ന്യൂഡൽഹി:ഇന്ത്യൻ സൂപ്പർ ലീഗ് എവേയ് മത്സരത്തിൽ ഡൽഹിയുടെ ഒന്നിനെതിരെ കേരള ബ്ളാസ്റ്റേഴ്സിനു മൂന്നുഗോളിന്റെ തകർപ്പൻ ജയം.ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക് മികവിൽ ബ്ലാസ്റ്റേഴ്‌സ് 3-1ന് ഡൈനാമോസിനെതിരേ തകര്‍പ്പൻ ജയം കുറിച്ചു.തുടര്‍ച്ചയായ സമനിലകളിലൂടെ നിരാശ മാത്രം സമ്മാനിച്ച കൊമ്പന്‍മാര്‍ ഈ സീസണിലെ ഏറ്റവും ഗംഭീര ജയം പിടിച്ചടക്കി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം നിറച്ചു.സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം ജയമാണ്.ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്കു കുതിച്ചു.സ്വന്തം സ്റ്റേഡിയത്തില്‍ തുടക്കം മുതല്‍ ഡല്‍ഹിയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ 12 ആം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമും ആരാധകരും കാത്തിരുന്ന നിമിഷമെത്തി.ഹ്യൂമിന്‍റെ ആദ്യ ഗോള്‍.കറേജ് പെക്കൂസന്‍റെ പാസില്‍നിന്ന് തെന്നിവീണ് ഹ്യൂം പന്ത് വലയിലാക്കി. ആദ്യ പകുതിയുടെ അവസാനം വരെ ബ്ലാസ്റ്റേഴ്‍സ് ആധിപത്യം പുലര്‍ത്തിയെങ്കിലും 44 ആം മിനിറ്റില്‍ ഡല്‍ഹി ഡൈനാമോസ് കോട്ടലിലൂടെ സമനില പിടിച്ചു. ഇതോടെ വീണ്ടുമൊരു സമനില തന്നെയാകുമോ കളി ഫലമെന്ന നിരാശയില്‍ ആരാധകര്‍ തല കുമ്പിട്ടിടത്തു നിന്ന് ഹ്യൂം മത്സരഗതി തന്നെ തിരിച്ചുവിടുകയായിരുന്നു. ഒടുവില്‍ 78 ആം മിനിറ്റില്‍ ഹ്യൂം വീണ്ടും ഡല്‍ഹിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഡല്‍ഹിയുടെ മേല്‍ അവസാന പിടി മണ്ണും വാരിയെറിഞ്ഞ് ഹ്യൂമിന്‍റെ ഹാട്രിക് പിറന്നു.
ഭോപ്പാലിൽ നടന്ന ‘കലാ ഉത്സവ് 2017’ ഇൽ കടമ്പൂർ സ്കൂളിന് ഒന്നാം സ്ഥാനം
കണ്ണൂർ:ഭോപ്പാലിൽ നടന്ന ‘കലാ ഉത്സവ് 2017’ ഇൽ കടമ്പൂർ സ്കൂളിന് ഒന്നാം സ്ഥാനം. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ആർഎംഎസ്എ സംഘടിപ്പിച്ച പരിപാടിയിൽ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകളെ പിന്നിലാക്കിയാണ് കടമ്പൂർ സ്കൂൾ ജേതാക്കളായത്. പരിപാടിയിൽ വിജയികളായി നാട്ടിലെത്തിയ സ്കൂൾ ടീമംഗങ്ങൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.വാദ്യമേളങ്ങളുടെ അകമ്പടിയോടെ റെയിൽവേ സ്റ്റേഷനിൽ നിന്നും ഘോഷയാത്രയായി ജേതാക്കളെ തുറന്ന വാഹനത്തിൽ പോലീസ് മൈതാനം വരെ ആനയിച്ചു.തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായവർക്കും സ്വീകരണം നൽകി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്,മേയർ ഇ.പി ലത,സ്കൂൾ മാനേജർ പി.മുരളീധരൻ, പി.എം സ്മിത,ആർഎംഎസ്എ അസി.പ്രൊജക്റ്റ് ഓഫീസർ കൃഷ്ണദാസ്,പി ടി എ പ്രസിഡന്റ് സജീവൻ, വൈസ് പ്രസിഡന്റ് ഫാറൂക്ക്,മദർ പി ടി എ പ്രസിഡന്റ് ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോഴിക്കോട് ഭിന്നലിംഗക്കാരെ ആക്രമിച്ച കേസിൽ പോലീസുകാർക്ക് ഗുരുതര വീഴ്ച പറ്റിയതായി റിപ്പോർട്ട്
