keralanewspress

പെട്രോൾ പമ്പുകൾ ഫാക്ടറീസ് ലൈസൻസ് എടുക്കേണ്ടതില്ല.

  • കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന,മൂന്നോ അതിലധികോ ജീവനക്കാരുള്ള പെട്രോൾ പമ്പുകൾ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ലൈസൻസ് എടുക്കണമെന്ന് നിഷ്കർഷിച്ചു കൊണ്ട് പ്രസ്തുത വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് നോട്ടിഫിക്കേഷൻ ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തു.മേൽ സൂചിപ്പിച്ച ഗസറ്റ് നോട്ടിഫിക്കേഷനെ ചാലഞ്ച് ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഹർജിക്കാർക്കു വേണ്ടി അഡ്വക്കേറ്റുമാരായ എം.പി.രാംനാഥ്,പി.രാജേഷ് (കോട്ടയ്ക്കൽ), എം.വർഗ്ഗീസ് വർഗ്ഗീസ്,കെ.ജെ. സെബാസ്റ്റ്യൻ,എസ്.സന്ധ്യ,ബെപിൻ പോൾ,ഷാലു വർഗ്ഗീസ്,ആൻ്റണി തരിയൻ, പൂജാ കൃഷ്ണ.കെ.ബി,ശാന്തി ജോൺ എന്നിവർ ഹാജരായി.

എത്തനോൾ ചേർത്ത പെട്രോളിൻ്റെ വിതരണം നിർത്തണം

കോട്ടയം: സംസ്ഥാനത്ത് മഴക്കാലം കഴിയുന്നത് വരെയെങ്കിലും എത്തനോൾ ചേർത്തുള്ള പെട്രോളിൻ്റെ വിതരണം പൊതുമേഖലാ എണ്ണക്കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

ഓയിൽ കമ്പനികൾ ഇപ്പോൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പെട്രോളിൽ 15% എത്തനോൾ ചേർത്താണ് പെട്രോൾ പമ്പുകളിൽ എത്തിച്ചേരുന്നത്.
ചെറിയ ജലാംശം പോലും എത്തനോൾ ചേർത്ത പെട്രോളുമായി കൂടിച്ചേരാനും അത് വാഹനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാവുകയും ചെയ്യും.

കേരളം പോലെ അതിശക്തമായ മഴയുണ്ടാകുന്ന മൺസൂൺ കാലത്ത് മേൽപ്പറഞ്ഞ പ്രതിഭാസത്തിന് സാധ്യത കൂടുതലാണ്.
ആയതിനാൽ മൺസൂൺ കഴിയുന്നത് വരെയെങ്കിലും എത്തനോൾ ബ്ലെൻഡഡ്‌ പെട്രോളിൻ്റെ വിതരണം ഓയിൽ കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് ലീഗൽ സർവ്വീസ് സൊസൈറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു

പെട്രോൾ പമ്പ് സമരം നിയമ വിരുദ്ധം- കേരള ഹൈക്കോടതി

 

keralanews vehicle violating law should not be allowed on public roads from tomorrow high court with strict instructions

കൊച്ചി: കണ്ണൂർ ജില്ലയിൽ ഈ മാസം 24 മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് ജീവനക്കാരുടെ അനശ്ചിതകാല സമരം തടഞ്ഞു കൊണ്ട് ബഹു. ഹൈക്കോടതി ഉത്തരവിട്ടു.

കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബഹു.ജസ്റ്റീസ് അമിത് റാവലിന്റെ സുപ്രധാനമായ ഉത്തരവുണ്ടായത്.

ഹർജിക്കാർക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് എസ്. ശ്രീകുമാർ,അഡ്വ.നന്ദഗോപാൽ എസ്.കുറുപ്പ്,അഡ്വ.അഭിരാം.ടി.കെ എന്നിവർ ഹാജരായി.

