News Desk

രണ്ടു മലയാളികളടക്കം 22 ഇന്ത്യൻ ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ മോചിപ്പിച്ചു

keralanews the pirates released the oil ship which went missing with 22 indian crew

ന്യൂഡൽഹി:രണ്ടു മലയാളികളടക്കം 22 ഇന്ത്യൻ ജീവനക്കാരുമായി പോകവേ ആഫ്രിക്കൻ തീരത്തു വെച്ച് കാണാതായ എം.ടി മറൈൻ എന്ന എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ മോചിപ്പിച്ചതായി കമ്പനി അറിയിച്ചു.കപ്പലിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും പനാമയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിങ് മാനേജ്‌മന്റ് പറഞ്ഞു.കപ്പൽ ഇപ്പോൾ ക്യാപ്റ്റന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് കമ്പനി അധികൃതർ നാവികരുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം മോചനദ്രവ്യം നല്കിയാണോ കപ്പൽ മോചിപ്പിച്ചത്  എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യക്തതയായിട്ടില്ല.കപ്പൽ ഇപ്പോൾ ലക്ഷ്യപാതയിൽ തന്നെ മുന്നോട്ട് പോകുന്നതായും അടുത്ത തീരത്ത് അടുപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.

ഗർഭിണിക്ക് ബസ്സിൽ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ഗൃഹനാഥനെ ബസ്സിൽ നിന്നും തള്ളിയിട്ടു

keralanews the dispute over giving seat to a pregnant lady the man was thrown out of the bus

കണ്ണൂർ:ബസ്സിൽ ഗർഭിണിക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട ഗൃഹനാഥനെ ബസ്സിൽ നിന്നും തള്ളിയിട്ടതായി പരാതി.തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് സംഭവം നടന്നത്.സംഭവത്തെ തുടർന്ന് അബോധാവസ്ഥയിലായ കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി.വി.രാജനെ(50) അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.കൂലിപ്പണിക്കാരനായ രാജന്‍ ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് പോകാനാണ് സ്വകാര്യ ബസില്‍ കയറിയത്. താലൂക്ക് സ്‌റ്റോപ്പില്‍ നിന്നും ബസില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് രാജന്‍ ആവശ്യപ്പട്ടിരുന്നു.രാജന്‍ പെണ്‍കുട്ടികളോട് സീറ്റൊഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു.പ്ലാസ ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്തിരുന്നുവെങ്കിലും കുഴപ്പം വേണ്ടെന്ന് പറഞ്ഞ് ഭാര്യ ബസ് സ്റ്റേഡിയം കോര്‍ണറിലെത്തിയപ്പോള്‍ രാജനെയും വിളിച്ച് അവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ രാജനെ ബസില്‍ നിന്ന് തള്ളി താഴെയിടുകയും റോഡില്‍ വീണ ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ച് വീണ് ബോധം നഷ്ടപ്പെട്ട രാജനെ പരിസരത്തുള്ളവര്‍ ഓട്ടോയില്‍ കണ്ണൂര്‍ മാധവറാവുസിന്ധ്യ ആശുപത്രിയിലും അവിടെനിന്ന് എകെജി ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.കൊയിലിയില്‍ വച്ച് നടത്തിയ സ്‌കാനിംഗില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടതിനെ തുടർന്ന് ഡോക്ടര്‍മാരുടെ നിർദേശപ്രകാരം രാജനെ പരിയാരം മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത രാജന്‍റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1800 സ്കൂളുകൾ സർക്കാർ അടച്ചുപൂട്ടാനൊരുങ്ങുന്നു

