News Desk

പാനൂർ ചെണ്ടയാട്‌ നിന്നും ഏഴ് നാടൻ ബോംബുകൾ കണ്ടെടുത്തു

keralanews recovered seven bombs from chendayad panoor

പാനൂർ:ചെണ്ടയാട് നിന്നും ഏഴ് നാടൻ ബോംബുകൾ കണ്ടെടുത്തു.ചെണ്ടയാട് കിഴക്ക് വയൽ സ്റ്റോൺ ക്രഷറിന് സമീപം പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഗോവണിപ്പടിയിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.ഒരു ബോംബ് വീടിന്റെ സമീപത്ത് കാണപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പാനൂർ എസ്.ഐ വി.കെ ഷൈജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി.അടുത്തകാലത്ത് നിർമിച്ചവയും ഉഗ്രസ്ഫോടന ശേഷി ഉള്ളതുമാണ് ബോംബുകളെന്നു പോലീസ് പറഞ്ഞു.

തളിപ്പറമ്പിൽ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

keralanews banned tobacco products seized from a house in karimbam

തളിപ്പറമ്പ്:കരിമ്പത്തു നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് കരിമ്പത്തെ വി.കെ സ്റ്റോർ ഉടമ അജീഷിന്റെ വീട്ടിൽ പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 1500 പാക്കറ്റ്(15 കിലോഗ്രാം) പാൻ ഉൽപ്പന്നങ്ങൾ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ഞായറാഴ്ച രാവിലെയാണ് പുകയില ഉൽപ്പന്നങ്ങൾ കരിമ്പത്തെത്തിച്ചത്.ഇയാളുടെ കടയിൽ ദിനംപ്രതി നിരവധി ആളുകൾ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്താറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

വടകരയിൽ നിന്നും കാണാതായ മൊബൈൽ ഷോപ്പ് ഉടമയെയും ജീവനക്കാരിയെയും കോഴിക്കോട് നിന്നും പിടികൂടി

keralanews the missing mobile shop owner and employee was arrested from vatakara

വടകര:വടകര ഓർക്കാട്ടേരിയിൽ നിന്നും കുറച്ചു നാളുകൾക്ക് മുൻപ് കാണാതായ മൊബൈൽ ഷോപ്പ് ഉടമ അംജദ്(23), ജീവനക്കാരി പ്രവീണ(32) എന്നിവരെ കണ്ടെത്തി.കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽ വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്.ആഴ്ചകളായി ഫ്‌ളാറ്റിൽ രഹസ്യമായി കഴിയുകയായിരുന്ന ഇരുവരെയും അതിസമർത്ഥമായാണ് അന്വേഷണ സംഘം പിടികൂടിയത്. ഫ്ലാറ്റിൽ താമസിച്ച് ഓൺലൈനായി ബിസിനസ് നടത്തി വരികയായിരുന്നു ഇവർ.കംപ്യൂട്ടറിൽ അതിവിദഗ്ദ്ധനായ അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ സിം കാർഡ് മാറ്റി ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിക്കൊണ്ടിരുന്നത്.നാട്ടിൽ ആരുമായും ഇവർ ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടെ ഒരു ഫോൺ നമ്പറിലേക്ക് വന്ന വിളിയിൽ സംശയം തോന്നിയ പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.സെപ്റ്റംബർ പതിനൊന്നിനാണ് അംജാദിനെ കാണാതാകുന്നത്.ഇയാൾക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെ രണ്ടുമാസം കഴിഞ്ഞപ്പോൾ പ്രവീണയെയും കാണാതായി.ഇവർക്കായി ബന്ധുക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസും ഫയൽ ചെയ്തിരുന്നു.ഇതിനിടെയാണ് രണ്ടുപേരും പിടിയിലാകുന്നത്.അംജാദ് നിർദേശിച്ച പ്രകാരമാണ് പ്രവീണ കടപൂട്ടി സ്ഥലം വിട്ടത്.കടപ്പൂട്ടി പ്രവീണ സ്കൂട്ടറുമായി വടകര സ്റ്റാന്റ്  ബാങ്കിനടുത്ത് എത്തി സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് അംജാദിനൊപ്പം പോവുകയായിരുന്നു.ഏഴുവയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പ്രവീണ.സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസ് നടത്തുന്നതും ഒക്കെ എന്നാണ് അംജാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

അഴീക്കോട് ഒലാടതാഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

keralanews two cpm activists injured in azheekode

കണ്ണൂർ:അഴീക്കോട് ഒലാടതാഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.മിഥുൻ,റെനീസ് എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ ആദ്യം കണ്ണൂരിലെ സ്വകാര്യ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