കോഴിക്കോട്:കോഴിക്കോട് നഗരമധ്യത്തിൽ ഭിന്നലിംഗക്കാർക്കെതിരെ നടന്ന അക്രമത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ഡിസിപിയുടെ അന്വേഷണ റിപ്പോർട്ട്.റിപ്പോർട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.ടൌൺ പോലീസിന്റെ അന്വേഷണത്തിൽ പോലീസുകാർ ഭിന്നലിംഗക്കാരെ മർദിച്ചതായി തെളിഞ്ഞിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗവും പോലീസുകാരുടെ വീഴ്ച ശരിവെയ്ക്കുന്നുണ്ട്.ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ കസബ എസ്‌ഐക്കും ഒരു സിവിൽ പോലീസ് ഓഫീസർക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്. പോലീസുകാർക്കെതിരെ തടഞ്ഞുവയ്ക്കൽ,ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.ജനുവരി അഞ്ചിന് പുലർച്ചെ രണ്ടരയ്ക്കാണ് പിഎം താജ് റോഡിൽ മംമ്ത ജാസ്മിൻ,സുസ്മിത എന്നീ ഭിന്നലിംഗക്കാർ പോലീസ് മർദിച്ചത്.സംഭവം വിവാദമായതിനെ തുടർന്ന് ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം വെള്ളയമ്പലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.കോഴിക്കോട് സ്വദേശി അജ്മൽ (27) ആണ് മരിച്ചത്. മത്സരയോട്ടമാണ് അപകടകാരണമെന്നാണ് കരുതുന്നത്.അമിതവേഗതയിലായിരുന്ന ബൈക്ക് ബസ്സിലിടിച്ച് അജ്മലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.രണ്ടു ബൈക്കുകൾ തമ്മിലാണ് മത്സരയോട്ടം നടത്തിയതെന്നാണു പോലീസ് പറയുന്നത്. നവംബറിൽ രാജ്ഭവനുമുന്നിൽ മത്സരയോട്ടം നടത്തിയ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചിരുന്നു.
തൃപ്പൂണിത്തുറ കവർച്ച കേസിലെ പ്രതികൾ പിടിയിൽ
തൃപ്പൂണിത്തുറ:നാടിനെയാകെ വിറപ്പിച്ച തൃപ്പൂണിത്തുറ മോഷണക്കേസിൽ പ്രതികളെ പിടികൂടി.അർഷാദ്,ഷെഹ്‌സാദ്,റോണി എന്നിവരെയാണ് പിടികൂടിയത്.ഇവരിൽ നിന്നും കവർച്ച ചെയ്ത ആഭരണങ്ങളും പിടിച്ചെടുത്തു.കേരള-ഡൽഹി പോലീസിന്റെ സംയുക്ത പരിശോധനയിൽ ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.പ്രതികളെ ഞായറാഴ്ച കേരളത്തിലെത്തിക്കുമെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞമാസമാണ് തൃപ്പൂണിത്തുറ എരൂരിൽ ആനന്ദകുമാറിന്റെ വീട്ടിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ ആഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ചത്.മോഷണം തടയാൻ ശ്രമിച്ച ആനന്ദകുമാറിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷമായിരുന്നു കവർച്ച.ആനന്ദകുമാറിന് പുറമെ ‘അമ്മ സ്വർണ്ണമ്മ,ഭാര്യ ഷാരി,മക്കൾ ദീപക്,രൂപക് എന്നിവരും വീട്ടിലുണ്ടായിരുന്നു. സ്വർണ്ണത്തിനും പണത്തിനും പുറമെ നാല് മൊബൈൽ ഫോണുകൾ,ലാപ്ടോപ്പ്,എ ടി എം,ക്രെഡിറ്റ് കാർഡുകൾ എന്നിവയും കവർച്ചക്കാർ കൊണ്ടുപോയി.
