
കൊല്ലം:റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടി വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊല്ലം ആർ.പി.എഫ് സ്റ്റേഷനിലേക്ക് തുടർ നടപടികൾക്കായി കൈമാറി.ഞായറാഴ്ച പുലർച്ച 12.50ഓടെ ഇടവയ്ക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയിൽവേ ട്രാക്കിലാണ് തെങ്ങിൻ തടി വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. ചെന്നൈ – ഗുരുവായൂർ ട്രെയിൻ തടിയിൽ തട്ടിയ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാൽ വൻ അപകടമൊഴിവായി.