News Desk

കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണ്ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയരികിൽ

keralanews an unevaluated answer sheet of kannur university found near the road side

കണ്ണൂർ:കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണ്ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയരികിൽ.ഫലം പ്രസിദ്ധീകരിച്ച പരീക്ഷയുടെ ഉത്തരക്കടലാസാണ് വഴിയരികിൽ കണ്ടെത്തിയത്.സർവകലാശാല ബിരുദ ഫലം തടഞ്ഞുവെച്ച വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് വഴിയരികിൽ നിന്നും ലഭിച്ച പാപ്പിനിശ്ശേരി സ്വദേശി അത് കെഎസ്‌യു ഓഫീസിൽ എത്തിക്കുകയായിരുന്നു.മാനന്തവാടി ഗവ.കോളേജിലെ ബി.എ ഇംഗ്ലീഷ് ആറാം സെമസ്റ്റർ വിദ്യാർത്ഥി ടോം.കെ.ഷാജിയുടെ ഫിലിം സ്റ്റഡീസിന്റെ ഉത്തരക്കടലാസാണ് കളഞ്ഞുകിട്ടിയത്.2017 മേയിലാണ് പരീക്ഷ നടന്നത്.ജൂണിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ടോമിന്റെ ഫലം സർവകലാശാല തടഞ്ഞുവെയ്ക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ ടോം സഹായിയെ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്.പ്രൊജക്റ്റ് സമർപ്പിക്കാത്തതിനാലാണ് റിസൾട്ട് തടഞ്ഞുവെച്ചതെന്നായിരുന്നു സർവകലാശാല അധികൃതർ നൽകിയ വിശദീകരണം. സംഭവത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലറെ ഉപരോധിച്ചു.അതേസമയം പുറത്തു നിന്നും ലഭിച്ച ഉത്തരക്കടലാസ് യാഥാർത്ഥത്തിലുള്ളതാണോയെന്ന് പരിശോധിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.മൂന്നു ദിവസത്തിനുള്ളിൽ ഇതേ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റ്;കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

keralanews ockhi cyclone the search for missing person will continue today

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ എട്ടാം ദിവസമായ ഇന്നും തുടരും.കൊച്ചിയിൽ നിന്നും ആറു മൽസ്യത്തൊഴിലാളികളുമായി നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പൽ തിരച്ചിൽ തുടങ്ങി.മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ്ഗാർഡിന്റെയും തിരച്ചിൽ സംഘങ്ങളും കേരള-ലക്ഷദ്വീപ് തീരത്തുണ്ട്.ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും എത്തിയ നേവി കപ്പലുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.കടലിൽപ്പെട്ട 36 പേരെ കോസ്റ്റ് ഗാർഡ് ഇന്നലെ കരയ്‌ക്കെത്തിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായത് തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയിൽ നിന്നാണ്.ഓഖി നാശം വിതച്ച സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങൾ ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ല.സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് എത്രയും പെട്ടെന്ന് നടപ്പിലാക്കുകയാണ് പ്രതിസന്ധി മറികടക്കുവാനുള്ള ഏക മാർഗം.

തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ 10 മരണം;5 പേർ ഗുരുതരാവസ്ഥയിൽ

keralanews ten died and five injured in an accident in tamilnadu

ചെന്നൈ:തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു.മധുര തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടമുണ്ടായത്.അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നാഗർകോവിൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഇവർ തിരുപ്പതിയിലേക്ക് പോവുകയായിരുന്നു.നിർത്തിയിട്ടിരുന്ന ബോർവെൽ ലോറിക്കുപിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു.

മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം മരവിപ്പിച്ചു

keralanews the decision to shut down passport office in malappuram was frozen

മലപ്പുറം:മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം മരവിപ്പിച്ചു.കേന്ദ്ര വിദേശകര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.ഇതുവരെ പ്രവർത്തിച്ചിടത്തു തന്നെ ഇനിയും തുടരാനാണ് ഉത്തരവ്.ഒരുമാസത്തേക്ക് കൂടി കെട്ടിടമുടമയുമായുള്ള കരാർ തുടരാനും ഉത്തരവിൽ ആവശ്യപ്പെടുന്നു. കോഴിക്കോട്ടെ പാസ്പോർട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറത്തെ ഓഫീസ് കഴിഞ്ഞമാസം അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതോടെ ആവശ്യക്കാർ ഇനി കോഴിക്കോട് കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങളെത്തി.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവ്.

നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാകാൻ ദിലീപിന് സമൻസ്

keralanews dileep gets summons to appear before the court

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാകാൻ ദിലീപിന് സമൻസ്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ച ശേഷമാണ് കോടതി ദിലീപിന് സമൻസ് അയച്ചിരിക്കുന്നത്.ഈ മാസം 19 ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ദിലീപിനെ കൂടാതെ വിഷ്ണു,മേസ്തിരി സുനിൽ എന്നിവർക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്. കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന സൂക്ഷമ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കോടതി ഈ കുറ്റപത്രം സ്വീകരിച്ചത്.കുറ്റപത്രം പരിശോധിക്കുന്നതിനിടെ കോടതി അന്വേഷണ സംഘത്തോട് സാങ്കേതിക സംശയങ്ങൾ ഉന്നയിച്ചിരുന്നു.സംശയങ്ങൾ തീർത്ത കുറ്റപത്രമാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.പ്രതികൾക്കെതിരെ കൂട്ടബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നതിനാൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് തുടർനടപടികൾ നടക്കുക.

മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി ഉയർത്തി

keralanews the age limit for purchasing alchohol raised

തിരുവനന്തപുരം: യുവാക്കളിലെ മദ്യ ഉപയോഗം കുറയ്ക്കാൻ പുതിയ നടപടിയുമായി സർക്കാർ. മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായ പരിധി 21 വയസ്സിൽ നിന്നും 23 വയസാക്കി ഉയർത്താനാണ് സർക്കാർ തീരുമാനം.ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും.ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.സംസ്ഥാന വനിതകമ്മീഷന് കൂടുതല്‍ അധികാരം നല്‍കാനും മന്ത്രിസഭയോഗം തീരുമാനമെടുത്തിട്ടുണ്ട്. പരാതികള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.നിലവിലുളള നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുണ്ടായിരിന്നുള്ളു.സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നൽകാനും യോഗം തീരൂമാനിച്ചു.സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി.തിരുവനന്തപുരം ചാല കമ്പോളത്തില്‍ 14-11-2014-ന് ഉണ്ടായ തീപിടുത്തംമൂലം നഷ്ടം സംഭവിച്ച കട ഉടമകള്‍ക്കും വാടകക്കാര്‍ക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു.

ദലിത് മിശ്രവിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്രസർക്കാർ

The Hands Of An Indian Gujarati Bride And Bridegroom, A Ritual Performed In An Indian Gujarati Wedding, India

ന്യൂഡൽഹി:ദലിത് മിശ്രവിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്രസർക്കാർ.വധുവോ വരനോ ദലിത് ആകണമെന്നതാണ് നിബന്ധന. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് നേരത്തെ ഈ തുക നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം വരുമാനം ബാധകമല്ല.2013ലാണ് മിശ്രവിവാഹത്തിലൂടെ സാമൂഹിക ഏകീകരണം ലക്ഷ്യമിട്ട് ഡോ. അംബേദ്കര്‍ സ്‌കീം തുടങ്ങിയത്. പ്രതിവര്‍ഷം കുറഞ്ഞത് 500 വിവാഹങ്ങളെങ്കിലും ഇത്തരത്തില്‍ നടക്കണമെന്ന് ലക്ഷ്യം വെച്ചാണ് പദ്ധതി കൊണ്ടുവന്നത്. ദമ്പതികള്‍ അവരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ച ജോയിന്‍റ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ്,  മേഖാലയ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ 90 ശതമാനം വിവാഹങ്ങളും ഒരേ ജാതിയില്‍പ്പെട്ടവര്‍ തമ്മിലാണ് നടക്കുന്നത്. കേരളം, പഞ്ചാബ്, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് മിശ്രവിവാഹങ്ങള്‍ കുറച്ചെങ്കിലും നടക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജിഷ കൊലക്കേസിൽ ചൊവ്വാഴ്ച വിധി പ്രസ്ഥാപിക്കും

keralanews the verdict on jisha murder case will be pronounced on tuesday

കൊച്ചി:പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.കഴിഞ്ഞ മാസം 22 ന് കേസിൽ അന്തിമ വാദം പൂർത്തിയായിരുന്നു.2016 ഏപ്രിൽ 28 നാണ് നിയമ വിദ്യാർഥിനിയായിരുന്ന ജിഷ കുറുപ്പംപടി വട്ടോളിയിലെ വീട്ടിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്.വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമീറുൽ ഇസ്ലാം പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്.

ഡൽഹിയിൽ അമ്മയെയും മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി;മകനെ കാണാനില്ല

keralanews mother and daughter found dead inside the flat in delhi

ന്യൂഡൽഹി:ഡൽഹിക്ക് സമീപം നോയിഡയിൽ അമ്മയെയും മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.അഞ്ജലി അഗർവാൾ(42),മകൾ കനിക(11) എന്നിവരെയാണ് ഇന്ന് രാവിലെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.അഞ്ജലിയുടെ മകൻ രാഘവിനെയാണ് കാണാതായിരിക്കുന്നത്.ഡിസംബർ മൂന്നിന് സൂറത്തിലേക്ക് പോയ അഞ്ജലിയുടെ ഭർത്താവ് ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.മകനാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഫ്ളാറ്റിലെ സിസിടിവി യിൽ ഇവരുടെ മകൻ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങുന്നതിന് ദൃശ്യങ്ങളുണ്ട്.അമ്മയുടെയും മകളുടെയും ശരീരത്ത് മുറിവുകളുണ്ടായിരുന്നു. രക്തംപറ്റിയ ക്രിക്കറ്റ് ബാറ്റും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. ഇത് ഉപയോഗിച്ചാണ് മരിച്ചവരെ ആക്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. പോലീസ് അന്വേഷണം തുടരുകയാണ്.

സ്വന്തമായി കാറുള്ളവരുടെ ഗ്യാസ് സബ്‌സിഡി നിർത്തലാക്കും

keralanews the gas subsidy of those who have cars will be discontinued

ന്യൂഡൽഹി:സ്വന്തമായി കാറുള്ളവരുടെ ഗ്യാസ് സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ.നിലവിൽ രണ്ടും മൂന്നും കാറുള്ളവർക്കും ഗ്യാസ് സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഇത് നടപ്പിലാക്കുന്നതിനായി കാറുള്ളവരുടെ വിവരശേഖരണം ആർടിഒ ഓഫീസുകളിൽ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ വ്യാജ കണക്ഷൻ റദ്ദാക്കിയതിലൂടെ മുപ്പതിനായിരം കോടി രൂപയുടെ ലാഭം സർക്കാരിനുണ്ടായിരുന്നു.അതേസമയം എൽപിജി സിലിണ്ടർ ഉടമകളുടെ കാർ രെജിസ്ട്രേഷൻ വിവരവും മേൽവിലാസവുമായുള്ള ഒത്തുനോക്കലും സർക്കാരിന് ഏറെ ദുഷ്‌കരമായ ജോലിയായിരിക്കുമെന്നാണ് വിലയിരുത്തൽ.