News Desk

മുള്ളേരിയയിൽ വീടിന്റെ പൂട്ടുപൊളിച്ചു മോഷണം; ടി.വിയും പണവും കവർന്നു

keralanews theft in a house in mulleria tv and money were stolen

കാസർകോഡ്:മുള്ളേരിയയിൽ വീടിന്റെ പൂട്ടുപൊളിച്ച് ടി.വിയും ഇൻവെർട്ടർ ബാറ്ററിയും രണ്ടായിരം രൂപയും പാദസരവും മോഷ്ടിച്ചു.മുള്ളേരിയ മൈത്രി നഗറിലെ രാജഗോപാലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.കർണാടക ഈശ്വരമംഗലയിൽ കുഴൽക്കിണർ ജോലിക്ക് പോയ രാജഗോപാൽ രാത്രി പത്തരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഇയാളുടെ ഭാര്യ രാത്രി ഏഴുമണിയോട് കൂടി ബന്ധുവീട്ടിൽ പോയിരുന്നു.വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്.അകത്തെ അലമാരയിൽ സൂക്ഷിച്ച 2000 രൂപ,പാദസരം, വീട്ടിലെ ടി.വി ഇൻവെർട്ടർ ബാറ്ററി എന്നിവ മോഷണം പോയതായി രാജഗോപാൽ ആദൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം;കലക്റ്റർ മിർ മുഹമ്മദലി നേരിട്ടെത്തി കടകളിൽ പരിശോധന നടത്തി

keralanews plastic carry bag ban collector mir muhammadali visited the shop directly

കണ്ണൂർ:പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ മിർ മുഹമ്മദലി നേരിട്ട് കടകളിലെത്തി പരിശോധന നടത്തി. കണ്ണൂർ നഗരത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരം, ഹാജി റോഡ്, മുനീശ്വരൻ കോവിൽ റോഡ് എന്നിവിടങ്ങളിലെ ഏതാനും കടകളിലാണ് ജില്ലാ കളക്ടർ പരിശോധന നടത്തിയത്.പരിശോധനയിൽ വൻതോതിൽ പ്ലാസ്റ്റിക് സഞ്ചികൾ ഗോഡൗണിൽ സൂക്ഷിച്ച നമിത പ്ലാസ്റ്റിക്സ് എന്ന കടയും പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിക്കാനുപയോഗിച്ച ഗോഡൗണുമാണ് അടച്ചുപൂട്ടി സീൽവച്ചത്. ഇവയുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് 50 മൈക്രോണിൽ കുറവുള്ള സഞ്ചികളടക്കം 236 കിലോഗ്രാം പ്ലാസ്റ്റിക്ക് കാരിബാഗുകളാണ് പിടിച്ചെടുത്തത്. പുതിയതെരുവിലെ അപ്പൂസ് ബേക്കറിയുടെയും ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ രണ്ട് കടകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

കണ്ണൂർ ചാലാട് ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു

A dummy acting as a motorcycle suicide bomber is blown up next to a vehicle during a course on blast scene investigation near Hua Hin, Thailand January 17, 2016. To match SOUTHEASTASIA-SECURITY/   REUTERS/Jorge Silva

കണ്ണൂർ:കണ്ണൂർ ചാലാട് ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു.ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.തമിഴ്നാട് സ്വദേശിനിയായ റാണി അശോകിനാണ് പരുക്കേറ്റത്. കാലിനും കണ്ണുകള്‍ക്കും പരുക്കേറ്റ റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി;രണ്ടുപേർ പിടിയിൽ

keralanews death threat against chief minister two arrested

തൃശൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന സന്ദേശം തൃശൂർ ഈസ്റ്റ് പൊലീസിന് ലഭിച്ചത്.പാലക്കാട് സ്വദേശികളാണ് പിടിയിലായത്.ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയൽവാസിയോടുള്ള വിദ്വേഷം തീർക്കാൻ അയാളുടെ ഫോണെടുത്തു ഭീഷണി സന്ദേശം അയച്ചുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്.എന്നാൽ ഇത് പോലീസ് കാര്യമായി എടുത്തിട്ടില്ല.പിന്നീട് ഇവരെ തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറി.ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.വെള്ളിയാഴ്ച കുന്നംകുളം സ്വദേശി സജേഷ് കുമാറിന്റെ ഫോണിലാണ് ‘മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും’ എന്ന സന്ദേശമെത്തിയത്.ഉടൻ തന്നെ സജേഷ് കുമാർ ത്യശ്ശൂർ ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ സർക്കാർ ഒഴിവാക്കി

keralanews ockhi tragedy govt exclude the new year celebrations

തിരുവനന്തപുരം:ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കിയതായി സർക്കാർ അറിയിച്ചു.ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചും ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിനോദ സഞ്ചാര വകുപ്പ് കോവളത്ത് 1000 മൺചിരാതുകളും 1000 മെഴുകുതിരികളും തെളിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദുരിതബാധിതരെ സ്മരിച്ച് ആദ്യ തിരി തെളിയിക്കുമെന്നും സർക്കാർ അറിയിച്ചു.കോവളത്തും മറ്റു തീരങ്ങളിലും പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കും. കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള പതിവ് ആഘോഷങ്ങൾ ഉണ്ടാകില്ല.