ധർമശാല ഏകദിനം;ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി;പരാജയം ഏഴുവിക്കറ്റിന്‌

keralanews dharamsala odi sreelanka beat india for 7 wickets

ധർമ്മശാല:ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി.ഇന്ത്യ ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര ശ്രീലങ്കൻ ബൗളർമാരുടെ സംഹാര താണ്ഡവത്തിൽ തകർന്നടിയുകയായിരുന്നു. ലങ്കയ്ക്കായി ഉപുൽ തരംഗ 49 റൺസ് എടുത്തു.താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷൻ ഡിക്‌വെല്ല(26) എന്നിവർ ചേർന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്എനിവർ ഓരോവിക്കറ്റ് നേടി.38.2 ഓവറിൽ ഇന്ത്യ കേവലം 112 റണ്‍സിന് എല്ലാവരും പുറത്തായി. മുൻനിര തകർന്നടിഞ്ഞ ഇന്ത്യയെ നൂറുകടത്തിതിന്‍റെ ക്രഡിറ്റ് ധോണിക്കു നൽകാം. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനെങ്കിലും ശ്രമിച്ചത്. 17 ഓവറിൽ 29 റൺസ് എടുക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ട്ടപെട്ട ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി നൂറു കടത്തുകയായിരുന്നു.പത്തോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ലങ്കയുടെ ലക്മൽ നാല് വിക്കറ്റുകൾ പിഴുത്ത്.എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ധോണി-കുൽദീപ് യാദവ് സഖ്യമാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടിൽനിന്ന് (സിംബാബ്വെ- 35 റണ്‍സ്) ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 41 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്.

പൊള്ളാച്ചിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികൾ മരിച്ചു

keralanews four malayalees killed in an accident in pollachi

പാലക്കാട്:മലയാളികൾ സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു.അങ്കമാലി സ്വദേശികളാണ്  അപകടത്തിൽപ്പെട്ടത്.മൂന്നുപേരുടെ മൃതദേഹം രാവിലെ തന്നെ കനാലിൽ നിന്നും കണ്ടെടുത്തിരുന്നു.വിശദമായ തിരച്ചിലിൽ വൈകുന്നേരത്തോടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം നാലായി.മൂന്നാറിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന അഞ്ചംഗ മലയാളി സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണവിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.അങ്കമാലി സ്വദേശികളായ ജിതിൻ ജോയ്,ജാക്സൺ,അമൽ,ലിജോ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ ആൽഫിയെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാർത്ഥിനികൾ ഹോട്ടൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു;ഒരാൾ മരിച്ചു

keralanews girls tried to commit suicide by jumping from the top of the hotel building and one died

സേലം:വിദ്യാർത്ഥിനികൾ ഹോട്ടൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഒരു പെണ്‍കുട്ടി മരിച്ചു, ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തമിഴ്നാട്ടിലെ സേലത്താണു സംഭവം.നഗരത്തിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് കെട്ടിടത്തിൽനിന്നു ചാടിയത്. വെള്ളിയാഴ്ച സ്കൂൾ വിട്ടശേഷവും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് ഇവരുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടികൾ കെട്ടിടത്തിൽനിന്നു ചാടിയതായി പോലീസിനു വിവരം ലഭിച്ചത്.ഇവർ കെട്ടിടത്തിൽനിന്നു ചാടാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്.

കട്ടപ്പനയിൽ എട്ടു ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നത് തന്റെയോ ഭർത്താവിന്റെയോ നിറമില്ലെന്ന കാരണത്താലെന്ന് കുഞ്ഞിന്റെ അമ്മ