keralanews govt plans to close 1800 schools that are unathorised

തിരുവനന്തപുരം:അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1800 സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ സർക്കാർ അടച്ചുപൂട്ടാനൊരുങ്ങുന്നു.വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് തീരുമാനം.ഇത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ കഴിഞ്ഞ വർഷം എടുത്ത തീരുമാനം ഇത്തവണ കർശനമായി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ മാനേജ്മെന്റുകൾ.വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ  പാടില്ല.ഇങ്ങനെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഒരുലക്ഷം രൂപ പിഴ ചുമത്തും.തുടർന്ന് പ്രവർത്തിക്കുന്ന ഓരോ ദിവസവും 10000 രൂപ വീതവും പിഴയായി അടക്കണം.അതേസമയം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അംഗീകാരം നല്കാൻ മാനദണ്ഡം അനുസരിച്ച് കഴിഞ്ഞ അധ്യയന വർഷം സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു.മൂന്നു ഏക്കർ സ്ഥലം,കഴിഞ്ഞ അഞ്ചുവർഷമായി ശരാശരി 300 കുട്ടികൾ,സ്ഥിരം കെട്ടിടം,യോഗ്യതയുള്ള അദ്ധ്യാപകർ എന്നിവയാണ് മാനദണ്ഡങ്ങൾ.ഇതിൽ അപേക്ഷിച്ച 3400 സ്കൂളുകളിൽ യോഗ്യതയുള്ള 900 എണ്ണത്തിന് അംഗീകാരം നൽകിയിരുന്നു.

കതിരൂരും പൊന്ന്യത്തും വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണം

keralanews attack against parked vehicles in kathiroor and ponnyam

കതിരൂർ:കതിരൂരും പൊന്ന്യത്തും വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണം.തിങ്കളാഴ്ച പലർച്ചെയാണ് ആക്രമണം നടന്നത്.ബിജെപി പ്രവർത്തകരായ പൊന്ന്യം ചോയോടത്തെ സുജിത്തിന്റെയും കൂരാച്ചി മടപ്പുരയ്ക്ക് സമീപം കുനിയിൽ ജയകൃഷ്ണന്റെയും വാഹനങ്ങളാണ് തകർത്തത്. സുജിത്തിന്റെ ഓട്ടോയുടെ ചില്ല് അടിച്ചു തകർത്തു.ജയകൃഷ്ണന്റെ കാറിന്റെ ചില്ലും അക്രമികൾ തകർത്തു.അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.പുള്ളോടിയിലെ സിപിഎം അനുഭാവിയായ ബിന്ദു നിവാസിൽ ബിജുവിന്റെ ബൈക്കിനു നേരെയും അക്രമമുണ്ടായി.അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.ചുണ്ടങ്ങപൊയിൽ സ്കൂളിന് മുൻപിൽ നിർത്തിയിട്ടിരുന്ന കതിരൂർ ശോഭ ഫ്രൂട്സ് ഉടമ വിപിനിൻറെ കാറിന്റെ ചില്ലുകളും തകർത്തു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ സ്കൂളിന് സമീപത്തുള്ള വീട്ടിൽ അമ്മയോടൊപ്പം പോയതായിരുന്നു വിപിൻ.ബൈക്കിലെത്തിയെ അക്രമി സംഘം കാറിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു.

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം;15 പേർക്കെതിരെ പോലീസ് കേസെടുത്തു

keralanews attack against poet kureeppuzha sreekumar police registered case against 15 people

കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കയ്യേറ്റം.കൊല്ലം കടയ്ക്കൽ കൊട്ടുങ്ങലിൽ വെച്ച് ഇന്നലെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിച്ചു മടങ്ങവെയാണ് സംഭവം.ആർഎസ്എസ് പ്രവർത്തകരാണ് തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരത്തെ കുറിച്ച് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.വടയമ്പാടി സമരത്തിൽ ബിജെപി സ്വീകരിച്ച നിലപാടുകളെ പറ്റി കുരീപ്പുഴ ചടങ്ങിൽ സംസാരിച്ചിരുന്നു. ഒരുസംഘം ആളുകൾ അസഭ്യം പറയുകയും കാറിന്റെ ഡോർ ബലമായി പിടിച്ചു അടയ്ക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഇട്ടിവ പഞ്ചായത്ത് മെമ്പറും ബിജെപി പ്രവർത്തകനുമായ ദീപുവും ഇതിൽ ഉൾപ്പെടുന്നു.കൊട്ടാരക്കര റൂറൽ എസ്പി ബി.അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തിൽ കർശന നടപടി എടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.

വയനാട്ടിൽ വളർത്തുനായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു

keralanews woman dies after dog bite in waynad

വയനാട്:വൈത്തിരിയിൽ വളർത്തുനായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു.വൈത്തിരി അംബേദ്കർ കോളനി നിവാസിയായ രാജമ്മ (54) ആണ് മരിച്ചത്.രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് ഇവർക്ക് നായ കടിയേറ്റത്.ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.സ്ത്രീ മരിച്ചതിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരേ പോലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു. റോട‌്‌വീലർ ഇനത്തിൽപെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്.

