News Desk

ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 76 പിടികിട്ടാപുള്ളികളെ പോലീസ് വലയിലാക്കി

keralanews police captured 76 wanted men during the birthday celebration of gangster binu

ചെന്നൈ:ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെ ചെന്നൈയിൽ 76 പിടികിട്ടാപുള്ളികളെ പോലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ അമ്പത്തൂർ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് പോലീസ് പിടിയിലായത്.അൻപതുപേരടങ്ങിയ പോലീസ് സംഘമാണ് പിടികിട്ടാപുള്ളികളെ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് പള്ളികരണയിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മദൻ എന്ന ഗുണ്ട പോലീസ് പിടിയിലായതോടെയാണ് പിന്നാളാഘോഷത്തെ പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്.ബിനുവിന്റെ പിറന്നാൾ ആഘോഷത്തിൽ നഗരത്തിലെ പ്രധാന ഗുണ്ടകളൊക്കെ പങ്കെടുമെന്നും ഇതിൽ പങ്കെടുക്കുന്നതിനാണ് താനും പോകുന്നതെന്നും മദൻ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ‘ഓപ്പറേഷൻ ബർത്ത്ഡേ’ എന്ന പേരിൽ ഗുണ്ടാ വേട്ട നടത്താൻ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തുള്ള വർക്ക് ഷോപ്പിനു സമീപമാണ് ആഘോഷം നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ 150 ലധികം പേർ എത്തിയിരുന്നു.വടിവാൾ ഉപയോഗിച്ചാണ് ബിനു കേക്ക് മുറിച്ചത്.ആഘോഷം തുടങ്ങിയതോടെ പോലീസ് സംഘം തോക്കുമായി ചാടിവീഴുകയായിരുന്നു. ഇതോടെ ഗുണ്ടകൾ ചിതറിയോടി.ഇവരിൽ പലരെയും തോക്കുചൂണ്ടി പോലീസ് പിടികൂടി.നാട്ടുകാരുടെ സഹകരണത്തോടുകൂടി നടത്തിയ തിരച്ചിലിലാണ് സമീപ പ്രദേശങ്ങളിൽ ഒളിച്ചിരുന്നവരെ പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി ഒൻപതു മണിക്ക് തുടങ്ങിയ ഓപ്പറേഷൻ ബുധനാഴ്ച രാവിലെ അഞ്ചുമണി വരെ തുടർന്നു.പിടിയിലായവർ വിവിധ ക്രിമിനൽ കേസുകൾ പ്രതികളാണ്.പിടിയിലായവരുടെ അറസ്റ്റ് അതാതു പോലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ പോലീസ് രക്ഷപെട്ട ബിനു അടക്കമുള്ള പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കുമെന്നും അറിയിച്ചു.

കണ്ണൂർ പെരിങ്ങോത്ത് വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി;നാലുപേർ അറസ്റ്റിൽ

Detonators and gelatin sticks seized in Nasik

കണ്ണൂർ:പെരിങ്ങോം മടക്കംപൊയിലിൽ അനധികൃത ക്വാറിയിൽ പോലീസ് സംഘം നടത്തിയ റെയ്‌ഡിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.4500 ജെലാറ്റിൻ സ്റ്റിക്കുകൾ,500 ഡിറ്റണേറ്ററുകൾ,ഫ്യൂസ് വയറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.രഹസ്യവിവരം ലഭിച്ചതനുസരിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ പെട്ട സുരേഷ് കക്കറ, കെ.പ്രിയേഷ്, ഷറഫുദ്ദീന്‍ എന്നിവരും കെഎപിയിലെ ഉനൈസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘവും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വസുന്ധരൻ,സുജിത് സോമൻ,സുനിൽ,സുധീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സംസ്ഥാനത്ത് വിപണിയിലുള്ള 21 ബ്രാൻഡ് വെളിച്ചെണ്ണകളിൽ മായം കണ്ടെത്തി

