News Desk

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

keralanews tomorrow leave for educational institutions in kerala

തിരുവനന്തപുരം:നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു.നാളത്തെ അവധിക്ക് പകരം ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിവസം ആയിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം കേരളാ സർവകലാശാല നാളെ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.

ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക്;കനത്ത ജാഗ്രത നിർദേശം

keralanews okhi hurricane reaches kerala shore

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് കേരളാ തീരത്തേക്ക്.കാലാവസ്ഥ നിരീക്ഷണകേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.കന്യാകുമാരിക്ക് 170 കിലോമീറ്റര്‍ തെക്ക് കിഴക്കുള്ള തീവ്രന്യൂന മര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും കേരള തീരത്തേക്ക് ചുഴലിക്കാറ്റ് കടക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത് ഇന്ന് വൈകിട്ടോടു കൂടി ചുഴലിക്കാറ്റ് ശക്തമാകുമെന്നാണ് അറിയിപ്പ്. ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി , കോട്ടയം ജില്ലകളില്‍ ആകും കൂടുതല്‍ അനുഭവപ്പെടുക. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വൈകിട്ട് ആറിനും ഏഴിനും ഇടക്ക് ശബരി മലയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കാനന പാതയിലൂടെ സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കുക, പുഴയില്‍ കുളിക്കാനിറങ്ങരുത് തുടങ്ങി കനത്ത ജാഗ്രതാ നിര്‍ദേശമാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്നത്.

തെക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തിപ്രാപിക്കുന്നു; കൊല്ലത്ത് മരം വീണ് ഒരാൾ മരിച്ചു

keralanews wind and rain getting stronger in southern kerala

തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തിപ്രാപിക്കുന്നു.അമ്പൂരിയിൽ ഉരുൾപ്പൊട്ടലുണ്ടായി.പത്തോളം വീടുകളിൽ വെള്ളം കയറി.ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക ശേഷം കലക്റ്റർ അവധി പ്രഖ്യാപിച്ചു.ന്യൂനമർദം ശക്തിപ്പെടുന്നതിനാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതിനിടെ കൊല്ലത്ത് കനത്ത മഴയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഓട്ടോഡ്രൈവർ മരിച്ചു.ഓട്ടോ ഡ്രൈവർ വിഷ്ണുവാണ് മരിച്ചത്. ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നതിനാൽ കടലും പ്രക്ഷുബ്ധമാണ്.അതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ശബരിമലയിലും രാവിലെ ശക്തമായ മഴപെയ്തു.സന്നിധാനത്ത് വാവരുനടയിലെ വന്മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുകയാണ്.

തലശ്ശേരി ജനറൽ ആശുപത്രിയിൽ അപ്പന്ഡിസെറ്റമി താക്കോൽദ്വാര ശസ്ത്രക്രിയ തുടങ്ങി

keralanews laparoscopic appendecectomy surgery started in thalasseri general hospital

തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ അപ്പന്ഡിസെറ്റമി താക്കോൽദ്വാര ശസ്ത്രക്രിയ തുടങ്ങി.സർക്കാർ അനുവദിച്ച മുപ്പതുലക്ഷം രൂപ ചിലവ് വരുന്ന ലാപ്രോസ്കോപ്പ് ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.അടുത്തിടെയാണ് ഉപകരണങ്ങൾ ആശുപത്രിയിൽ സ്ഥാപിച്ചത്.സർജന്മാരായ ഡോ.ദേവരാജ്,ഡോ.ശ്യാംകൃഷ്ണൻ,അനസ്തറ്റിസ്റ്റ് ഡോ.കവിത എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.സ്വകാര്യ ആശുപത്രിയിൽ മുപ്പതിനായിരം രൂപയോളം ചെലവുവരുന്ന ഈ ശസ്ത്രക്രിയ സൗജന്യമായാണ് ഇവിടെ ചെയ്തുകൊടുക്കുന്നത്.താക്കോൽദ്വാര ശസ്ത്രക്രിയയാതിനാൽ ചെറിയമുറിവുമാത്രമേ ശരീരത്തിൽ ഉണ്ടാവുകയുള്ളൂ.ഇതിനാൽ പിറ്റേ ദിവസം തന്നെ രോഗിക്ക് ആശുപത്രിയിൽ നിന്നും പോകാം.പിത്താശയം നീക്കം ചെയ്യൽ,അണ്ഡാശയ മുഴ നീക്കംചെയ്യൽ,ഹെർണിയ,ഗർഭപാത്രം നീക്കം ചെയ്യൽ,വൻകുടലിലെ ശസ്ത്രക്രിയ എന്നിവയും ഇനി താക്കോൽദ്വാര ശസ്‌ത്രക്രിയവഴി ചെയ്യാൻ കഴിയും.

