India, News

ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല

keralanews atm cards with out chip will not work from january 1st

ന്യൂഡൽഹി:ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല.2018-ന് ശേഷം പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാദ്ധ്യമാകുകയില്ല. യൂറോ പേ മാസ്റ്റര്‍ കാര്‍ഡ് വീസ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.നിലവിലുള്ള മാഗ്നറ്റിക്ക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ വിവിധ ബാങ്കുകൾക്ക് റിസര്‍വ് ബാങ്ക് നിർദേശം നൽകി കഴിഞ്ഞു.എടിഎം കാര്‍ഡുകളുടെ സുരക്ഷാ വീഴ്ച പരിഹരിക്കാനാണ് കാര്‍ഡുകളില്‍ മാറ്റം വരുത്തുന്നത്.കാര്‍ഡ് ഹോള്‍ഡറുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രോസസര്‍ ചിപ്പ് അടങ്ങിയതാണ് പുതിയ കാര്‍ഡുകള്‍.2015 ഒക്ടോബര്‍ മുതല്‍ ചിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കിവരുന്നത്. അതിനാല്‍ മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാര്‍ഡുകളാണ് പുതുക്കേണ്ടത്.ഡെബിറ്റ് കാര്‍ഡുകളില്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാണ്. ഡിസംബര്‍ 31-നുള്ളില്‍ തന്നെ പുതിയ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്.

Previous ArticleNext Article