News Desk

പുതുവത്സരാഘോഷങ്ങൾക്കിടെ തലസ്ഥാനത്ത് ഒരാൾ കൊല്ലപ്പെട്ടു

keralanews one was killed in thiruvananthapuram during new year celebration

തിരുവനന്തപുരം:പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തിരുവനന്തപുരത്ത് ഒരാൾ കൊല്ലപ്പെട്ടു.മാറനല്ലൂർ സ്വദേശി അരുൺജിത് ആണ് കൊല്ലപ്പെട്ടത്.വർഷങ്ങൾക്കു മുൻപ് സിഐയെ അക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അരുൺ. ഗുണ്ടാസംഘങ്ങൾ തമ്മിലായിരുന്നു വാക്കേറ്റമെന്നാണ് സൂചന. അരുണിനോടൊപ്പമുണ്ടായിരുന്ന വണ്ടന്നൂർ സ്വദേശി അനീഷിനും വെട്ടേറ്റു.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം;കണ്ണൂരിൽ പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

keralanews plastic carry bag ban the lisance of ten shops canceled

കണ്ണൂർ:പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം കർശനമാക്കിയതിന്റെ ഭാഗമായി കണ്ണൂരിൽ കടകളിൽ പരിശോധന തുടരുന്നു.നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വില്പനനടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.ഇത്തരത്തിലുള്ള പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് ഇതിനകം റദാക്കിക്കഴിഞ്ഞു.കണ്ണൂരിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിൽപ്പന നടത്തിയതിന് ലൈസൻസ് റദ്ദാക്കിയ അപ്പൂസ് ബേക്കറി എന്ന സ്ഥാപനം ശനിയാഴ്ച വീണ്ടും തുറന്നു പ്രവർത്തിച്ചത് അധികൃതർ ഇടപെട്ട് തടഞ്ഞു.വെള്ളിയാഴ്ചയാണ് കടയുടെ ലൈസൻസ് റദ്ദാക്കിയത്.എന്നാൽ പഞ്ചായത്തില്‍ 5000 രൂപ പിഴയൊടുക്കുകയും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ചെയ്ത കടയുടമ, ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്തില്‍ വീണ്ടും കട അടപ്പിച്ചു.വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of rss worker

ഇരിട്ടി:കണ്ണൂർ ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. നടുവനാട് ശാരീരിക് ശിക്ഷൺ പ്രമുഖ് വിഷ്ണുവിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായാണ് സംഭവം.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്.പോലീസും ബോംബ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

സംഘർഷ സാധ്യത കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് ജില്ലയിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി

keralanews police have strict control on new year celbrations due to the possibility of violence

കണ്ണൂർ:ജില്ലയിലെ നിലവിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് പുതുവർഷാഘോഷങ്ങൾക്ക് പോലീസ് കർശന നിയന്ത്രണമേർപ്പെടുത്തി.ജില്ലയിൽ ഇന്നും നാളെയുമായി പോലീസ് നൈറ്റ് പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കും.രാത്രികാല പുതുവർഷാഘോഷങ്ങൾക്ക് ഉൾപ്പെടെ പോലീസ് മൈക്ക് പെർമിഷൻ അനുവദിക്കില്ല.പോലിസിന്‍റെ അനുമതിയില്ലാതെ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരേ കർശന നടപടിയെടുക്കും.ഉച്ചഭാഷിണി പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.ന്യൂ ഇയർ ആഘോഷത്തിന്‍റെ മറവിലുള്ള പടക്ക വിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉഗ്രസ്ഫോടക ശബ്ദമുള്ള കരിമരുന്നുപയോഗം കർശനമായി നിരോധിക്കും. പൊതുജനങ്ങൾക്കുൾപ്പെടെ ശല്യമാകുന്ന രീതിയിലുള്ള പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ പൂർണമായും നിയന്ത്രിക്കും. നിലവിൽ രാഷ്ട്രിയ സംഘർഷം അരങ്ങേറിയ പ്രദേശങ്ങളിലും സംഘർഷ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശമദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും മറ്റും ജില്ലയിലേക്ക്  കടത്തികൊണ്ടു വരുന്നത് തടയാൻ അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സമരം-ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ

keralanews there will be a strike if do not increase the bus fare

കണ്ണൂർ:ബസ് ചാർജ് വർധിപ്പിച്ച് വ്യവസായത്തെ സംരക്ഷിക്കാനാവശ്യമായ അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്നും കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം സർക്കാരിനു മുന്നറിയിപ്പ് നൽകി.സംസ്ഥാനത്തെ ബസുടമാസംഘടനകൾ സെപ്റ്റംബർ 14ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചത് ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കമ്മീഷനെ നിയമിക്കാം എന്ന സർക്കാരിന്‍റെ ഉറപ്പിനെത്തുടർന്നായിരുന്നു. കമ്മീഷനെ നിയമിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല.ഈ സാഹചര്യത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ നൂറ് കണക്കിന് ബസുടമകൾ അവരുടെ സർവീസുകൾ നിർത്തിവയ്ക്കുകയോ കിട്ടിയകാശിന് വിറ്റുപോവുകയോ ചെയ്യുകയാണ്.അടുത്ത റോഡ് ടാക്സ് അടയ്ക്കാനുള്ള സമയമാകുന്പോഴേക്കും കുറെ ബസുകൾകൂടി സർവീസ് നിർത്താനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി. 2018 വർഷത്തെ ബസുടമാ-തൊഴിലാളി പാസ് ജനുവരി 31 നുള്ളിൽ കൊടുത്തു പൂർത്തീകരിക്കേണ്ടതിനാൽ ബസുടമകളുടെയും അവരുടെ തൊഴിലാളികളുടെയും രണ്ട് വീതം സ്റ്റാന്പ് സൈസ് ഫോട്ടോ സഹിതം അപേക്ഷകൾ ജനുവരി പത്തിനുള്ളിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ ഓഫീസിൽ ബന്ധപ്പെട്ടവർ എത്തിക്കണമെന്നും യോഗം നിർദേശിച്ചു.

കണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതി കോഴിക്കോട് പിടിയിൽ

keralanews the accused who escaped from the kannur police station was arrested from kozhikkode

കണ്ണൂർ:കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ നിന്നും വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി.വ്യാപാരികളിൽ നിന്നും പണത്തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ചിറക്കരയിലെ എ.കെ സഹീറാണ് പിടിയിലായത്.മൂന്നു ദിവസം മുൻപാണ് ഇയാൾ ടൌൺ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി ടൌൺ എസ്‌ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.ഇയാൾ മാഹിയിൽ നിന്നും കാസർകോട്ടേക്കും പിന്നീട് കോഴിക്കോട്ടേക്കും യാത്ര ചെയ്തതായി കണ്ടെത്തിയ പോലീസ് കോഴിക്കോട്ടെത്തി വിവിധ ലോഡ്ജുകളിൽ പരിശോധന നടത്തുകയായിരുന്നു.പിന്നീട് ഒരു അനാഥാലയത്തിൽ ഇയാൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.അറസ്റ്റ് ചെയ്ത സഹീറിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എഎസ്ഐ ബാബു ജോൺ,സഞ്ജയ്,രാജേഷ്,സന്തോഷ്,ജിതേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

കണ്ണൂരിൽ ബിജെപി പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ

keralanews two arrested in connection with the attempted murder of bjp activists in kannur

കണ്ണൂർ:കണ്ണൂർ മാലൂരിൽ ബിജെപി പ്രവർത്തകരെ കാർ തടഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി.ശിവപുരം ലോക്കൽ സെക്രെട്ടറി കേളോത്ത് ഗോവിന്ദൻ,മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഈ മാസം 19 ന് രാത്രിയാണ് ബിജെപി മട്ടന്നൂർ നിയോജകമണ്ഡലം പ്രെസിഡന്റടക്കം അഞ്ചുപേർക്ക് വെട്ടേറ്റത്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്

keralanews junior doctors from medical colleges in the state have been on hunger strike from tomorrow

തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്.ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.എന്നാൽ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് നിരാഹാരം സമരം ആരംഭിക്കാൻ ഡോക്റ്റർമാർ തീരുമാനിച്ചത്.രണ്ട് ദിവസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുന്നതെന്ന് കേരള മെഡിക്കല്‍ ജോയിന്‍റ് ആക്ഷന്‍ കൌണ്‍സില്‍ അറിയിച്ചു.നിലവില്‍ ഒപിയും വാര്‍ഡുകളും ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോയാല്‍ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ചുകൊണ്ട് സമരത്തിലേക്കിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം രോഗികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ അവധിയില്‍ പോയ ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതെയുമാണ് നിലവിൽ ഒപികള്‍ പ്രവര്‍ത്തിക്കുന്നത്.

ഉപാധികളോടെ ‘പത്മാവതി’ക്ക് പ്രദർശനാനുമതി; പേരും മാറും

keralanews approval for padmavathi with conditions

ന്യൂഡൽഹി:സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം ‘പത്മാവതി’ക്ക് ഉപാധികളോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി.സിനിമയുടെ പേര് പത്മാവതി എന്ന് മാറ്റി പത്മാവത് എന്നാക്കണം. യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.സതി ആചാരത്തെ മഹത്വവത്കരിക്കുന്നില്ലെന്ന് എഴുതിക്കാണിക്കണം. ഖൂമര്‍ എന്ന ഗാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം തുടങ്ങിയ നിബന്ധനയും സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന സെന്‍സര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം എടുത്തത്.സിബിഎഫ്സിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു.എന്നാല്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്നും സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും രജപുത് കര്‍ണിസേന പ്രസിഡന്റ് പറഞ്ഞു.

ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്

keralanews an young man comes up with a claim that aiswarya rai was his mother

വിശാഖപട്ടണം:ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാർ എന്ന യുവാവാണ് ഐശ്വര്യ റായ് തന്റെ മാതാവാണെന്നും അതിനു തന്റെ കയ്യിൽ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.1988 ഇൽ ലണ്ടനിൽ വെച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചതെന്നും രണ്ടു വയസ്സുവരെ താൻ ഐശ്വര്യാറായിയുടെ മാതാപിതാക്കളുടെ കൂടെയാണ് വളർന്നതെന്നും പിന്നീട് 27 വയസ്സുവരെ ആന്ധ്രായിലെ ചോളപുരത്തായിരുന്നു താൻ എന്നും യുവാവ് പറഞ്ഞു.തന്റെ ബന്ധുക്കൾ അമ്മയെക്കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് ഇത്രയും വൈകിയത്.ഇപ്പോൾ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട,അമ്മയുടെ കൂടെ താമസിച്ചാൽ മാത്രം മതിയെന്നും യുവാവ് പറയുന്നു.