keralanews 21brands of coconut oil in the state found adultarated

കൊച്ചി:സംസ്ഥാനത്ത് വിപണിയിലുള്ള 21 ബ്രാൻഡ് വെളിച്ചെണ്ണകളിൽ മായം കണ്ടെത്തി. കൊച്ചിൻ ഓയിൽ മെർച്ചന്റ്സ് അസോസിയേഷൻ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് വിപണിയിലുള്ള 31 ബ്രാൻഡുകളിൽ 21 എണ്ണത്തിലും മായം കലർന്നതായി കണ്ടെത്തിയത്.സാധാരണ വെളിച്ചെണ്ണയിൽ ഫ്രീ ഫാറ്റി ആസിഡ്(എഫ്.എഫ്.എ ) മൂന്നിൽ താഴെയും അയഡിൻ വാല്യൂ 7.5 നും 10 നും ഇടയിലുമാണ് വേണ്ടത്.എന്നാൽ പരിശോധനയിൽ മായം കണ്ടെത്തിയ  വെളിച്ചെണ്ണകളിൽ പലതിലും അയഡിൽ വാല്യൂ 50 ഇൽ കൂടുതലും എഫ്.എഫ്.എ ൧൦ 10 ഇൽ കൂടുതലുമാണ്.പരിശോധന റിപ്പോർട്ടുകളും കമ്പനികളെ കുറിച്ചുള്ള വിവരങ്ങളും എറണാകുളം അസി.ഫുഡ് സേഫ്റ്റി കമ്മീഷണർക്ക് നൽകിയതായി അസോസിയേഷൻ സെക്രെട്ടറി പോൾ ആന്റണി പറഞ്ഞു.ആദ്യഘത്തിൽ അസോസിയേഷന്റെ ലാബിൽ പരിശോധിച്ച ഇരുപതോളം ബ്രാൻഡുകളിൽ പതിനേഴെണ്ണത്തിലും മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിനെ തുടർന്ന് ഒരുമാസത്തിനകം നടപടിയെടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് കോടതി നിർദേശിച്ചിരുന്നു.ജനുവരി മൂന്നിന്റെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വെളിച്ചെണ്ണ പരിശോധനക്കയച്ചത്.

അഴീക്കോട് ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്

keralanews bomb attack against bjp workers in azhikkode

കണ്ണൂർ:അഴീക്കോട് കാപ്പിലെപീടികയ്ക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്.സംഭവത്തിൽ കാപ്പിലെപീടിക സ്വദേശികളായ ലഗേഷ്(30),നിഖിൽ(23) എന്നിവർക്ക് പരിക്കേറ്റു.ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്.ഈ സംഭവത്തിന് പിന്നാലെ രാത്രി പതിനൊന്നരയോട് കൂടി പൂതപ്പാറയിൽ ബിജെപി ഓഫീസിനു നേരെയും അക്രമം നടന്നു. പൂതപ്പാറ സ്കൂളിന് സമീപത്തെ ബിജെപി ഓഫീസായ കെ.ടി ജയകൃഷ്ണനെ മാസ്റ്റർ സ്മാരകമാണ് അടിച്ചു തകർത്തത്.അക്രമങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളി

keralanews court rejected the plea of dileep seeking the visuals of attacking the actress

കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളി.അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു.വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.അങ്കമാലി കോടതിയിലെ നടപടികള്‍ പൂര്‍ത്തികരിച്ചതിനാല്‍ കേസിന്‍റെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണയ്ക്ക് വനിതാ ജഡ്ജിവേണമെന്നും ആവശ്യപ്പെട്ട് പോലിസ് ഹൈക്കോടതിയെ സമീപിക്കും. ദ്യശ്യങ്ങള്‍ നല്‍കണമെന്ന തന്‍റെ ആവശ്യം നിരസിച്ച കീഴ് കോടതി ഉത്തരവിനെതിരെ ദിലീപ് മേല്‍ക്കോടതിയെ സമീപിക്കും.

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ച് കണ്ണൂരിൽ ബീഹാർ സ്വദേശിക്ക് ക്രൂര മർദനം

keralanews accused of attempted to kidnap the kids bihar native was brutally assulted

കണ്ണൂർ:കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ച് കണ്ണൂരിൽ ബീഹാർ സ്വദേശിക്ക് ക്രൂര മർദനം.മാനന്തേരിയിലാണ് ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചത്. നാട്ടുകാർ യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ അഞ്ചു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം വ്യക്തമാക്കിയിരുന്നു. സംശയത്തിന്റെ പേരിൽ അതിക്രമത്തിന് മുതിരുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് അക്രമം നടന്നത്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് കണ്ണവം പോലീസ് വ്യക്തമാക്കി.അക്രമത്തിനു ഇരയായ യുവാവിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.പരസ്പരം ബന്ധമില്ലാതെ സംസാരിച്ച ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപറമ്പ്‌ സ്വദേശിയുടെ എ.ടി.എം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ആക്രമണകാരികളായ നായയെ വളർത്തുന്നത് തടയാൻ സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

