News Desk

ഗെയിൽ പദ്ധതി;ഭൂമി വിട്ടുനല്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി

keralanews gail project the compensation paid to land holders doubled

തിരുവനന്തപുരം:ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നല്കുന്നവർക്കുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കി.മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്  ഇത് സംബന്ധിച്ചുള്ള തീരുമാനമായത്.പുതുക്കിയ ന്യായവിലയുടെ പത്തു മടങ്ങായി വിപണി വില നിജപ്പെടുത്തിയാകും നഷ്ടപരിഹാരം നൽകുക.പത്തു സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് അഞ്ചു ലക്ഷം രൂപ അധികം നൽകാനും ധാരണയായി.മൊത്തം 116 കോടിയുടെ വർധനയാണ് ഭൂമിയുടെ നഷ്ടപരിഹാരത്തിൽ ഇതുമൂലമുണ്ടായിരിക്കുന്നത്.പത്തു സെന്റോ അതിൽ കുറവോ താഴെ ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാൻ ഉപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും.അങ്ങനെയുള്ള സ്ഥലങ്ങളിൽ വീടുകൾ സംരക്ഷിക്കും.വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടുകൾ വയ്ക്കാൻ പറ്റുന്ന തരത്തിൽ അലൈൻമെൻറ് ഒരു സൈഡിലൂടെ രണ്ടു മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും.വീട് വെയ്ക്കാനുള്ള സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയിൽ അനുമതിപത്രമായി ഉപയോഗിക്കാൻ കഴിയുന്ന രേഖ ഭൂവുടമയ്ക്ക് നൽകും.വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതിയെ തുടർന്ന് കണ്ണൂരിൽ നടപ്പിലാക്കിയ പാക്കേജ്(ഭൂമിയുടെ നഷ്ടപരിഹാരത്തിന് പുറമെ സെന്റിന് 3761 രൂപ) മറ്റെല്ലാ ജില്ലകളിലും നടപ്പിലാക്കാനും തീരുമാനമായി.

തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

keralanews students in pushpagiri medical college tried to commit suicide

തിരുവല്ല:തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.അദ്ധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ആത്മഹത്യ ശ്രമം.ഒരു വിദ്യാർത്ഥി കൈത്തണ്ട മുറിക്കുകയും രണ്ടു വിദ്യാർഥികൾ ആത്മഹത്യ ഭീഷണിയുമായി കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറുകയും ചെയ്തു. ബി ഫാം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം ക്ലാസ് മുറിക്ക് സമീപത്തു വെച്ച് കൈത്തണ്ട മുറിച്ചത്.അദ്ധ്യാപകർ തന്നെ ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.മുറിവ് സാരമുള്ളതല്ല.അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അകാരണമായി ഇന്റേണൽ മാർക്ക് കുറച്ചുവെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.സംഭവമറിഞ്ഞ് പോലീസും വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും ഇവിടെയെത്തി. ഇതിനിടെ രണ്ടാം വർഷത്തിലും നാലാം വർഷത്തിലും പഠിക്കുന്ന രണ്ടു കുട്ടികൾ ആത്മഹത്യ ഭീഷണിയുമായി ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി.ആദ്യ വിദ്യാർത്ഥി ആരോപിച്ച കാര്യങ്ങളാണ് ഇവരും ആരോപിച്ചത്. മാനേജ്‌മെന്റും പോലീസും വിദ്യാർത്ഥി നേതാക്കളും തമ്മിൽ ചർച്ച നടത്തി.പിന്നീട് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രെട്ടറി എം.സി അനീഷ് കുമാർ മുകളിലെത്തി കുട്ടികളെ അനുനയിപ്പിച്ചു.അതേസമയം വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതികരിച്ചു.ആക്ഷേപങ്ങളെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായും പുഷ്‌പഗിരി  സി ഇ ഓ ഫാ.ഷാജി വാഴയിൽ അറിയിച്ചു.

കണ്ണൂർ ജില്ലാ സ്കൂൾ ശാസ്ത്രമേള തുടങ്ങി

keralanews kannur district school science fest started

കണ്ണൂർ:കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി.ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ മേയർ ഇ.പി ലത മേള ഉൽഘാടനം ചെയ്തു.15 ഉപജില്ലകളിൽ നിന്നായി 7000 ത്തോളം പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും.അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം.ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ മേയർ ഇ.പി ലത മേള ഉൽഘാടനം ചെയ്തു..മേള ശനിയാഴ്ച സമാപിക്കും.

