel price hike opposition rides a bicycle to the assembly

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഇന്ന് നിയമസഭയിലെത്തിയത് സൈക്കിള്‍ ഓടിച്ച്‌.എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെയാണെന്ന് ഈ പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം കൂടി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയണമെങ്കില്‍ നികുതി കുറയ്ക്കുക തന്നെ വേണം.നികുതി കുറക്കില്ലെന്ന വാശിയാണ് സർക്കാരിന്.കേരളവും കേന്ദ്രവും ഇനിയും നികുതി കുറയ്ക്കണം. കേന്ദ്രം കുറച്ചത് നാമമാത്രമായ നികുതി മാത്രമാണ്. ന്യായമായ വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണം. സംസ്ഥാനം കുറച്ചതല്ല, ആനുപാതികമായ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് സതീശന്‍ പറഞ്ഞു.ഇന്ധനവിലയില്‍ വരുന്ന മാറ്റത്തിനെതിരെ സമരം വ്യാപകമാക്കാനാണ്‌ പ്രതിപക്ഷത്തിന്റെ തീരുമാനം. സംഭവത്തില്‍ ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക.

ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രതിശ്രുത വരനുമായി പിണങ്ങി; കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സ്‌ആപ്പില്‍ അയച്ചുകൊടുത്ത് പതിനെട്ടുകാരി ജീവനൊടുക്കി

keralanews argument with fiance while talking through phone girl commit suicide after sending photos in whatsapp

കൊല്ലം: ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രതിശ്രുത വരനുമായി പിണങ്ങിയതിനെ തുടർന്ന് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സ്‌ആപ്പില്‍ അയച്ചുകൊടുത്ത ശേഷം പതിനെട്ടുകാരി ജീവനൊടുക്കി.കൊല്ലം പായിക്കുഴി സ്വദേശിനി സുമയ്യ ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ മൂന്നു ദിവസം മുന്‍പാണു മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോൾ വിദേശത്തു നിന്നു യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ ഇരുവരും എന്തോ പറഞ്ഞു പിണങ്ങി. ഉടനെ തന്നെ ഫോണ്‍ കട്ടാക്കി യുവതി കുരുക്കിടുന്ന ചിത്രങ്ങള്‍ യുവാവിന് വാട്‌സ്‌ആപ്പില്‍ അയക്കുകയായിരുന്നു. ഭയന്ന് പോയ യുവാവ് ഉടന്‍ തന്നെ ബന്ധുക്കളെയും പൊലീസിനെയും വിളിച്ച്‌ വിവരമറിയിച്ചു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും ജനല്‍ കമ്പിയിൽ തൂങ്ങിയ നിലയില്‍ കണ്ട സുമയ്യ മരിച്ചിരുന്നു.മേമന സ്വദേശിയായ യുവാവുമായി പഠനകാലത്ത് ആരംഭിച്ച പ്രണയമാണ്. വീട്ടുകാരുടെ സമ്മതത്തോടെ മൂന്ന് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.

സംസ്ഥാനത്ത് നാശംവിതച്ച് വീണ്ടും കനത്ത മഴ;കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി;കുളത്തൂപ്പുഴയിൽ മലവെള്ളപ്പാച്ചിൽ

keralanews heavy rains again in the state landslides in kottayam and pathanamthitta floods in kulathupuzha

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിലുണ്ടായ കനത്ത മഴയിൽ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ മലവെള്ളപ്പാച്ചിലുമുണ്ടായി. സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.കോട്ടയം എരുമേലി കണ്ണമലയിലാണ് ഉരുൾപൊട്ടിയത്.കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.അപകടത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞ് വീണ് പൂർണ്ണമായും തകർന്നു. മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഒരു സ്ത്രീ അപകടത്തിൽപ്പെടുകയും അവരെ രക്ഷപെടുത്തുകയും ചെയ്തിരുന്നു. കോട്ടയത്തെ മലയോര മേഖലകളിൽ ഇപ്പോഴും മഴ തുടരുകയാണ്.പത്തനംതിട്ടയില്‍ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടി. കൊക്കാത്തോട് വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്നാണ് കരുതുന്നത്. അഞ്ചോളം വീടുകളില്‍ വെള്ളം കയറി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് വലിയ കൃഷി നാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ മഴ അതിശക്തമാകുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് 7540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;48 മരണം;7841 പേർക്ക് രോഗമുക്തി

keralanews 7540 covid cases 48 deaths 7841 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂർ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂർ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം 173, കാസർഗോഡ് 164 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 211 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,621 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7077 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7841 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 951, കൊല്ലം 661, പത്തനംതിട്ട 410, ആലപ്പുഴ 254, കോട്ടയം 212, ഇടുക്കി 341, എറണാകുളം 964, തൃശൂർ 1879, പാലക്കാട് 332, മലപ്പുറം 392, കോഴിക്കോട് 606, വയനാട് 291, കണ്ണൂർ 417, കാസർഗോഡ് 131 എന്നിങ്ങനേയാണ് രോഗമുക്തിയായത്.