News Desk

ഇന്ന് ആറ്റുകാൽ പൊങ്കാല;ഭക്തിയുടെ നിറവിൽ അനന്തപുരി

keralanews aattukal ponkala today

തിരുവനന്തപുരം:അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ഇന്ന് ആറ്റുകാൽ പൊങ്കാല.തലസ്ഥാന നഗരിയിലെ തെരുവീഥികളിൽ ആയിരങ്ങൾ രാവിലെ മുതൽ തന്നെ പൊങ്കാലയ്ക്കായി നിരന്നു കഴിഞ്ഞു.രാവിലെ 9.45 ന് ശുദ്ധപുണ്ണ്യാഹത്തോടെ ചടങ്ങുകൾക്ക്  തുടക്കമാകും.തുടർന്ന് ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടുന്ന തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിത്തീരുമ്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും.10.05 ഓടെ മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകരും.പിന്നീട് ദീപം സഹമേൽശാന്തിക്ക് കൈമാറും.സഹമേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പണ്ടാര അടുപ്പിലും അഗ്നി പകരും.തുടർന്ന് തിരുവനന്തപുരം നഗരത്തിൽ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പിലേക്ക് അഗ്നി കൈമാറും.പൊങ്കാല കലങ്ങളിൽ  നിവേദ്യം തയ്യാറാക്കുന്ന ഭക്തജനങ്ങൾ ഉച്ചയ്ക്ക് 2.30 ഓടെ ഈ നിവേദ്യം സമർപ്പിക്കും.ഈ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി 7.45ന് ക്ഷേത്രാങ്കണത്തിൽ വ്രതമെടുത്തു കഴിയുന്ന ബാലന്മാർക്ക് ചൂരൽ കുത്താനാരംഭിക്കും. ഇതിനു പിന്നാലെ മണക്കാട് ക്ഷേത്രത്തിലേക്കുള്ള ദേവി എഴുന്നള്ളത്തും നടക്കും.പറയെടുപ്പ് പൂർത്തിയാക്കി മണക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെത്തി പിറ്റേന്ന് രാവിലെ എഴുന്നള്ളിപ്പ് മടങ്ങിവരും വരെ കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും.ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ കാപ്പഴിച്ചു കുടിയിലാക്കിയ ശേഷം കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും.

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 14 ന് തുടങ്ങും

keralanews the trial will begin on 14th of this month in actress attack case

കൊച്ചി:കൊച്ചിയെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഈ മാസം 14 ന് തുടങ്ങും. വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികൾക്ക് സമൻസ് അയക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു.ഈ മാസം 14ന് കോടതിയിൽ ഹാജരാകാനാണ് സമൻസിൽ നിർദേശം നൽകിയിരിക്കുന്നത്.നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും കൈമാറിയ കുറ്റപത്രം വിചാരണ നടപടികൾക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.അതേസമയം കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.ഇതേ ആവശ്യം ഉന്നയിച്ച് ആക്രമിക്കപ്പെട്ട നടിയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.കേസിൽ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അന്പതോളംപേർ സിനിമാ മേഖലയിൽനിന്നുള്ളവരാണ്. മൊബൈൽ ഫോണ്‍ രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു.

ചെറുപുഴയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു

keralanews student died in an accident in cherupuzha

കണ്ണൂർ: ചെറുപുഴയിൽ വിദ്യാർഥികൾക്കിടയിലേക്ക് പിക്ക് അപ്പ് വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു.പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13) ആണ് മരിച്ചത്. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഒരു കാറിലിടിച്ചശേഷം  പാഞ്ഞുകയറുകയായിരുന്നു.

താനൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ പെട്രോളൊഴിച്ചു കത്തിച്ചു

keralanews the bike of dvfi worker burned in thanoor

മലപ്പുറം:താനൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ പെട്രോളൊഴിച്ചു കത്തിച്ചു.മുക്കോല ലക്ഷംവീട് കോളനിക്ക് സമീപം തലശ്ശേരി കോനാരിപ്പറമ്പിൽ മുഹമ്മദ് ബഷീറിന്റെ ബൈക്കാണ് തീവെച്ച നശിപ്പിച്ചത്.ബുധനാഴ്ച പുലർച്ചെയാണ് സംഭവം.വീടിന്റെ മുറിക്കുള്ളിലേക്ക് പുക പടർന്നതുകണ്ട് ഞെട്ടിയുണർന്ന വീട്ടുകാരാണ് ബൈക്ക് കത്തുന്നത് കണ്ടത്.വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടനെ കണ്ടെത്തണമെന്നും നാടിൻറെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ താനൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. തീർത്തും സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്തുണ്ടായ ഈ സംഭവം നാട്ടുകാരിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

മാർച്ച് 5 മുതൽ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു

keralanews the high court has stayed the indefinite strike of nurses from march 5th

കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ മാർച്ച് അഞ്ചുമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു.വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരത്തിന് ആഹ്വാനം നൽകിയിരുന്നത്. നഴ്സുമാർ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സമരം നടത്തിയാൽ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസ്സപ്പെടുമെന്നും അടിയതിര സഹായം വേണ്ടിവരുന്ന രോഗികളെ സമരം ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.നഴ്സുമാരുടെ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയക്കാനും കോടതി നിർദേശം നൽകി.ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ബെംഗളൂരുവിൽ ട്രെയിൻ യാത്രക്കാരെ മയക്കുമരുന്ന് കലർത്തിയ ബിസ്ക്കറ്റ് നൽകിയ ശേഷം കൊള്ളയടിച്ചു

keralanews train passengers robbed in bengalooru after giving biscuit mixed with drug