കണ്ണുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളത്തിലുള്ള വിരയെ പുറത്തെടുത്തു
പേരാവൂർ:കണ്ണുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളത്തിലുള്ള വിരയെ പുറത്തെടുത്തു.മണത്തണ സ്വദേശി ഭാസ്കരനാണ് കണ്ണ് വേദനയെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.ഈച്ച കുത്തിയതാണെന്നു കരുതിയാണ് ഇയാൾ പെരുമ്പുന്നയിലെ അർച്ചന കണ്ണാശുപത്രിയിലെത്തിയത്.ഇവിടുത്തെ ഡോക്റ്റർ ചന്ദ്രപ്രഭയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ണുവേദനയുടെ കാരണം ഈച്ച കുത്തിയതല്ലെന്നും വിറയാണെന്നും മനസ്സിലായത്.തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്.ബീഫ്,പന്നി എന്നിവയുടെ മാസത്തിൽ ഇത്തരം വിരകളുടെ മുട്ടകളുണ്ടാകും.ഈ മാംസം ഭക്ഷിച്ച ശേഷം വിരകളുടെ മുട്ടകൾ ദഹിച്ചില്ലെങ്കിൽ അവ ശരീരത്തിനുള്ളിൽ നിന്നും രക്തക്കുഴലുകൾ വഴി സഞ്ചരിക്കും.ഇങ്ങനെയാണ് വിര കണ്ണിലെത്തുന്നത്.ഉടൻതന്നെ ചികിത്സ നൽകിയില്ലെങ്കിൽ ഇത് കണ്ണിന്റെ കാഴ്ചയെ തന്നെ ബാധിക്കുമെന്നും ഇത്തരം വിരകൾ ദേഹത്തുള്ള മൃഗങ്ങളെ കടിക്കുന്ന കൊതുകുകൾ വഴി രോഗം മനുഷ്യരിലേക്ക് പകരുമെന്നും ഡോക്റ്റർ ചന്ദ്രപ്രഭ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് തുടർച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയതിനെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് നാളെ കലക്റ്റർ അവധി പ്രഖ്യാപിച്ചു.കേരള സിലബസ്സ് പഠിപ്പിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധിയെന്നു കലക്റ്റർ അറിയിച്ചു.895 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാംസ്ഥാനത്തെത്തിയത്.
പുതുച്ചേരി വാഹന രെജിസ്ട്രേഷൻ കേസ്;സുരേഷ് ഗോപിക്ക് ജാമ്യം
കൊച്ചി:വ്യാജ മേൽവിലാസമുപയോഗിച്ച് പുതുച്ചേരിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിക്ക് ജാമ്യം അനുവദിച്ചു.ഒരുലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു.കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്‍റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
സംസ്ഥാന സ്കൂൾ കലോത്സവം;കോഴിക്കോടിന് കലാകിരീടം
തൃശൂർ:അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലയ്ക്ക് കലാകിരീടം.പാലക്കാട് ഉയർത്തിയ ശക്തമായ വെല്ലുവിളികളെ തള്ളി 895 പോയിന്‍റോടെയാണ് കോഴിക്കോട് നേട്ടം കൈവരിച്ചത്.893 പോയിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 875 പോയിന്റ് നേടിയ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം.തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കലാകിരീടം നേടുന്നത്.865 പോയിന്റ് നേടി കണ്ണൂർ നാലാംസ്ഥാനത്താണ്. ആതിഥേയരായ തൃശൂർ 864 പോയിന്റ് നേടി അഞ്ചാമതെത്തി. ആദ്യദിവസം മുതൽ കോഴിക്കോട് തന്നെയായിരുന്നു പോയിന്റ് പട്ടികയിൽ മുന്നിട്ട് നിന്നത്.കോഴിക്കോടിന് വേണ്ടി സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂളും പാലക്കാടിന് വേണ്ടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്കൂളുമാണ് കൂടുതൽ പോയിന്റ് നേടിയത്.
പ്ലാസ്റ്റിക്ക് പതാകകൾ നിരോധിക്കാൻ കേന്ദ്ര തീരുമാനം
ന്യൂഡൽഹി:രാജ്യത്ത് പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച പതാകകൾ നിരോധിക്കാൻ കേന്ദ്ര തീരുമാനം.പ്ലാസ്റ്റിക്ക് പതാകകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫ്ലാഗ് കോഡ് നിർബന്ധമായും പാലിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവിൽ പറയുന്നത്.ദേശീയ പതാക രാജ്യത്തിന് പുത്തൻ പ്രതീക്ഷകളും പ്രചോദനമേകുന്നതുമാണ്.അതിനു അർഹിക്കുന്ന ബഹുമാനം നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പ്ലാസ്റ്റിക്ക് പതാകകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2002 ഇൽ ഉത്തരവിറക്കിയിരുന്നെങ്കിലും വീണ്ടും പ്ലാസ്റ്റിക്ക് പതാകകൾ വിപണിയിൽ സജീവമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.