മട്ടന്നൂർ:മട്ടന്നൂർ കീച്ചേരിയിൽ ലീഗ് ഓഫീസിനു നേരെ ആക്രമണം.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കീച്ചേരി കനാലിനു സമീപത്തുള്ള ഓഫീസിന് നേരെയാണ് അക്രമം നടന്നത്. ഓഫീസിന്റെ നെയിം ബോർഡുകൾ കീറി നശിപ്പിക്കുകയും ഷട്ടറുകളിലും വരാന്തയിലും പെയിന്റ് ഒഴിച്ചു വികൃതമാക്കുകയും ചെയ്തു.പെയിന്റ് ഉപയോഗിച്ചു ഓഫീസ് വരാന്തയിൽ അസഭ്യം എഴുതി വയ്ക്കുകയും ചെയ്തു.ശാഖ സെക്രട്ടറിയുടെ പരാതിയിൽ മട്ടന്നൂർ അഡീഷണൽ എസ്ഐ കെ.സുധാകരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിൽ പ്രതിഷേധിച്ച് കീച്ചേരിയിൽ പ്രകടനം നടത്തി.
Kerala, News
മട്ടന്നൂർ കീച്ചേരിയിൽ ലീഗ് ഓഫീസിനു നേരെ ആക്രമണം
Previous Articleസജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനൊരുങ്ങി സോണിയ ഗാന്ധി