ബെംഗളൂരു:ബെംഗളൂരുവിൽ ട്രെയിൻ യാത്രക്കാരെ മയക്കുമരുന്ന് കലർത്തിയ ബിസ്ക്കറ്റ് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൊള്ളയടിച്ചു. ജോധ്പൂരില്‍ നിന്നും യശ്വന്ത്പൂരിലേക്ക് വന്ന ട്രെയിനില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.ട്രെയിനില്‍ കുറച്ച്‌ ചെറുപ്പക്കാര്‍ ബിസ്ക്കറ്റുകള്‍ വിറ്റിരുന്നു. ഇത് കഴിച്ച യാത്രക്കാര്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്ന ചെറുപ്പക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് തങ്ങളുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി യാത്രക്കാര്‍ക്ക് മനസിലാകുന്നത്. പിന്നീട് പുലര്‍ച്ചെ നാല് മണിയോടെ ട്രെയിന്‍ നെല്ലൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയും അബോധാവസ്ഥയിലായവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് യാത്രക്കാരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ റെയില്‍വേ ജീവനക്കാരെയും ദൃക്സാക്ഷികളെയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

മലയാറ്റൂർ പള്ളിയിൽ വൈദികനെ കപ്യാർ കുത്തിക്കൊന്നു

keralanews kappayar stabbed the priest at malayattoor church

കൊച്ചി:മലയാറ്റൂർ പള്ളിയിൽ  വൈദികനെ കപ്യാർ കുത്തിക്കൊന്നു. ഫാദര്‍ സേവ്യര്‍ തേലക്കാട്ടാണ് കുത്തേറ്റ് മരിച്ചത്.പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് കുത്തിയത്.മൂന്ന് മാസം മുന്‍പ് കപ്യാരെ പിരിച്ചുവിട്ടിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.സംഭവത്തിനുശേഷം കപ്യാര്‍ ജോണി ഒളിവിലാണ്. കാട്ടിലേക്കോടി രക്ഷപ്പെട്ട ജോണിക്കായി തെരച്ചില്‍ തുടങ്ങി.കുത്തേറ്റ വൈദികനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷുഹൈബ് വധം;കണ്ടെടുത്ത വാളുകൾ ഫോറൻസിക് പരിശോധനയ്ക്കയക്കും

keralanews shuhaib murder the detected swords will sent for forensic test

കണ്ണൂർ:കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപ്പറമ്പിൽ നിന്നും ബുധനാഴ്ച കണ്ടെടുത്ത ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകൾ വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും.മൂന്നു വാളുകളാണ് മട്ടന്നൂർ വെള്ളപ്പറമ്പിലെ കശുമാവിൻ തോട്ടത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിന്‍റെ നടപടികൾ ക്രമങ്ങൾ പൂർത്തീകരിച്ച ശേഷമായിരിക്കും ലാബിലേക്ക് അയക്കുക.ഫോറൻസിക് വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വാളാണോ ഇതെന്ന് ഉറപ്പിക്കാനാകൂ. 71 സെന്‍റിമീറ്റർ നീളത്തിലുള്ള വാളുകൾ മൂന്നും പുതിയതാണെന്നും അടുത്തക്കാലത്ത് നിർമിച്ചതാണെന്നും പോലീസ് അറിയിച്ചു. ശുഹൈബിനെ കൊലപ്പെടുത്താനെത്തിയ നാലു പേരിലും വാളുകൾ ഉണ്ടായിരുന്നുവെന്നു സാക്ഷികൾ മൊഴി നൽകിയിരുന്നു. ഈ നാലു വാളുകളുമാണ് പിടികൂടിയതെന്ന നിഗമനത്തിലാണ് പോലീസ്.

ഷുഹൈബ് വധം;രണ്ടുപേർ കൂടി അറസ്റ്റിൽ

keralanews shuhaib murder case two more arrested

കണ്ണൂർ:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ കൂടി പിടിയിലായി.പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ആകാശ് തില്ലങ്കേരി, രജിൽ രാജ്, അസ്കർ എടയന്നൂർ, അൻവർ സാദത്ത് തില്ലക്കേരി, അഖിൽ പാലയോട്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശുഹൈബിനെ വധിക്കാൻ സഞ്ജയ് ഗൂഢാലോചന നടത്തിയെന്നും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. രജത്താണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴക്കുന്ന് സ്വദേശിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.അതിനിടയിൽ മുഴക്കുന്ന് സ്വദേശി കോടതിയിൽ കീഴടങ്ങാനുള്ള നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ കോടതി പരിസരങ്ങളും പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിൽ വരുന്ന മൂന്നു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

keralanews the central meteorological survey says that the maximum temperature will be felt for three days in kerala

തിരുവനന്തപുരം:കേരളത്തിൽ വരുന്ന മൂന്നു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.വടക്കൻ കേരളത്തിലായിരിക്കും ഇത്തരത്തിൽ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുള്ളത്.മാർച്ച് ഒന്ന് മുതൽ തുടർച്ചയായി മൂന്നു ദിവസത്തേക്ക് നാല് മുതൽ പത്തു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരതനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്. മുപ്പതു വർഷത്തിനിടെ സംസ്ഥാനത്തെ ശരാശരി ചൂടിൽ ഒരു ഡിഗ്രിയുടെ വർദ്ധനവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.സൂര്യതാപ ഭീഷണിയുള്ളതിനാൽ പകൽസമയങ്ങളിൽ പുറംജോലികൾക്ക് സമയക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.അതിനിടെ സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയായ 40 ഡിഗ്രി ഇന്നലെ പാലക്കാട് മുണ്ടൂർ ഐആർടിസി കേന്ദ്രത്തിൽ രേഖപ്പെടുത്തി.