ശ്രീശാന്ത് കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്ന് ബിസിസിഐ

keralanews there is evidence in sreesanths bribary bcci

ന്യൂഡൽഹി:ഐപിഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് എസ്.ശ്രീശാന്തിനെതിരേ നിലപാടെടുത്ത് വീണ്ടും ബിസിസിഐ.ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെതിരെ തെളിവായി ഫോൺ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീം കോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴുലക്ഷവും ജിജു ജനാർദനന് നാലുലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ വ്യക്തമാക്കി.ക്രിക്കറ്റിൽ നിന്നും വിലക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്ത് ശ്രീശാന്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ബിസിസിഐ മുൻ നിലപാട് ആവർത്തിച്ചത്.ശ്രീശാന്തിന്‍റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേരള ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐ ഭരണ ചുമതല വഹിക്കുന്ന വിനോദ് റായിക്കും നോട്ടീസ് അയച്ചു.നേരത്തെ ബിസിസിഐയുടെ ആജീവനാന്ത  വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.ഇതിനെ തുടർന്ന് ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.ഇതിനെതിരെ ബിസിസിഐ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട;രണ്ടുപേർ പിടിയിൽ

keralanews two arrested with ganja in perinthalmanna

മലപ്പുറം:പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട.പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് 15 കിലോ കഞ്ചാവുമായി രണ്ടുപരെ പോലീസ് പിടികൂടിയത്.  തേലക്കാട് സ്വദേശി ആഷിക്ക്,മഞ്ചേരി സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരിൽ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു; സംഭവത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

keralanews housewife burns in kannur mystry in the incident police started investigation

ഇരിട്ടി:മുണ്ടയാംപറമ്പിൽ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.മുണ്ടയാംപറമ്പ് നാട്ടേല്‍ പെരിയപ്പുറത്ത് മേരിക്കാണ്(58) പൊള്ളലേറ്റത്.ഞായറഴ്ച പുലര്‍ച്ചെ 5.30 തോടെ മേരിയുടെ വീട്ടില്‍ നിന്നു നിലവിളികേട്ട അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടമ്മയെ കഴുത്തിനു താഴേക്കു പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.പുറത്തുനിന്നെത്തിയ ആരോ തീകൊളുത്തിയതാണെന്നാണ് മേരി പോലീസിന് നൽകിയിരിക്കുന്ന മൊഴി.പിന്നീട് മജിസ്‌ട്രേറ്റ് ഇവരുടെ മൊഴിയെടുക്കാനായി പരിയാരത്ത് പോയെങ്കിലും അബോധാവസ്ഥയിലാതിനാല്‍ മൊഴിയെടുക്കാനായില്ല.സംഭവം നടക്കുമ്പോൾ വീട്ടിൽ മേരിയുടെ ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, കരിക്കോട്ടക്കരി എസ്‌ഐ ടോണി ജെ.മറ്റം എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രണ്ടു മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ

keralanews the search for the missing oil ship with 22 employees including two malayalees is in process

ന്യൂഡൽഹി:രണ്ടു മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ.വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള പാനമ രജിസ്ട്രേഷനുള്ള എംടി മറൈൻ എക്സ്പ്രസ് എന്ന കപ്പലാണ് കഴിഞ്ഞ 31ന് വൈകുന്നേരം ആറരയോടെ കാണാതായത്.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊറ്റോനോ തീരത്തുവച്ചാണ് കപ്പലിൽനിന്നുള്ള സിഗ്നൽ അവസാനമായി ലഭിച്ചത്.കപ്പലിൽ കാസർഗോഡ് ജില്ലയിലെ ഉദുമ പെരിലാവളപ്പ് അശോകന്‍റെ മകൻ ശ്രീഉണ്ണി(25)യും ഒരു കോഴിക്കോട് സ്വദേശിയുമുണ്ട്.കപ്പൽ കാണാതായ വിഷയത്തിൽ ഇടപെട്ട കേന്ദ്ര സർക്കാർ അന്വേഷണത്തിനായി ബെനീനിലെയും നൈജീരിയയിലെയും സർക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്.കപ്പൽ കടൽ കൊള്ളക്കാർ റാഞ്ചിയതാകാമെന്ന സംശയമാണ് നിലനിൽക്കുന്നത്.