News Desk

പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

keralanews attempts to kill youth league activist in panoor

പാനൂർ: ചെറുപ്പറമ്പ് ചിറ്റാരിതോടിൽ യൂത്ത് ലീഗ് പ്രവർത്തകനായ പറമ്പഞ്ചേരി മഹ്മൂദിനെ(36) കാറ് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിൽ നിന്ന് ടൗണിലേക്ക് ഇന്നോവ കാറിൽ പോകുമ്പോൾ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് മഹമൂദ് സംഞ്ചരിച്ച കാറിന് നേരെ ഒരു സംഘം ബോംബെറിയുകയും കാറിൽ നിന്ന് വലിച്ചിറക്കി മഹമൂദിനെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.ഇദ്ദേഹം സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചുതകർത്തിട്ടുണ്ട്. കൈക്കും മുഖത്തും വെട്ടേറ്റ മഹമൂദിനെ തലശേരിയിൽ പ്രാഥമികശുശ്രുഷ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മഹമ്മൂദ് പറഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തോമസ് ചാണ്ടി രാജിവെച്ചു

keralanews thomas chandi resigned

തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു.രാജിക്കത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരന് നൽകിയ ശേഷം ഔദ്യോഗിക വാഹനത്തിൽ അദ്ദേഹം ആലപ്പുഴയിലേക്ക് തിരിച്ചു.സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.ഉച്ചയ്ക്ക് ശേഷം അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നും  അദ്ദേഹം കാര്യങ്ങൾ അറിയിക്കുമെന്നും ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് കലക്റ്റർ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ഹർജിയുമായി തോമസ് ചാണ്ടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.മാത്രമല്ല ഹൈക്കോടതിയുടെ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായും വന്നും.ഇതിനെ തുടർന്നണ് തോമസ് ചാണ്ടിയുടെ രാജി ആസന്നമായത്.

വാരംകടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

keralanews the body of man found who was missing in the varamkadav river
കണ്ണൂർ:വാരംകടവ് പുഴയിൽ കാണാതായ നിർമാണ തൊഴിലാളിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വാരം കൂറുമ്പക്കാവിനു സമീപം കൂറുമ്പ കോളനിയിൽ സുരേന്ദ്രൻ -സാവിത്രി ദമ്പതികളുടെ മകൻ സുകേഷി (28)ന്‍റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11 ഓടെ കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കടവിലെത്തിയ യുവാവ് പുഴയിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോൾ ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലുംരാത്രി വൈകിയും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തെരച്ചിൽ പുനരാരംഭിച്ചതിനെ തുടർന്നാണ് താഴ്ചയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.ചക്കരക്കൽ പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയിൽ നിന്നും പോസ്റ്റ്‌ മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. സഹോദരി:ഹർഷ.

ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

kerakanews man died in auto accident

ഇരിട്ടി:ഉളിക്കൽ നുച്യാട് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. മണിക്കടവ് ശാന്തിനഗറിലെ വാഴയിൽ ജയ്സണ്‍ ലൂക്കോസ് (36) ആണ് മരിച്ചത്. മുണ്ടാനൂർ റോഡിൽ പാലംകൈയിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് അപകടം നടന്നത്.ചെങ്കൽപ്പണയിൽ ജോലിചെയ്യുന്ന ജയ്സണ്‍ ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ജയ്സണ്‍ തന്നെയായിരുന്നു ഓട്ടോ ഓടിച്ചത്.നാട്ടുകാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശാന്തിനഗറിലെ അപ്പച്ചൻ-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ:അനില. മക്കൾ: അഡ്വിൻ, അയിഡ മറിയ.

മട്ടന്നൂർ സി.ഐ ഓഫീസിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

keralanews big snake was caught from mattannur ci office

മട്ടന്നൂർ:മട്ടന്നൂർ സി.ഐ ഓഫീസിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.രാത്രി എട്ടരമണിയോട് കൂടിയാണ് രണ്ടര മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.പോലീസ് സ്റ്റേഷൻ കോബൗണ്ടിലെ കാടുപിടിച്ച സ്ഥലത്തു നിന്നാണ് പാമ്പ് സിഐ ഓഫീസിൽ കയറിക്കൂടിയത്. സിഐ എ.വി ജോണിന്റെ ഇരിപ്പിടത്തിനടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.വനം വകുപ്പ് ദ്രുതകർമ സേന വിഭാഗത്തിലെ ജീവനക്കാരനും പാമ്പുപിടിത്തത്തിൽ വിദഗ്ദ്ധനുമായ നിധീഷ് ചാലോട് ആണ് പാമ്പിനെ പിടികൂടിയത്.

