News Desk

തിരുവനന്തപുരം മേയർക്കെതിരേ പോലീസ് കേസെടുത്തു

keralanews police registered case against thiruvananthapuram mayor

തിരുവനന്തപുരം:ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെതിരേ പോലീസ് കേസെടുത്തു. പട്ടികജാതി അതിക്രമം തടയൽ നിയമം ഉപയോഗിച്ചാണ് മേയർ ഉൾപ്പടെ നാല് പേർക്കെതിരെ  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി കൗണ്‍സിലറുടെ പരാതിയിൽ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.അതേസമയം ജാതിപ്പേര് വിളിച്ചുവെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയിൽ നാല് ബിജെപി അംഗങ്ങൾക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പുരുഷ വേഷത്തിൽ ശബരിമലയിലെത്തിയ പതിനഞ്ചുകാരി പിടിയിൽ

keralanews 15 year old girl who reached sabarimala was arrested

ശബരിമല:പുരുഷ വേഷത്തിൽ ശബരിമലയിലെത്തിയ പതിനഞ്ചുകാരിയെ പമ്പയിൽ വെച്ച് വനിതാ ദേവസ്വം ജീവനക്കാർ പിടികൂടി.പതിനഞ്ചംഗ സംഘത്തിനൊപ്പമാണ് പെൺകുട്ടി മലചവിട്ടാനെത്തിയത്.ആന്ധ്രാ പ്രദേശിലെ നെല്ലൂരിൽ നിന്നും ശബരിമലയിലെത്തിയ മധുനന്ദിനി എന്ന കുട്ടിയെയാണ് പിടികൂടിയത്.പമ്പ ഗാർഡ് റൂമിനു മുന്നിൽ വെച്ച് കുട്ടിയെ കണ്ട സംശയം തോന്നിയ വനിതാ ജീവനക്കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.ആരും ശ്രദ്ധിക്കാതിരിക്കാൻ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെൺകുട്ടി നടന്നു നീങ്ങിയത്.കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്തെത്തിയത് വിവാദമായതിനെ തുടർന്ന്  പരിശോധന കർശനമാക്കാൻ ദേവസ്വം വനിതാ ജീവനക്കാർക്ക് നിർദേശം നല്കിയിരുന്നു.

ഗണേഷ് കുമാറിനും സരിത നായർക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

keralanews petition submitted in the court asking enquiry against ganesh kumar and saritha nair

കൊല്ലം:സോളാർ കേസ് പ്രതി സരിത നായർക്കും കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാറിനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചു.കൊട്ടാരക്കര കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സരിത നൽകിയ കത്ത് വ്യാജമാണെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.21 പേജുള്ള യഥാർത്ഥ കത്തിന് പകരം കോൺഗ്രസ് നേതാക്കൾക്കെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിച്ചുള്ള പേജുകൾ ഗണേഷ് കുമാറിന്റെ അഭ്യർത്ഥന പ്രകാരം സരിത ഉൾപ്പെടുത്തുകയായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.ഹർജി കോടതി അടുത്തമാസം പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിച്ചു;മഞ്ജു വാര്യർ പ്രധാന സാക്ഷി

keralanews the charge sheet against dileep submitted manju warrier is the principal witness

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരമണിയോട് കൂടിയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രമനുസരിച്ച് കേസിൽ ദിലീപ് എട്ടാം പ്രതിയാകും.മൊത്തം 14 പ്രതികളാണ് കേസിൽ ഉള്ളത്.മഞ്ജു വാര്യർ കേസിൽ പ്രധാന സാക്ഷിയാകും.385 സാക്ഷികളും 12 രഹസ്യമൊഴികളും 450 ഇൽ അധികം രേഖകളുമടങ്ങുന്നതാണ് കുറ്റപത്രം.ആദ്യ ഭാര്യ മഞ്ജുവാര്യരുമായുള്ള തന്റെ വിവാഹബന്ധം തകർന്നതിന് പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്നുള്ള ധാരണയിൽ അവരോടുള്ള പകയാണ് കുറ്റകൃത്യത്തിന്‌ പ്രേരകമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയെ സിനിമയിൽ നിന്നും ഒഴിവാക്കാൻ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