ട്രാൻസ്ജെന്ഡേഴ്സിനെ മർദിച്ച സംഭവത്തിൽ കസബ എസ്‌ഐക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

keralanews in the case of beat transgnders police filed case and start investigation

കോഴിക്കോട്:സാക്ഷരതാ മിഷൻ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ മർദിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കസബ എസ്‌ഐക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.കോഴിക്കോട് ഡിസിപി മെറിൻ ജോസെഫിനാണ് അന്വേഷണ ചുമതല.ബുധനാഴ്ച രാത്രി കോഴിക്കോട് പിഎം താജ് റോഡിലാണ് സംഭവം.കണ്ടാലറിയാവുന്ന രണ്ടു പോലീസുകാരന് മർദിച്ചതെന്ന് പരാതിയിലുണ്ട്.എന്നാൽ മർദിച്ച കാര്യം കസബ,ടൌൺ പോലീസുകാർ നിഷേധിച്ചു.കലോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മമത ജാസ്മിൻ,സുസ്മി എന്നിവരെയാണ് മർദിച്ചത് .ഇവർ ഇപ്പോൾ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.രാത്രി സമയത്തു റോഡിൽ കാണരുതെന്ന് പറഞ്ഞിട്ടില്ലേ എന്ന് പറഞ്ഞായിരുന്നു മർദനം.ജാസ്മിന്റെ മുതുകിൽ ലാത്തിയടിയേറ്റ് മുറിഞ്ഞ പാടുകളുണ്ട്.സുസ്മിയുടെ കൈക്കാണ് പരിക്ക്.

കണ്ണൂരിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്‌ളൈഓവർ വരുന്നു

keralanews flyover is coming up as a solution to traffic problems in kannur

കണ്ണൂർ:കണ്ണൂരിൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മേൽപ്പാലം വരുന്നു.കൊയിലി ആശുപത്രിമുതൽ കണ്ണോത്തുംചാൽ വരെ മൂന്നരക്കിലോമീറ്റർ നീളത്തിലായിരിക്കും തെക്കി ബസാർ ഫ്ലൈ ഓവർ.പദ്ധതിക്കായി നേരത്തെ അനുവദിച്ച തുക അപര്യാപ്തമായതിനാലാണ് 255.39 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനനുമതി ലഭിച്ചത്.പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചെങ്കിലും കിഫ്‌ബി ഇതിനു പണം അനുവദിക്കണം.റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ആണ് പുതുക്കിയ ചിലവ് തയ്യാറാക്കിയത്.30 കോടി ചിലവിൽ മിഷൻ കോമ്പൗണ്ട് മുതൽ ചൊവ്വ ധർമസമാജം വരെ അടിപ്പാത നിർമിക്കാനും പദ്ധതിയുണ്ട്.വിമാനത്താവളവും അഴീക്കൽ തുറമുഖവും വരുന്നതോടെ വികസനക്കുതിപ്പിന് ഒരുങ്ങുന്ന കണ്ണൂരിന്റെ മുഖഛായ തന്നെ മാറ്റുന്നതാവും മേൽപ്പാലമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

keralanews sabarimala temple to open for makaravilakk festival today

പത്തനംതിട്ട:മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും വൈകുന്നേരം അഞ്ചുമണിക്ക് മേൽശാന്തി ഉണികൃഷ്ണൻ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിക്കും.ഇതിനു ശേഷം മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. ഇതിനോടൊപ്പം മാളികപ്പുറത്തും നട തുറക്കും ജനുവരി 14 നാണ് മകരവിളക്ക്.മകരവിളക്കുത്സവത്തിനായി നടതുറക്കുന്ന ആദ്യ ദിവസം തന്നെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹമാണ്.തിരക്ക് കണക്കിലെടുത്തു സന്നിധാനത്തും പമ്പയിലുമടക്കം കൂടുതൽ പോലീസിനെ വിന്യസിക്കും.സന്നിധാനത്തെ പുതിയ പോലീസ് സ്പെഷ്യൽ ഓഫീസറായി ദേബേഷ്‌കുമാർ ബെഹ്‌റ ചുമതലയേറ്റു.

കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്

keralanews bomb attack against kuthuparambu police station

കൂത്തുപറമ്പ്:കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്.ബൈക്കിലെത്തിയ ഒരുസംഘമാളുകളാണ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞത്.ആർക്കും പരിക്കേറ്റിട്ടില്ല.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകരെ മമ്പറത്ത് നിന്നും പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.

ജനുവരി മുതൽ ട്രെഷറി നിയന്ത്രണം നീക്കും

keralanews treasury restrictions will be removed from january

തിരുവനന്തപുരം:ട്രെഷറിയിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.25 ലക്ഷത്തിന് മുകളിൽ തുക പിൻവലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി‌ കേരളത്തിന് വായ്‌പ്പാ എടുക്കുന്നതിനുള്ള നിയന്ത്രണം ഒഴിവായ സാഹചര്യത്തിലാണ് നടപടിയെന്നും വ്യക്തമാക്കി.കേന്ദ്രം അനുവാദം നൽകിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കിഫ്ബി അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു. ആകെ 18,939 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ട്രെഷറിയിൽ നിന്നും ശമ്പളം,ക്ഷേമാനുകൂല്യങ്ങൾ,സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള സ്വന്തം പണം പിൻവലിക്കൽ എന്നിവയൊഴികെയുള്ളതിനു നേരത്തെ മുൻ‌കൂർ അനുവാദം വേണ്ടിയിരുന്നു.വായ്‌പ്പാ എടുക്കാനുള്ള സാഹചര്യം ഉണ്ടായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്ക് മുൻഗണന നൽകി പാസ്സാക്കും.ഇപ്പോഴുണ്ടായ അനുഭവം ധനകാര്യ വകുപ്പിന് വലിയ പാഠമാണ്.ഇനി കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും മന്ത്രി പറഞ്ഞു.