കണ്ണൂർ കൂത്തുപറമ്പിൽ സ്കൂൾ പരിസരത്തു നിന്നും ബോബുകൾ കണ്ടെത്തി

keralanews bombs were found from school premises in kuthuparamba

കൂത്തുപറമ്പ്:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്കൂൾ പരിസരത്തു നിന്നും ബോംബുകളും മാരകായുധങ്ങളും കണ്ടെത്തി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ബോംബ് സ്ക്വാർഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സരിതയുടെ ലൈംഗികാരോപണങ്ങളുടെ പിന്നിൽ ഗണേഷ് കുമാർ;അഡ്വ.ഫെനി ബാലകൃഷ്ണൻ

keralanews ganesh kumar is behind the alligations of saritha says feni balakrishanan

തിരുവനന്തപുരം:ഗണേഷ് കുമാറിനും സോളാര്‍ കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുൻ അഭിഭാഷകൻ  ഫെനി ബാലകൃഷ്ണന്‍.പത്തനംതിട്ട ജയിലില്‍ വെച്ച് സരിത എഴുതിയ കത്തില്‍ ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നാല് പേജ് കൂട്ടിച്ചേര്‍ത്തുവെന്ന് ഫെനി പറഞ്ഞു.യുഡിഎഫ് നേതാക്കള്‍ക്കെതിരേയുള്ള ലൈംഗികാരോപങ്ങളാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി വെളിപ്പെടുത്തി.ഇക്കാര്യം കമ്മീഷനോട് പറയാന്‍ ശ്രമിച്ചപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ തടഞ്ഞുവെന്ന് ഫെനി ആരോപിച്ചു.നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം വന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന യുഡിഎഫ് വാദം ശരിവെക്കുകയാണ് ഫെനി ബാലകൃഷ്ണന്റെ ഈ ആരോപണങ്ങൾ.സരിത എഴുതിയ 21 പേജില്‍ ഒരിടത്തും ലൈംഗിക ആരോപണം ഇല്ലായിരുന്നുവെന്നാണ് ഫെനി പറയുന്നത്. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സഹായികളായിരുന്ന ശരണ്യ മനോജും പ്രദീപും ചേര്‍ന്നാണ് നാല് പേജ് അധികമായി ചേര്‍ത്തത്.ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേര് എഴുതി ചേര്‍ത്ത് യുഡിഎഫ് നേതാക്കളെ ഭീഷണിപ്പെടുത്തി മന്ത്രിസ്ഥാനത്ത് തിരികെ വരാനായിരുന്നു ഗണേഷ് കുമാറിന്റെ നീക്കങ്ങളെന്നാണ് ഫെനിയുടെ വാദം. ഇക്കാര്യം സരിതക്ക് അറിയാമായിരുന്നുവെന്നും ഫെനി പറഞ്ഞു.

ഒൻപതാം ക്ലാസ്സിൽ തോറ്റാലും ഇനി മുതൽ സെ പരീക്ഷ

keralanews say eaxm for student who failed in the 9th standard

തിരുവനന്തപുരം: ഒൻപതാം ക്ലാസിൽ തോൽക്കുന്ന കുട്ടികൾക്കായി സേ പരീക്ഷ നടത്താൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍റെ ശിപാർശയെ ത്തുടർന്നാണ് നടപടി.ഇതനുസരിച്ച് ഒൻപതാം ക്ലാസ്സിൽ തോൽക്കുന്ന വിദ്യാർത്ഥികൾക്ക് മേയ് മാസത്തിൽ സേ പരീക്ഷ നടത്തി അർഹതപ്പെട്ടവർക്ക് ജൂണ്‍ മാസത്തിൽ തന്നെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും നിർദേശിച്ചിരുന്നു.

പെരിന്തൽമണ്ണയിൽ ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

keralanews one crore worth black money seized from perinthalmanna

മലപ്പുറം:പെരിന്തൽമണ്ണയിൽ നിന്നും ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. സംഭവത്തില്‍ കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ എന്നയാള്‍ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പണം കൊണ്ടുവരുമ്പോഴാണ് ഇയാൾ പിടിയിലായത്.