കോൺക്രീറ്റ് സ്ളാബ് ദേഹത്ത് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

keralanews other state worker died when the concrete slab fell on the body

ഇരിണാവ്:ഇരിണാവ് ആനാംകൊവ്വലിൽ കോൺക്രീറ്റ് സ്ളാബ് ദേഹത്ത് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.വീട്  കോൺക്രീറ്റ് ചെയ്യാൻ ഉറപ്പിച്ച പലക അശ്രദ്ധമായി ഇളക്കുമ്പോൾ സ്ളാബ് മറിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്സും എത്തി സ്ലാബിനടിയിൽ നിന്നും ഇയാളെ പുറത്തെടുത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് വിട്ടുകൊടുക്കും.

കുടിയിറക്ക് ഭീഷണി;അത്തിയടുക്കത്ത് ഒരു കർഷകൻ കൂടി ജീവനൊടുക്കി

keralanews farmer committed suicide in athiyadukkam

വെള്ളരിക്കുണ്ട്:കുടിയിറക്ക് ഭീഷണി നിലനിൽക്കുന്ന ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്തു വീണ്ടും കർഷക ആത്മഹത്യ.മണിയറ രാഘവനെയാണ് ഇന്നലെ വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികൾ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടിഞ്ഞു വീഴാറായ വീട്ടിലാണ് രാഘവന്റെയും കുടുംബത്തിന്റെയും താമസം.ഇയാളുടെ ഭാര്യ ലക്ഷ്മിയുടെ പേരിൽ ഇവിടെ ഒരേക്കർ ഭൂമിയുണ്ട്.എന്നാൽ നിയമക്കുരുക്കിൽപ്പെട്ട സ്ഥലമായതിനാൽ ഈ സ്ഥലത്തിന് കരമടയ്ക്കാൻ ആയിരുന്നില്ല.പ്രധാനമന്ത്രിയുടെ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീടനുവദിക്കുന്നതിനായി രണ്ടരലക്ഷം രൂപ സഹായം നല്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കരമടച്ച രസീതില്ലാത്തതിനാൽ ഈ ആനുകൂല്യം ഇവർക്ക് ലഭിച്ചിരുന്നില്ല.ഇത് ഇവരെ വളരെയധികം വിഷമിപ്പിച്ചിരുന്നു.ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു.മാലോം വില്ലേജിൽപ്പെട്ട അത്തിയടുക്കത്ത് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന 20 ഹെക്റ്റർ സ്ഥലം വനഭൂമിയാണെന്നു പറഞ്ഞാണ് കരമെടുക്കുന്നതു നിർത്തിവെച്ചത്.

ലോറികൾക്കിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം

keralanews the bike passengers trapped between the lorries and died

കൊച്ചി:ടിപ്പർ ലോറിക്കും ട്രെയിലറിനുമിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു.ഇന്നലെ ഉച്ചയോടെ തൃപ്പുണിത്തുറ എസ് എൻ കവലയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.ഇരുമ്പനം ചിത്രപ്പുഴ ചിത്രാഞ്ജലി ഭാഗത്ത് കുതിരവട്ടത്ത് ബൈജു(41),ഭാര്യ സൗമ്യ(33) എന്നിവരാണ് മരിച്ചത്.സിഗ്‌നൽ കാത്തു കിടന്ന ഇവർ സിഗ്നൽ കിട്ടിയതിനെ തുടർന്ന് ബൈക്ക് മുന്നോട്ടെടുത്തപ്പോൾ തൊട്ടുപിറകിലുണ്ടായിരുന്ന ട്രെയിലർ ലോറി ഇവരുടെ ബൈക്കിനു പുറകിൽ ഇടിച്ചു.ഇതിനിടെ ബൈക്കിനു തൊട്ടു മുൻപിൽ ഉണ്ടായിരുന്ന ടിപ്പർ ലോറി ബ്രെയ്ക്ക് ചെയ്തു.ഇതോടെ ബൈക്കിലുണ്ടായിരുന്ന ദമ്പതികൾ രണ്ടു ലോറികൾക്കുമിടയിൽ കുടുങ്ങിപ്പോയി.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.ഇതിനിടെ അപകടം കണ്ട ഭയന്ന് മറ്റൊരു ലോറി ഡ്രൈവർക്ക് ബോധക്ഷയമുണ്ടായി.ഗ്യാസ് കയറ്റിവന്ന ഈ ലോറി സമീപത്തെ ഗുരുദേവ മന്ദിരത്തിൽ ഇടിക്കുകയും ചെയ്തു.ലോറിയിലുണ്ടായിരുന്നത് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ ആയതിനാൽ വൻ അപകടം ഒഴിവായി.മൃതദേഹം പോലീസ് പരിശോധനകൾക്ക് ശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കീഴാറ്റൂർ ബൈപാസിനെതിരായുള്ള സമരം വയൽക്കിളികൾ ശക്തമാക്കുന്നു

