
കൊച്ചി:നഗരമധ്യത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്ന് രാവിലെ 6.45 ഓടെ കലൂരിൽ വെച്ച് ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവതിയെ ആക്രമിച്ചത്.കൃത്യം നടത്തിയ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരക്കു നേരെയാണ് ആക്രമണം ഉണ്ടായത്.കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോതമംഗലം സ്വദേശി ശ്യാമാണ് യുവതിയെ വെട്ടി പരിക്കേൽപ്പിച്ചത്.ഇവർ രണ്ടു പേരും നേരത്തെ പരിചയക്കാരായിരുന്നു.വിവാഹാലോചന നിരസിച്ചതിനെ തുടർന്നുണ്ടായ പകയാകാം ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.