keralanews law will be implemeted to prevent the attack dog breeding

തിരുവനന്തപുരം:ആക്രമണകാരികളായ നായയെ വളർത്തുന്നത് തടയാൻ  സമഗ്ര നിയമനിർമാണ സാധ്യതകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി .വയനാട് വൈത്തിരിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ നായയുടെ കടിയേറ്റു മരിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നായ്ക്കളെ വളർത്തുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലൈസൻസ് എടുത്താൽ പോലും നിലവിലുള്ള വ്യവസ്ഥ പ്രകാരം പിഴമാത്രമാണ് ശിക്ഷ.ഈ സാഹചര്യത്തിലാണ് നിയമ നിർമാണ സാധ്യതയെ കുറിച്ച് ആലോചിക്കുന്നത്.വയനാട്ടിൽ തൊഴിലുറപ്പ് തൊഴിലാളി വളർത്തുനായ്ക്കളുടെ കടിയേറ്റുമരിച്ച സംഭവത്തിൽ നായയുടെ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വളർത്തുനായ്ക്കൾക്ക് നിയമപ്രകാരമുള്ള ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ വളർത്താൻ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്.

കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു

keralanews four persons were injured when private buses collided in kunnamangalam

കോഴിക്കോട്:കുന്നമംഗലത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചകഴിഞ്ഞ് മൂന്നുമണിയോട് കൂടിയാണ് അപകടം നടന്നത്.അപകടത്തിൽ ഇരു ബസിന്‍റെയും മുൻഭാഗം പൂർണമായും തകർന്നു.പോലീസും നാട്ടുകാരും ചേർന്നാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്. അപകടത്തെ തുടർന്ന് കുന്നമംഗലത്ത് ഗതാഗതവും തടസപ്പെട്ടു.

പെൻഷൻ മുടങ്ങിയതോടെ ചികിത്സയ്ക്ക് പണമില്ലാതെ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു

keralanews pension blocked ksrtc employee died with out getting treatment

കൊച്ചി:പെൻഷൻ മുടങ്ങിയതോടെ ചികിത്സയ്ക്ക് പണമില്ലാതെ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു.പുതുവൈപ്പ് വലിയപറമ്പിൽ വി.വി റോയ്(58) ആണ് മരിച്ചത്.34 വർഷം കെഎസ്ആർടിസി ജീവനക്കാരനായിരുന്ന റോയ് മൂന്നരവർഷം മുൻപാണ് വിരമിച്ചത്.ഈ സമയം ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇയാൾക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല ആറുമാസമായി പെൻഷനും ലഭിച്ചിരുന്നില്ല.സര്‍വീസില്‍ നിന്ന് പിരിയുമ്പോള്‍ റോയി എറണാകുളം ബോട്ട് ജെട്ടി ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്നു.ഹൃദ്രോഗിയായ റോയ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും പെൻഷന് അർഹതയുള്ളതുകൊണ്ട് ചികിത്സ ഇളവുകളും ലഭിച്ചില്ല.പരിശോധനയിൽ ബൈപാസ് സർജറി വേണമെന്ന് ഡോക്റ്റർമാർ നിർദേശിച്ചിരുന്നെങ്കിലും പണമില്ലാത്തതിനാൽ സർജറിക്ക് വിധേയനാകാനും സാധിച്ചില്ല.തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട റോയിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെഎസ്ആർടിസി ഡ്രൈവറെ തെരുവുനായ്ക്കൾ കടിച്ചുകീറി

keralanews street dog attacked the ksrtc driver

കായംകുളം:ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവറെ തെരുവുനായ്ക്കൾ കടിച്ചു കീറി.കായംകുളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. ചെട്ടികുളങ്ങര പൊത്ത് വിളയിൽ മധുക്കുട്ടൻ (48 )നാണ് മാരകമായി കടിയേറ്റത്. കാൽ മുട്ടിന്‍റെ ഒരുഭാഗം നായ്ക്കൾ കടിച്ചുകീറി.മധുക്കുട്ടനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം-പുനലൂർ വേണാട് ബസ്സിലെ ഡ്രൈവറാണ് മധുക്കുട്ടൻ.