തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഡാലോചന കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനും മുൻ എംഎൽഎയുമായ ശബരീനാഥന് ജാമ്യം.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം, മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 20, 21, 22 തീയതികളിലാണ് ശബരീനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടത്. മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം, മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 20, 21, 22 തീയതികളിലാണ് ശബരീനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടത്.അതേസമയം ശബരീനാഥന് ജാമ്യം അനുവദിച്ചതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് പുറത്ത് സി പി എമ്മിന്റെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെയും വലിയ പ്രതിഷേധം നടക്കുന്നുണ്ട്. കോടതിക്ക് അകത്ത് വലിയൊരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ട് എന്നതിനാല്‍ പ്രദേശത്ത് സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്.
ഗൂഢാലോചന കേസിൽ നാലാം പ്രതിയാണ് ശബരിനാഥൻ. കേസിൽ അറസ്റ്റിലായതിന് പിന്നാലെ വൈകീട്ടോടെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ശക്തമായ വാദ പ്രതിവാദങ്ങൾക്ക് ശേഷം കോടതി അൽപ്പനേരം നിർത്തിവെച്ചിരുന്നു. ഇതിന് ശേഷമാണ് അന്തിമ വിധി പറഞ്ഞത്.തന്റെ അറസ്റ്റ് നിയമപരമല്ലെന്നും, കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ശബരിനാഥൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും, മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരിനാഥനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പോലീസ് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നത്.ഒന്നാം പ്രതി ഫര്‍സീന്‍ മജീദിന് ശബരീനാഥ് നിര്‍ദേശം നല്‍കിയെന്നും നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണില്‍ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു.എന്നാല്‍ ഫോണ്‍ വേണമെങ്കില്‍ ഇപ്പോള്‍ തന്നെ കൈമാറാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഫോണ്‍ നല്‍കാന്‍ തയ്യാറായിരുന്നെന്നും ശബരീനാഥന്‍ കോടതിയെ അറിയിച്ചു.മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ശബരീനാഥന്‍ അറസ്റ്റിലായത്.