ചാല-നടാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നു

keralanews waste deposited in the chala nadal bypass road

ചാല:ചാല-നടാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നു. ഭക്ഷണാവശിഷ്ടങ്ങളും കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവയുമാണ് റോഡരികിൽ തള്ളുന്നത്. മൂന്നുമാസം മുൻപ് ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ബൈപാസ് റോഡരികുകൾ വൃത്തിയാക്കിയിരുന്നു.ഇതിനു ശേഷം കുറച്ചുനാളത്തേക്ക് മാലിന്യം തള്ളുന്നതിനു കുറവുണ്ടായിരുന്നു.മാലിന്യം തള്ളുന്നത് കാരണം ഇവിടെ തെരുവുനായകളുടെ ശല്യവും രൂക്ഷമാണ്.ഇതിനാൽ ചാല ബൈപാസ് കവലയിൽ ബസ്സിറങ്ങാൻ പലർക്കും ഭയമാണ്. റോഡരികുകളിൽ കടകളില്ലാത്തതു കാരണം  സന്ധ്യകഴിഞ്ഞാൽ ഇതിലൂടെ ആൾസഞ്ചാരവും കുറവാണ്.ഇത് മാലിന്യം തള്ളാനെത്തുന്നവർക്ക് സഹായകരമാകുന്നു. റോഡിൽ നിന്നും സമീപത്തെ വയലിലേക്കാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്.

കണ്ണവത്ത് സിപിഎം നേതാക്കൾക്കുനേരെ ബോംബേറ്

keralanews bomb attack against cpm leaders in kannavam

കണ്ണൂർ:കണ്ണവത്ത് സിപിഎം നേതാക്കൾക്കുനേരെ ബോംബേറ്.ഇന്നലെ അർധരാത്രിയിലാണ് ബോംബേറുണ്ടായത്.സിപിഎം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച കണ്ണവത്ത് നടക്കുന്ന യുവജനസംഗമത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു ബോംബേറുണ്ടായത്. കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് മുൻ പ്രെസിഡന്റും കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവുമായ വി.ബാലൻ,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി.ചന്ദ്രൻ എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു ശേഷമായിരുന്നു ആക്രമണം.സംഭവ സമയം പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇരുട്ടായതിനാൽ കൂടുതലൊന്നും ചെയ്യാനായില്ല.

നളിനി വധം;പ്രതിക്ക് ജീവപര്യന്തം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും

keralanews nalini murder case life imprisonment and 2-75lakh fine for the accused