keralanews the strike against keezhatoor bypass will be strenghthened

തളിപ്പറമ്പ്:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ  വയൽക്കിളികൾ എന്ന സംഘടന നടത്തുന്ന സമരം ശക്തമാക്കുന്നു.വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നിലവിലുള്ള ദേശീയപാത വികസിപ്പിക്കേണ്ട ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ടൗണ്‍സ്‌ക്വയറില്‍ സെമിനാറും നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തിയാണ് പുതിയ സമരപ്രഖ്യാപനം നടത്തിയത്.സെമിനാറിൽ സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ ബൈപ്പാസിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ തീരുമാനം തള്ളിക്കളയുന്നതായും പുതിയ രണ്ടാംഘട്ടസമരപോരാട്ടത്തിന് വയല്‍ക്കിളികള്‍ രംഗത്തിറങ്ങുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.സമരത്തിന്റെ അടുത്ത ഘട്ടം അതിശക്തമായിരിക്കും.വലിയ ബഹുജനപങ്കാളിത്തവും ഇതിനുണ്ടാകും. കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെയുള്ള ജനങ്ങളെ സമരത്തിന്‍റെ ഭാഗമായി അണിനിരത്തുമെന്നും സുരേഷ് പറഞ്ഞു.

പാച്ചപ്പൊയ്കയിൽ സിപിഎം ഓഫീസിന് മുൻപിലെ സ്തൂപവും കൊടിമരവും തകർത്തു

keralanews the flag post and statue infront of cpm office were destroyed

കൂത്തുപറമ്പ്:പാച്ചപ്പൊയ്കയിൽ സിപിഎം ഓഫീസിന് മുൻപിലെ സ്തൂപവും കൊടിമരവും തകർത്തു.പാച്ചപ്പൊയ്ക ബസ് സ്റ്റോപ്പിനടുത്തായുള്ള സിപിഎം പാച്ചപ്പൊയ്ക സൗത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസായ കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിനു മുൻവശം കോൺക്രീറ്റിൽ പണിത അരിവാൾ ചുറ്റിക സ്തൂപവും സമീപത്തെ കൊടിമരവുമാണ് തകർത്ത നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെയാണ് സ്തൂപം തകർത്തതായി സിപിഎം പ്രവർത്തകർ കാണുന്നത്.ഒരു വർഷം മുമ്പ് ഈ സ്തൂപം പൂർണമായും തകർത്തിരുന്നു. അതിനു ശേഷം പുനർനിർമിച്ചതായിരുന്നു ഇത്.സാമൂഹിക വിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കരുതുന്നതായി സി പി എം നേതാക്കൾ പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം പി.രൂപേഷിന്‍റെ പരാതിയിൽ കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

കനത്ത മഴയിൽ സൗദിയിൽ ജനജീവിതം സ്തംഭിച്ചു

keralanews heavy rain in saudi

ജിദ്ദ:കനത്ത മഴയിൽ സൗദിയിൽ ജനജീവിതം സ്തംഭിച്ചു.ഇടിമിന്നലോടുകൂടിയ ശക്തമായ മഴയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വെള്ളം കയറിയതിനെ തുടർന്ന് ജിദ്ദ-മക്ക എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.ഇതോടെ എയർപോർട്ടിലേക്ക് എത്തിപ്പെടാനാകാത്തതിനാൽ പലരുടെയും യാത്ര മുടങ്ങിയിരിക്കുകയാണ്. ഇവർക്ക് ടിക്കറ്റ് ചാർജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു.കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടുവിട്ടിറങ്ങരുതെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതർ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.