ക്യാനോപ്പിക്ക് നികുതി ചുമത്തരുത് – ഹൈക്കോടതി

 

keralanews appeal against the appointment of kannur university vice chancellor will be considered by the high court today

കൊച്ചി : പെട്രോൾ പമ്പുകളിലെ ക്യാനോപ്പിക്ക്  കെട്ടിട നികുതി ചുമത്തുന്നത് ബഹു.കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.

പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ്.ഗോപിനാഥ്.പി യുടെ സുപ്രധാനമായ ഉത്തരവുണ്ടായത്.

images

തങ്ങളുടെ അംഗങ്ങളായ ചിലരുടെ പെട്രോൾ പമ്പുകളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്യാനോപ്പിക്ക് ടാക്സ് ചുമത്തി കൊണ്ട് നോട്ടീസ് അയച്ചതിനെ തുടർന്നാണ് പെട്രോൾ ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാർക്കു വേണ്ടി അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പ് ഹാജരായി.

പെട്രോൾ പമ്പുകൾക്കെതിരെ നിർബ്ബന്ധിത നടപടി സ്വീകരിക്കരുത്

keralanews appeal against the appointment of kannur university vice chancellor will be considered by the high court today

കൊച്ചി: പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ലൈസൻസ് എടുക്കാത്ത പെട്രോൾ പമ്പുകൾക്കെതിരെ പെറ്റീഷൻ തീർപ്പാക്കുന്നത് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു.

തങ്ങളുടെ അംഗങ്ങളായ കാസർക്കോട്,ഇടുക്കി ജില്ലയിലെ ഡീലർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നീക്കത്തിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും, പരാതിക്കാരായ ഡീലർമാരും ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ബഹു. ജസ്റ്റിസ്. ടി.ആർ.രവിയുടെ ഉത്തരവുണ്ടായത്..

ഹർജിക്കാർക്ക് വേണ്ടി അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പ്, അഡ്വ.അതുൽ ടോം എന്നിവർ ഹാജരായി.

നിയമ വിധേയമായി പ്രവർത്തിക്കണം : കേരള ഹൈക്കോടതി

keralanews high court has ruled that no gatherings of any kind are allowed in the state from may 1 to 4

കൊച്ചി : പൊതുമേഖലാ ഓയിൽ കമ്പനികൾ നിയമത്തിൽ അനുശാസിക്കുന്ന വിധം പ്രവർത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിനോടനുബന്ധിച്ചുള്ള ഫിനാൻസ് ആക്ടിൽ 194Q എന്നൊരു ഭേദഗതി വരുത്തിയിരുന്നു.

10 കോടിയോ അതിലധികമോ വാർഷിക വിറ്റുവരവുളള ബയ്യറിൽ നിന്നും സെല്ലർ ഉൽപ്പന്ന വിലയുടെ 0.1% കുറച്ചുള്ള ഇൻവോയ്സ് വിലയെ വാങ്ങാവൂ എന്നും ബയ്യറാകട്ടെ ഓരോ മാസത്തെ മൊത്തം ഇൻവോയ്സ് മൂല്യം കണക്കാക്കി, ആ മൂല്യത്തിന്റെ 0.1% TDS അതിനടുത്ത മാസം ഏഴിനകം സെല്ലറുടെ ഇൻകം ടാക്സ് പാനിൽ അടക്കണമെന്നുമാണ് നിയമം പറയുന്നത്.

എന്നാൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ബഹു. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി യും എച്ച്.പി.സി യും ഈ നിയമത്തിന് വിരുദ്ധമായിപ്രവർത്തിക്കുന്നതായി ചൂണ്ടിക്കാണിച്ചു.

