Kerala, News

നിയമസഭ സമ്മേളനം ആരംഭിച്ചു;ശശീന്ദ്രന്റെ രാജിയും വനംകൊള്ളയും പ്രതിപക്ഷം ചർച്ചയാക്കും

keralanews assembly meeting started opposition will discuss sasindrans resignation and felling of woods

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം.ഓഗസ്റ്റ് 18 വരെയാണ് സഭാ സമ്മേളനം നടക്കുക. ഈ വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്ജക്‌ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് ഈ സഭാസമ്മേളനത്തിലെ മുഖ്യ അജണ്ട. ആകെ 20 ദിവസമാണ് സഭ സമ്മേളിക്കുക.പ്രമേയങ്ങളും 4 സ്വകാര്യ ബില്ലുകളും ഇന്ന് പരിഗണിക്കും. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സഭ ഇന്ന് സമ്മേളിക്കുക. കൊവിഡ് വാക്‌സിനേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നലെ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ബലിപെരുന്നാള്‍ കാരണം ഇന്നത്തേക്കു മാറ്റുകയായിരുന്നു.അതേസമയം മരംമുറി വിവാദവും, സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതും രണ്ടാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആയുധമാക്കും. സ്ത്രീധന പീഡന വിഷയത്തിൽ ഗവർണർ ഉപവാസമിരുന്ന വിഷയമടക്കം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യുനപക്ഷ സ്‌കോളർഷിപ്പ് വിഷയവും സഭയിൽ ചർച്ചയായേക്കും. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ സഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിഷേധത്തിന്റെ പേരില്‍ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്നങ്ങളെല്ലാം സഭയില്‍ ഉന്നയിച്ച്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം.

Previous ArticleNext Article