keralanews mother killed her eight day old baby for not having her color

കട്ടപ്പന:കട്ടപ്പന കാഞ്ചിയാർ മുരിക്കാട്ടുകുടിയിൽ എട്ടു ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നത് തന്റെയോ ഭർത്താവിന്റെയോ നിറം കുഞ്ഞിനില്ലാത്തതിനാലെന്ന് കുഞ്ഞിന്റെ മാതാവ് സന്ധ്യയുടെ വെളിപ്പെടുത്തൽ.കുഞ്ഞിന്റെ നിറം വെള്ളയാണ്.താനും ഭർത്താവും കറുത്തിരിക്കുന്നതിനാൽ ഭർത്താവ് ബിനുവിന് സംശയം തോന്നുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് സന്ധ്യ പോലീസിനോട് പറഞ്ഞു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവംബർ മുപ്പതിനാണ് സന്ധ്യ ആൺകുഞ്ഞിന് ജന്മം നൽകിയത്.ആറുദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ബുധനാഴ്ചയാണ് ഇവർ വീട്ടിലെത്തിയത്.പിറ്റേദിവസം കുഞ്ഞിനെ കുളിപ്പിച്ച ശേഷം സന്ധ്യയുടെ അമ്മ തുണി കഴുകാൻ  പോയി.ഈസമയത്താണ് സന്ധ്യ കട്ടിലിലുണ്ടായിരുന്ന വെള്ളത്തുണി ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.പിന്നീട് ഭർത്താവിനെ ഫോണിൽ വിളിച്ചു കുഞ്ഞിന് അനക്കമില്ലെന്നു അറിയിക്കുകയായിരുന്നു.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു.തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.കുഞ്ഞിന്റെ കഴുത്തിലെ പാടുകളും ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സന്ധ്യ കൊലപാതകകുറ്റം സമ്മതിക്കുകയായിരുന്നു.

ഓഖി ചുഴലിക്കാറ്റ്;രക്ഷപ്പെട്ട 32 മൽസ്യത്തൊഴിലാളികൾ മടക്കര തീരത്തെത്തി

keralanews ockhi cyclone 32 fishermen reaches madakkara coast

ചെറുവത്തൂർ:ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിലകപ്പെട്ട 32 മത്സ്യത്തൊഴിലാളികൾ കർണാടക വഴി ചെറുവത്തൂർ മടക്കര തുറമുഖത്ത് എത്തി.തീരദേശ സേനയുടെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ എത്തിയത്. 22 ദിവസം മുൻപ് മൂന്നു ബോട്ടുകളിലായാണ് ഇവർ കടലിൽ പോയത്.കന്യാകുമാരി ജില്ലയിലെ തൂത്തൂർ സ്വദേശികളായ 27 പേർ, കൊല്ലം ജില്ലയിൽനിന്നുള്ള നാലുപേർ,ഒരു ആസാം സ്വദേശി എന്നിവരാണ് രക്ഷപ്പെട്ട് എത്തിയവരുടെ കൂട്ടത്തിലുള്ളത്.ഓഖി ചുഴലിക്കാറ്റിൽപ്പെട്ടുപോയ ഇവർ ഗുജറാത്ത് തീരത്തേക്കു പോകുന്നതിനിടെ കർണാടകയിലെ കാർവാറിൽ എത്തിപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ കടൽ അസാധാരണമായി നിശബ്ദമായിരുന്നുവെന്നും  പിന്നീട് തിരമാലകൾ ഇരമ്പിയാർത്തപ്പോൾ ബോട്ടുകൾ കാർവാർ തീരത്ത് അടുപ്പിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു .അവിടെ തങ്ങിയ ഇവർ സംസ്ഥാന സർക്കാർ വൃത്തങ്ങളെ വിവരം അറിയിച്ചു. കടൽ ശാന്തമാകുന്നതുവരെ അവിടെ കഴിച്ചുകൂട്ടിയ ഇവരെ തീരദേശ സേനയുടെ അഴിത്തല സ്റ്റേഷനിലെ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയോടെ മടക്കരയിലെത്തിച്ചത്. മടക്കര ഹാർബറിൽ എത്തിയ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്‍റെ അടിയന്തര സഹായമായി 2000 രൂപ വീതം നൽകി. ബോട്ടുകൾക്ക് 750 ലിറ്റർ വീതം ഇന്ധനവും സർക്കാർ ചെലവിൽ എത്തിച്ചുകൊടുത്തു.തൊഴിലാളികളെല്ലാം ഇന്നലെ വൈകുന്നേരത്തോടെ ബോട്ടിൽതന്നെ നാട്ടിലേക്ക് തിരിച്ചു.

ശബരിമലയിൽ വൻ ഭക്തജന തിരക്ക്

keralanews huge crowd of devotees in sabarimala

പത്തനംതിട്ട:അവധി ദിവസമായതിനാൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.മണിക്കൂറുകൾ നീണ്ട ക്യൂ ആണ് സന്നിധാനത്ത് തുടരുന്നത്.തിരക്കിനെ തുടർന്ന് പമ്പയിൽ ഭക്തരെ വടം കെട്ടിയാണ് നിയന്ത്രിക്കുന്നത്.ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച ശബരിമല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഇതാണ് തിരക്ക് കൂടാൻ കാരണമായത്.നിലയ്ക്കലിൽ നിന്നും കാറുകൾ  ഒഴികെയുള്ള വാഹനങ്ങൾ ഒന്നും തന്നെ പമ്പയിലേക്ക് കടത്തി വിടുന്നില്ല.ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.