News Desk

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ര​യ്ക്ക​ടി​ഞ്ഞു

keralanews fishing boat found in thiruvananthapuram coast

തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് തിരുവനന്തപുരത്ത് മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു. വേളി സെയിന്റ് ആൻഡ്രുസ് പള്ളിക്ക് സമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നവരെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.അതേസമയം കടലിൽ കാണാതായ 33 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യബന്ധനത്തിനു പോയ എഴുപതോളം പേരുമായി രക്ഷാപ്രവർത്തകർ ബന്ധപ്പെട്ടെന്നും മന്ത്രി അറിയിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഇവരെ രക്ഷിക്കുന്നതിനായി കോസ്റ്റ് ഗാർഡും നേവിയുടെ കപ്പലുകളും തിരിച്ചതായും അധികൃതർ അറിയിച്ചു. വ്യോമസേനയും നാവികസേനയും തെരച്ചിലിന് ഇറങ്ങിയെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ഓഖി ചുഴലിക്കാറ്റ്;നൂറോളം മൽസ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിക്കിടക്കുന്നു

keralanews ockhi cyclone hundreds of fishermen are trapped in the sea

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് വിഴിഞ്ഞം,പൂന്തുറ,വലിയതുറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മൽസ്യബന്ധനത്തിനുപോയ നൂറോളം മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തിയില്ല.29 വള്ളങ്ങളിലായി  നൂറ്റമ്പതോളംപേർ കടലിൽ പോയിട്ടുണ്ടെന്നാണ് കൺട്രോൾ റൂമിലെ കണക്ക്.അതേസമയം പൂന്തുറയിൽ നിന്നും പോയ പതിമൂന്നുപേർ വ്യാഴാഴ്ച രാത്രിയോടെ തീരത്ത് തിരിച്ചെത്തിയിരുന്നു.ഓഖി ചുഴലിക്കാറ്റിന്റെ ഉൾക്കടലിലെ സ്ഥിതി അതിഭീകരമാണെന്ന് രക്ഷപ്പെട്ട മൽസ്യത്തൊഴിലാളികളായ മുത്തപ്പൻ,ശെൽവൻ എന്നിവർ പറഞ്ഞു.തങ്ങൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. കന്യാകുമാരിയിൽനിന്നുള്ള ബോട്ടുകളാണ് തങ്ങളെ കരയ്‌ക്കെത്തിച്ചത്.മറ്റുള്ളവരെ കുറിച്ച് ഒന്നുമറിയില്ലെന്നും ഇവർ പറഞ്ഞു. കടലിൽ പലരും നീന്തിപ്പോകുന്നത് കണ്ടതായും കന്നാസിലും മറ്റും പിടിച്ച് കടലിൽ പൊങ്ങിക്കിടക്കാൻ പലരും ശ്രമിക്കുന്നതായും രക്ഷപ്പെട്ടവർ പറഞ്ഞു.നാവികസേനയുടെ നാല് കപ്പലുകളും രണ്ടു ഹെലികോപ്റ്ററുകളും ഡോണിയർ വിമാനങ്ങളും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. Read more

‘ഓഖി’ കേരളതീരം വിട്ട് ലക്ഷദ്വീപിലേക്ക് കടക്കുന്നു

keralanews ockhi croses to tamilnadu from kerala coast

തിരുവനന്തപുരം:’ഓഖി’ ചുഴലിക്കാറ്റ് കേരളതീരം വിട്ട് ശക്തിപ്രാപിച്ചു ലക്ഷദ്വീപിലേക്ക് കടക്കുന്നു.മണിക്കൂറിൽ 91 കിലോമീറ്ററാണ് കാറ്റിന്റെ വേഗത.കാറ്റിന്‍റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെയാണ്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കേരളത്തിൽ കാറ്റ് ആഞ്ഞ് വീശിയേക്കാം. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണം ഉണ്ടായി.നിരവധി ബോട്ടുകൾ തകർന്നു.കേരളത്തിൽ ഇടവിട്ട ശക്തമായ കാറ്റും മഴയും ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കേരളത്തിൽ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.ലക്ഷ്യദ്വീപിൽ ആഞ്ഞടിക്കാനാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തെത്തുമെന്നാണ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്ത് 150ഓളം മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി

keralanews more than 150 fishermen go trapped at sea

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിലും പേമാരിയിലും പെട്ട് തിരുവനന്തപുരത്ത് 150ഓളം മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി.കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി.ആറ് മൽസ്യബന്ധന ബോട്ടുകളെയും മറൈൻ എൻജിനീയറിങ് കപ്പലിനെയുമാണ് കാണാതായിരിക്കുന്നത്.നാവികസേനാ കപ്പലുകളായ ഷാർദുൽ,നിരീക്ഷക്, കബ്രാ,കൽപ്പേനി എന്നിവയുടെ  സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

സംസ്ഥാനത്ത് കനത്ത മഴയിലും ചുഴലിക്കാറ്റിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി

keralanews four persons died in the state due to heavy rain and cyclone

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയിലും ചുഴലിക്കാറ്റിലും പെട്ട്  മരിച്ചവരുടെ എണ്ണം നാലായി.വിഴിഞ്ഞത്ത് മരം വീണു പരിക്കേറ്റ വീട്ടമ്മയായ സ്ത്രീ മരിച്ചു.നേരത്തെ കൊല്ലത്ത് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.കാട്ടാക്കടയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് രണ്ടുപേരും മരിച്ചു.ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് ശക്തിപ്രാപിച്ചു വരികയാണ്.മൽസ്യത്തൊഴിലാളികളോട് അടുത്ത 48 മണിക്കൂറിൽ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നാലുപേർ മരിച്ചു.ചുഴലിക്കാറ്റ് തിരുവനന്തപുരം തീരത്തിന് അറുപതു കിലോമീറ്റർ അകലെയെത്തി. മണിക്കൂറിൽ 75 കിലോമീറ്ററാണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ വേഗത.