കഞ്ചാവ് കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി

keralanews the accused in the ganja case arrested with ganja

തലശ്ശേരി:കഞ്ചാവ് കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി.വടക്കുമ്പാട് എടത്തട്ട വീട്ടിൽ പി.നാസറിനെ(50) യാണ് ഇരുനൂറു ഗ്രാം കഞ്ചാവുമായി തലശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്.നേരത്തെ ഏഴുകിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുന്നതിനായാണ് ഇയാൾ തിരുപ്പൂരിൽ നിന്നും കഞ്ചാവ് തലശ്ശേരിയിൽ കൊണ്ടുവന്നത്.തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

നടൻ ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

keralanews police questioning dileep again

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു.ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് 86 ദിവസം ജയിലിൽ കഴിഞ്ഞ ദിലീപിന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുത്,തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ ദിലീപ് ലംഘിച്ചതായാണ് സൂചന.കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നും സൂചനയുണ്ട്.

കരിവെള്ളൂരിൽ ടാങ്കർ ലോറിയിൽ നിന്നും പാചകവാതകം ചോർന്നു

keralanews cooking gas leaked from tanker lorry in karivelloor

കരിവെള്ളൂർ:കരിവെള്ളൂരിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ നിന്നും പാചകവാതകം ചോർന്നു.ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും പോലീസിന്റെയും ഉചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.പാലത്തേരയിലെ പഴയ ദേശീയ പാതയ്ക്കരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിൽ നിന്നും ഗ്യാസിന്റെ ഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാരാണ് ഗ്യാസ് ചോരുന്നത് കണ്ടെത്തിയത്.മംഗലാപുരത്തു നിന്നും കോഴിക്കോട് ചേളാരിയിലേക്ക് ഗ്യാസുമായി പോവുകയായിരുന്നു ലോറി.ടാങ്കറിൽ ഗ്യാസ് നിറച്ചശേഷം വാൾവ് ശരിയായ വിധം അടയ്ക്കാത്തതാണ് കാരണമെന്നു ലോറി ഡ്രൈവർ പറഞ്ഞു.എന്നാൽ ഓടിക്കൊണ്ടിരിക്കെ വാൾവ് ഊരി തെറിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.സാധാരണ നിലയിൽ ഇത്തരം ലോറികളിൽ രണ്ടു ഡ്രൈവർമാർ വേണമെന്ന് നിയമമുണ്ടെങ്കിലും ഗ്യാസ് ചോർന്ന ലോറിയിൽ ഒരു ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വണ്ടി ഓടിച്ചതിന് രണ്ടായിരം രൂപ പിഴയും ഈടാക്കി.രണ്ടാമതൊരു ഡ്രൈവർ കൂടി വന്നശേഷമാണ് ലോറി വിട്ടുനൽകിയത്.

മന്ത്രിസഭാ യോഗത്തിൽ രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

keralanews thomas chandi is ready to resign

തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ തന്റെ രാജി സന്നദ്ധത അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അനുകൂല തീരുമാനം ഉണ്ടായാൽ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നുമുള്ള നിബന്ധനയാണ് തോമസ് ചാണ്ടി മുന്നോട്ട് വെച്ചിരിക്കുന്നത്.മുന്നണി ഒന്നടങ്കം ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് ഇന്ന് രാവിലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.ഇതോടെ തല്ക്കാലം മന്ത്രിസഭയിൽ നിന്നും മാറിനിൽക്കാമെന്നുള്ള നിലപാടാണ് തോമസ് ചാണ്ടി സ്വീകരിച്ചിരിക്കുന്നത്.

തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നു

keralanews cpi ministers stay out of the cabinet meeting

തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ ഇന്ന് നടക്കുന്ന  മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്ന സിപിഐ മന്ത്രിമാർ റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസിൽ ഒത്തുകൂടിയിരിക്കുകയാണ്.മുന്നണിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. അതേസമയം തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്നു മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചിരുന്നു.എന്നാൽ ഹൈക്കോടതിയിൽ നിന്നും വിധി പകർപ്പ് വരും വരെ സാവകാശം വേണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.