കൊച്ചി:ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അത്‌ലറ്റികോ ദി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന ഐഎസ്എൽ ഫൈനൽ മത്സരത്തിൽ ചുവപ്പ് പട മഞ്ഞ പടയെ പെനാൽറ്റിയിൽ തോൽപ്പിച്ച് ട്രോഫി സ്വന്തമാക്കി.
1-1 സമനിലയിൽ അവസാനിച്ച കളി പെനാൽറ്റിയിലേക്ക് അധിക്രമിക്കുകയായിരുന്നു.3-4 എന്ന നിലയിൽ കൊൽക്കത്ത പെനാൽറ്റിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു.
കേരളത്തിന് വേണ്ടി 37-ആം മിനുറ്റിൽ കേരളത്തിന്റെ മുഹമ്മദ് റാഫി നേടിയ ഗോളിന്റെ ആഹ്ലാദവും കൂക്കുവിളിയും അടങ്ങും മുൻപേ 44-ആം മിനുറ്റിൽ കൊൽക്കത്ത ബോൾ വലയിൽ വീഴ്ത്തി സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സന്തോഷത്തിന്റെ കെട്ടടക്കി.
ഇതോടെ 1-1 ന് സമനിലയിൽ അവസാനിച്ച കളി പെനാൽറ്റിയിൽ എത്തി.പെനാൽറ്റിയിൽ കേരളത്തിന് 3-4 നിലയിൽ തോൽവിയുടെ രുചിയറിഞ്ഞതോടെ ആരാധകരുടെ നിരാശ അടക്കാൻ ആയില്ല.രണ്ടാമത്തെ തവണയാണ് ഫൈനലിൽ എത്തിയ കേരളം തോൽക്കുന്നത്.
സെമി ഫൈനലിൽ കേരളത്തിന് വേണ്ടി ഗോൾ കാത്ത് സൂക്ഷിച്ച സന്ദീപ് നന്ദിക്ക് പകരം ഒന്നാം നമ്പർ ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കാണ് കേരളത്തിന് വേണ്ടി ഇറങ്ങിയത്.മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചു.
രാവിലെ മുതൽ ആവേശത്തോടെ കാണാൻ വന്ന ആരാധകർക്ക് നിരാശ മാത്രം.ടിക്കറ്റ് കിട്ടാതെ ആരാധകർ സ്റ്റേഡിയത്തിനു പുറത്തും തടിച്ചു കൂടി.ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഒരുപാട് കഷ്ടപ്പെട്ടു.