ഇരിട്ടിയിൽ റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

keralanews an other state worker died during road construction in iritty

ഇരിട്ടി:ഇരിട്ടി മാടത്തിയിൽ റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.പശ്ചിമബംഗാൾ സ്വദേശി രവി പാണ്ഡെ ആണ് മരിച്ചത്.മാടത്തി ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടം നടന്നത്.മണ്ണിനടിയിൽപെട്ട മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി.പള്ളിയുടെ കൊടിമരവും മറിഞ്ഞുവീണു.റോഡ് നിർമാണത്തിനായി കലുങ്ക് പൊളിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

അ​തി​ർ​ത്തി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ എ​സ്ഐ​യെ​യും സം​ഘ​ത്തെ​യും മർദിച്ചു;വീട്ടമ്മയ്ക്കും മകനുമെതിരെ കേസ്

keralanews charge case against the mother and the son who beat the si and policemen

കണ്ണൂർ: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനെത്തിയ എസ്ഐയെയും സംഘത്തെയും വീട്ടുകാർ മർദിച്ചു.കണ്ണൂർ ടൗൺ എസ്ഐ ഷാജി പട്ടേരി, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശ്, രജീഷ് എന്നിവർക്കാണു മർദനമേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.എസ്ഐയുടെ കൈക്കും മുതുകത്തുമാണ് പരിക്കേറ്റത്. മേലെചൊവ്വയിലെ പുത്തൻപുരയിൽ വിനോദിന്‍റെ വീട്ടുകാരും അയൽവാസിയായ ജലീഷിന്‍റെ വീട്ടുകാരും തമ്മിൽ കഴിഞ്ഞ രണ്ടുമാസത്തോളമായി അതിർത്തി തർക്കം നിലനിൽക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ ടൗൺ എസ്ഐ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നോട്ടീസ് നൽകിയിട്ടും വിനോദും മാതാവ് നന്ദിനിയും സ്റ്റേഷനിൽ ഹാജരായില്ല. ഇന്നലെ രാവിലെ അയൽവാസിയുടെ മതിൽ തകർത്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയപ്പോഴാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.വീടിനകത്തുനിന്നും ചാടി പുറത്തിറങ്ങിയ വിനോദ് കൈക്ക് കടിക്കുകയും മാതാവ് നന്ദിനി മുതുകത്ത് മർദിക്കുകയും ചെയ്തതായി എസ്ഐ പറഞ്ഞു. കൂടെയുണ്ടായിരുന്ന പോലീസുകാർക്കും പരിക്കേറ്റു. പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിനോദിനും മാതാവിനുമെതിരേ ടൗൺ പോലീസ് കേസെടുത്തു. കവർച്ചാ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിനോദെന്ന് പോലീസ് പറഞ്ഞു.

കോട്ടയത്ത് ഇന്നലെ ബസ് സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു

keralanews one of the two students who was injured when the bus hits the scootter died

കോട്ടയം:കോട്ടയത്ത് ഇന്നലെ ബസ് സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു.താഴത്തങ്ങാടി സ്വദേശി പാറയ്ക്കൽ ഷാജി പി. കോശിയുടെ മകൻ ഷെബിൻ ഷാജി (20) ആണ് മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണു ഷെബിൻ ഷാജി മരണത്തിനു കീഴടങ്ങിയത്.ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് കോടിമതയ്ക്കു സമീപമുള്ള പെട്രോൾ പമ്പിൽനിന്നും സ്കൂട്ടറിൽ പെട്രോൾ അടിച്ചശേഷം റോഡിലേക്കു ഇറങ്ങുകയായിരുന്നു പള്ളം സ്പീച്ച്ലി കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബികോം വിദ്യാർഥികളായ കോടിമത കൗസ്തുഭം സ്വാമിനാഥനും ഷെബിൻ ഷാജിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വാമിനാഥൻ ആശുപത്രിയിൽ ചികിത്സയിലാണ്.അപകടമുണ്ടാക്കിയ കോട്ടയം-ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന നിത്യ ബസ് ബസ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചുഴലിക്കാറ്റ്;വിഴിഞ്ഞം മുതൽ കാസർകോഡ് വരെ ജാഗ്രത നിർദേശം

keralanews alert from vizhinjam to kasarkode

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശവാസികൾക്ക് കനത്ത മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശത്ത് നാളെ രാത്രി 11.30 വരെ ശക്തമായ കാറ്റ് അനുഭവപ്പെടും.സമുദ്രനിരപ്പിൽ നിന്നും പത്തു മുതൽ പതിനാലു അടി വരെ തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.