തലശ്ശേരി:കമ്യുണിസ്റ്റ് നേതാവും എരഞ്ഞോളി പഞ്ചായത്തു പ്രെസിഡന്റുമായിരുന്ന കുണ്ടഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ മകൾ നളിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കർണാടക ചിക്കമംഗ്ലൂർ സ്വദേശി നസീറിന് ജീവപര്യന്തം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.നളിനിയെ(67) കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം പണവും ആഭരണങ്ങളും കവർന്നെന്നാണ് കേസ്. 2010 ഒക്ടോബർ 31 ന് രാവിലെ വീടിന്റെ അടുക്കളയോട് ചേർന്ന മുറിയിലാണ് നളിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.അടുത്തുള്ള സഹോദരിയുടെ വീട്ടിൽ രാത്രി ഉറങ്ങിയതിന് ശേഷം രാവിലെ സ്വന്തം വീട്ടിലേക്ക് വന്ന നളിനിയുടെ  പിന്നാലെയെത്തിയ പ്രതി വീട്ടിനുള്ളിൽ കടന്ന് മാല പൊട്ടിക്കാൻ ശ്രമിച്ചു.ആളെ നളിനി തിരിച്ചറിഞ്ഞതോടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.ചിക്കമംഗളൂർ സ്വദേശിയായ നസീർ വിവാഹ ശേഷം വാടകവീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. എരഞ്ഞോളി കുടക്കളത്തെ വാടകവീട്ടിൽ താമസിക്കുമ്പോഴാണ് കൊലപാതകം നടത്തിയത്.

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

keralanews actor and mimicry artist abi passes away

എറണാകുളം:പ്രശസ്ത നടനും മിമിക്രി താരവുമായ അബി(56) അന്തരിച്ചു.അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രക്തത്തിൽ പ്ലേറ്റ്ലറ്റ്സ് കുറയുന്ന അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അബി.ഇന്ന് രാവിലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുള്ള പരസ്യങ്ങൾക്ക് മലയാളത്തിൽ ഡബ്ബ് ചെയ്തിരുന്നത് അബി ആയിരുന്നു.കലാഭവനിലൂടെ മിമിക്രി രംഗത്തെത്തിയ അബി അൻപതിലേറെ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവും അബി ആണ്.യുവ നടൻ ഷെയ്ൻ നിഗം മകനാണ്.

മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ അന്തരിച്ചു

keralanews former minister e chandrasekharan nair passes away

തിരുവനന്തപുരം:മുതിർന്ന സിപിഐ നേതാവും മുൻമന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ(89) അന്തരിച്ചു.ആദ്യ കേരള നിയമസഭയിൽ അംഗമായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും ബുധനാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. 1928 ഡിസംബർ രണ്ടിനാണ് ജനനം.ഗണിതശാസ്ത്രത്തിലും നിയമത്തിലും ബിരുദമുള്ള ഇദ്ദേഹം കൊട്ടാരക്കര ഹൈസ്കൂളിൽ കണക്ക് അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം,ദേശീയ കൺട്രോൾ കമ്മീഷൻ അംഗം,സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ,എന്നീ നിലകളിൽ പ്രവർത്തിച്ചു.സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുൻ മാനേജിങ് എഡിറ്ററാണ്.ഒന്നാം കേരള നിയമസഭയിൽ ഭൂപരിഷ്‌ക്കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം,മികച്ച പാർലമെന്റേറിയനുള്ള ആർ.ശങ്കരനാരായണൻ തമ്പി പുരസ്ക്കാരം,മികച്ച സഹകാരിക്കുള്ള സദാനന്ദൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിനു വെയ്ക്കും.12 മണിക്ക് കവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടുകൂടി സംസ്‌കരിക്കും.

കണ്ണൂർ വാരത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

keralanews two died in an accident in kannur varam

കണ്ണൂർ:കണ്ണൂർ വാരം പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.ചട്ടുകപ്പാറ കുട്ട്യാട്ടൂർ പഞ്ചായത്ത് ഓഫീസിനു സമീപം കാനാക്കൽ ലക്ഷ്മണൻ(52),ചെറുപഴശ്ശി ചാലാടൻ വീട്ടിൽ രാജൻ(60) എന്നിവരാണ് മരിച്ചത്. ലക്ഷ്മണൻ സംഭവസ്ഥലത്തുവെച്ചും രാജൻ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന പ്രസാദം ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പെട്രോൾ പമ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. Read more