വാരണാസി: ലോകം സെല്‍ഫി യുഗത്തിലേക്ക് പൂര്‍ണമായും മാറികൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാമിന്ന്. ഒരു സ്കൂളിന്റെ അച്ചടക്ക നടപടിയുമായി എങ്ങനെ ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ സ്കൂളുകള്‍ക്ക് പറയാനുള്ളത്. ഉത്തര്‍പ്രദേശിലെ ചന്ദ്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലാണ് അധ്യാപകരുടെ ഹാജര്‍ കണക്ക് രേഖപ്പെടുത്തുന്നതിന് അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഫ്രബ്രുവരിയോടെ നടപ്പിലാക്കാൻ തുടങ്ങിയത് .
സ്കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം സെല്‍ഫിയെടുക്കുകയും, ഉടനെതന്നെ ”അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അപ്പ്ലോഡ് ചെയ്യുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ പദ്ധതി വിജയമാണെന്നും അടുത്തമാസം അവസാനത്തോടെ ജില്ലയിലെ മുഴുവന്‍ സ്കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ പദ്ധതിയില്‍ അധ്യാപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.