മേൽ സൂചിപ്പിച്ച ഓയിൽ കമ്പനികൾ ഡീലർമാർക്കയച്ച സർക്കുലറിലൂടെ അറിയിച്ചത് ഉൽപ്പന്ന വില തങ്ങൾ പൂർണ്ണമായി തന്നെ വാങ്ങുമെന്നും, ഡീലർമാർ 0.1% കണക്കാക്കി TDS അടച്ചതിന്റെ ത്രൈമാസ സ്റ്റേറ്റ്മെന്റ് ബന്ധപ്പെട്ട ഓയിൽ കമ്പനികൾക്ക് സമർപ്പിച്ചു കഴിയുമ്പോൾ ആ തുക റീഇമ്പേഴ്സ് ചെയ്യാമെന്നുമാണ്.

ഈ സർക്കുലറിനെയാണ് പെട്രോളിയം ഡീലർ സംഘടന ചോദ്യം ചെയ്തത്. പെട്രോളിയം ഡീലേഴ്സ് ലീഗൽ സൊസൈറ്റിയുടെ വാദം ബഹു. ഹൈക്കോടതി ജസ്റ്റിസ്.എ.എം.ബദർ അംഗീകരിക്കുകയും നിയമാനുസൃതമായി പ്രവർത്തിക്കാൻ ഓയിൽ കമ്പനികൾ ബാധ്യസ്ഥരാണെന്നും അതിനാൽ തന്നെ ഡീലർമാർക്കായി,കമ്പനികൾ പുറപ്പെടുവിച്ച സർക്കുലർ അസാധുവാക്കി ഉത്തരവിടുകയും ചെയ്തു.

ഓയിൽ കമ്പനികളുടെ സ്റ്റാൻഡിംങ്ങ് കൗൺസിൽ ഹൈക്കോടതിയിൽ ഡീലർ സംഘടന റിട്ട് പെറ്റീഷൻ ഫയൽ ചെയ്തതിന് ശേഷം, ആ പെറ്റീഷന് അനുസൃതമായി, തന്റെ കക്ഷികളായ സൂചിപ്പിച്ച ഓയിൽ കമ്പനികൾ സർക്കുലറിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

പരിഷ്കരിച്ച സർക്കുലർ കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് ബദർ നിർദ്ദേശിച്ചു.

ഹർജിക്കാർ ആവശ്യപ്പെട്ടതു പോലെ നിലവിലുള്ള സർക്കുലറിന്റെ പ്രയോഗക്ഷമത നിർത്തിവെക്കാനും ബഹു.ഹൈക്കോടതി ഉത്തരവിട്ടു.

ഹർജിക്കാരായ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിക്കു വേണ്ടി അഡ്വക്കേറ്റുമാരായ എ.കുമാർ, പി.ജെ.അനിൽകുമാർ,ജി.മിനി, പി.എസ്.ശ്രീപ്രസാദ്,ജോബ് എബ്രഹാം,അജയ്.വി.ആനന്ദ് എന്നിവർ ഹാജരായി.

സ്വഭാവിക നീതി നിക്ഷേതമരുത് – ഹൈക്കോടതി

IMG_20201222_200753


കൊച്ചി : ഏത് വിഭാഗത്തിൽ പെടുന്നവരാണെങ്കിലും സ്വഭാവിക നീതിയുടെ നിക്ഷേധം ഉണ്ടാകാൻ പാടില്ലെന്ന് ബഹു: കേരള ഹൈക്കോടതി നിരീക്ഷിച്ചു.

പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പളത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ക്രമാതീതമായ വർദ്ധനവ് വരുത്തിയതിനെ ചോദ്യം ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷന്റെ വാദത്തിനിടയിലാണ് ജസ്റ്റിസ്.ബെച്ചു കുര്യൻ തോമസിന്റെ സുപ്രധാനമായ നിരീക്ഷണമുണ്ടായത്.

പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർദ്ധനവിനെക്കുറിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഗവർമെന്റ് ഒരു കമ്മിറ്റി ഉണ്ടാക്കുകയും,ആ കമ്മിറ്റിയുടെ മുൻപിൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി തങ്ങളുടെ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തതാണ്.എന്നാൽ ആ നിർദ്ദേശങ്ങൾ പരിഗണിച്ചില്ല എന്ന് മാത്രമല്ല അവ എന്തു കൊണ്ട് പരിഗണിച്ചില്ല എന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി ശമ്പള വർദ്ധനവ് നടപ്പിലാക്കി കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയാണ് ഗവർമെന്റ് ചെയ്തത്.ഈ നടപടി സ്വഭാവിക നീതിയുടെ നിക്ഷേധമായി ബഹു.ഹൈക്കോടതി വിലയിരുത്തുകയും ഈ കേസിൽ അന്തിമ വിധി വരും വരെ ശമ്പള വർദ്ധനവിനെ സംബന്ധിച്ചുള്ള എല്ലാ നടപടികളും നിർത്തി വെക്കാനും ഉത്തരവിട്ടു.

പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിക്കു വേണ്ടി സീനിയർ അഡ്വക്കേറ്റ് പി.രവീന്ദ്രൻ,അഡ്വ.ജോർജ്ജ് മേച്ചേരി,അഡ്വ.ശ്രീധർ രവീന്ദ്രൻ എന്നിവർ ഹാജരായി.

കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ശ്രമിച്ച അനധികൃത തെരുവ് കച്ചവടകാരനെതിരെ കേസെടുത്തു

കണ്ണൂർ  : കണ്ണൂർ മാർക്കറ്റിൽ കാൽനടക്കാർക്കും ചരക്ക്‌ ഇറക്കാൻ വരുന്ന വാഹനങ്ങൾക്കും യാത്രാ തടസ്സം ഉണ്ടാക്കുന്ന രീതിയിൽ അനധികൃതമായി തെരുവ് കച്ചവടക്കാരനെതിരെ ടൗൺ പോലീസ് കേസെടുത്തു.

ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്കപെടുന്ന പൊതുജനങ്ങളെയും അധികാരികളെയും  വെല്ലുവിളിച്ച് കോവിഡ് മാനദണ്ഡങ്ങൾ  പാലിക്കാതെ മാർക്കറ്റിൽ ചിലർ കച്ചവടം ചെയ്യുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ ടൗൺ ഐസ് ഐ  ക്കും സംഘത്തിനും എതിരെ അസഭ്യം പറഞ്ഞതിനും മാർഗ തടസ്സം സൃഷ്ടിക്കൽ,  ജോലി തടസ്സപെടുത്തൽ എന്നീ കുറ്റങ്ങൾക്ക്  അലവിൽ സ്വദേശി ഷാജിറിനെതിരെ ടൗൺ പോലീസ് കേസെടുത്തു.  നേരത്തെ ജില്ലാ പോലീസ് മേധാവി നേരിട്ട് എത്തി മാർക്കറ്റിലെ കാൽ നടക്കാർക്കുള്ള  പാത അനധികൃത മായി കയ്യേറി യാത്ര തടസ്സം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കുറെ മാസങ്ങൾ ആയി കണ്ണൂർ മാർക്കറ്റിൽ ഗതാഗത തടസ്സങ്ങൾ തീരെ ഇല്ലാതായി.  ലൈസെൻസ് ഉള്ള കടക്കാർക്ക് കച്ചവടത്തിന് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചുകൊണ്ട് സുഗമമായി കച്ചവടം ചെയ്യാനും സാധിക്കുമായിരുന്നു.