ത​ല​ശേ​രി​യി​ൽ 600 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

FRESER ROAD DAKBANGLAW KE PASS HOTEL MAMTA KE FAMILY RESTURENT ME CHHAPAMARI ME BRAMAD SHARAB

തലശ്ശേരി:കണ്ണൂർ തലശേരിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 600 കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഷർജിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എങ്ങോട്ടേയ്ക്കു കടത്തുകയായിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്നു വ്യക്തമായിട്ടില്ല.

റെസ്റ്റോറന്റുകളുടെ ജി എസ് ടി അഞ്ചു ശതമാനമാക്കി കുറച്ചു

keralanews the gst of restaurants reduced to five percentage

ന്യൂഡൽഹി:ഹോട്ടൽ ഭക്ഷണത്തിനുള്ള ജി എസ് ടി അഞ്ചു ശതമാനമാക്കി കുറച്ചു.ഇതോടെ ഹോട്ടൽ ഭക്ഷണത്തിന് വില കുറയും .ഇന്നലെ ഗുവാഹത്തിയിൽ ചേർന്ന ജി എസ് ടി കൗൺസിലിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് നികുതി 28 ശതമാനമായി തുടരും.നവംബർ 15 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.ജി എസ് ടി നിരക്കിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെ 117 ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറച്ചിട്ടുണ്ട്.ഇനി മുതൽ 28 ശതമാനം നികുതി 50 ഉത്പന്നങ്ങൾക്ക് മാത്രമാകും ബാധകമാവുക. അതേസമയം ഇത്രയധികം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് രാജ്യത്തിൻറെ വാർഷിക വരുമാനത്തിൽ വർഷം 20,000 കോടി രൂപയുടെ കുറവുണ്ടാക്കിയേക്കും.അതിനാൽ നികുതി ഘടന മാറ്റുന്നതിന് സമയമെടുക്കുമെന്ന് ജി എസ് ടി നെറ്റ്‌വർക്ക് സംബന്ധിച്ച മന്ത്രിതല സമിതിയുടെ കൺവീനറും ബീഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോഡി പറഞ്ഞു.

ജല അതോറിറ്റി എംഡി ഷൈനാമോൾക്ക് അറസ്റ്റ് വാറണ്ട്

keralanews arrest warrant against water authority md shainamol

കൊച്ചി:ജല അതോറിറ്റി എംഡി ഷൈനാമോൾക്ക് അറസ്റ്റ് വാറണ്ട്.സംസ്ഥാന പോലീസ് മേധാവിക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.ഈ മാസം പതിനഞ്ചിന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.ജല അതോറിട്ടി കരാർ എടുത്തിട്ടുള്ള ചെന്നൈ ആസ്ഥാനമായുള്ള ഇ പി ഐ എൽ എന്ന കമ്പനിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. കോടതിയിൽ  നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈനാമോൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ജല അതോറിറ്റിയുടെ കരാർ ജോലിയേറ്റ കമ്പനിയായ ഇ പി ഐ എൽ ന് ലേബർ ചിലവ് പുതുക്കി നൽകാനുള്ള ഹൈക്കോടതി നിർദേശം പാലിക്കാത്തതിനാലാണ് ഷൈനാമോൾക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.വർധിച്ചുവരുന്ന ചിലവുകൾ കണക്കിലെടുത്ത് കരാറുകാർക്ക് ലേബർ കൂലി പുതുക്കി നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാൽ ഇതിനെതിരെ സംസ്ഥാന ജല അതോറിട്ടി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും തള്ളിപ്പോയി.എന്നിട്ടും കരാറുകാർക്ക് കൂലി പുതുക്കി നല്കാൻ ജല അതോറിട്ടി തയ്യാറായില്ല. ലേബർ ചാർജ് പുതുക്കി നൽകാമെന്ന് കമ്പനിയുമായുള്ള കരാറിൽ പറഞ്ഞിട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ വാദം.ഇതിനെതിരെ എൻജിനീയറിങ് പ്രോജെക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡ് സീനിയർ മാനേജർ  ശ്രീനേഷാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.