ലോക്ക് ഡൌൺ കാരണം ജീവിതം വഴിമുട്ടിയ പാവപെട്ട തെരുവ് കച്ചവടക്കാരുടെ പരിമിതമായ വരുമാനത്തിന് ഭീഷണി സൃഷ്ടിച്ച് ടൗണിലെ ഒരു ഫ്രൂട്ട്സ് ഹോൾസെയിൽ വ്യാപാരി അയാളുടെ  സ്ഥാപനത്തിലെ തൊഴിലളികളെ വെച്ച് മാർക്കെറ്റിൽ അനധികൃത തെരുവ് കച്ചവടം ചെയ്ത് കൊള്ളലാഭം ഉണ്ടാക്കാൻ തുടങ്ങിയതും  നിയമ പരമായി നികുതി കൊടുത്ത് ലൈസൻസ് എടുത്ത് കടകൾ നടത്തു സാധാരണ കച്ചവടക്കാർക്കും അവരുടെ കസ്റ്റമേഴ്സിനും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാൻ സാധിക്കാത്തതിലും പല കോണുകളിൽ നിന്നും പരാതി ഉയർന്നു വന്നെകിലും പോലീസ്  നടപടികൾ  സ്വീകരിച്ചിരുന്നില്ല എന്ന പരാതിയും പൊതുജനത്തിന് ഉണ്ടായിരുന്നു.

എന്നാൽ  കോവിഡ് വ്യാപനം  രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിശോധനക്കും നിയന്ത്രണങ്ങക്കുമായി  എത്തിയ പോലീസ് സംഘത്തിനെതിരെ ആണ് ഷാജിർ അസഭ്യം വർഷം നടത്തിയത്.

 

 

 

 

 

കേരളത്തിലെ പെട്രോൾ പമ്പ് കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിയ മഹാരാഷ്ട്രകാരെ പിടികൂടി

തൃശ്ശൂർ : കേരളത്തിലെ ഒട്ടേറെ പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശികളെ കേരള ഹൈവേ  പോലീസ് പിടികൂടി.

 

കേരളത്തിലെ ഒട്ടേറെ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കാൻ  ഡെബിറ്റ് /ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിച്ച് പണം നല്കുന്നതിനിടയിൽ  റസീപ്റ്റ്‌ പ്രിൻറ് എടുത്ത്  ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്തുകൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.  തുക സ്വൈപ്പ് ചെയ്ത ശേഷം കാർഡിന്റെ രഹസ്യ കോഡ് ടൈപ്പ് ചെയ്യുന്നതിനായി POS മെഷീൻ കാറിനുള്ളിലേക് വാങ്ങി ലാസ്റ്റ്  ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്ത് സ്വൈപ്പിങ് മെഷീൻ പമ്പിലെ തൊഴിലാളിക്ക് തിരികെ നൽകും ഇതിനിടയിൽ  ഇന്ധനം കൂടുതൽ ആവശ്യമില്ല എന്ന് അറിയിച്ച് ബാക്കി  തുക ക്യാഷായി  വാങ്ങുകയും ചെയ്യുന്ന രീതിയിൽ ആണ് തട്ടിപ്പ് നടത്തിയിരുന്നത്.

Screenshot_2020-08-13-21-02-47-969_com.whatsapp

കാസറഗോഡ് ജില്ലയിലെ മൂന്ന് പമ്പുകളിൽ ചൊവ്വായ്ച്ച തട്ടിപ്പ് നടന്നതോടെ പമ്പുടമകൾ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തട്ടിപ്പുകാരുടെ വീഡിയോ സഹിതം വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.  അടുത്ത ദിവസം  മലപ്പുറത്തും സമാനവിധത്തിൽ തട്ടിപ്പ് നടന്നതോടെ ഇവർ എറണാകുളം ഭാഗത്തേക് ആണ് നീങ്ങുന്നതെന്ന് മനസിലാക്കിയ പമ്പുടമകൾ ജാഗ്രത നിർദേശം തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയിരുന്നു.  ഇന്ന് വൈകുന്നേരം തൃശ്ശൂർ ജില്ലയിൽ ഇവരുടെ കാർ ശ്രദ്ദയിൽ പെട്ട അനൂപ് ജോർജ് എന്ന ഡീലർ വാഹനത്തെ പിന്തുടർന്ന് പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പോലീസ് സഹായത്തോടെ പിടികൂടുകയായിരുന്നു.