Sports

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്; കിരീടം ഇന്ത്യക്ക്.

keralanews asian athletic championship india top medal tally first time

ഭുവനേശ്വർ:ഏഷ്യന്‍ അത്‍ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി കിരീടം. ചൈനയെ പിന്തള്ളി  12 സ്വര്‍ണമടക്കം 29 മെഡലുകളോടെയാണ് ആതിഥേയരുടെ കിരീടനേട്ടം. ഇന്ത്യക്ക് വേണ്ടി ദീര്‍ഘദൂര ഓട്ടത്തില്‍ ജി ലക്ഷ്മണന്‍ ഇരട്ടസ്വര്‍ണം നേടിയപ്പോള്‍ ടീം നായകന്‍ നീരജ് ചോപ്ര മീറ്റ് റെക്കോര്‍ഡോടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമണിഞ്ഞു.ട്രാക്കിലെ മെഡല്‍കൊയ്ത്താണ് അഭിമാനകരമായ നേട്ടം കാണികള്‍ക്ക് മുമ്പില്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കരുത്തായത്.അവസാനദിവസം ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി ഇന്ത്യ സ്വന്തമാക്കിയത് 5 സ്വര്‍ണമടക്കം 9 മെഡലുകള്‍. നായകന്‍ നീരജ് ചോപ്ര ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത്തെ മീറ്റ് റെക്കോര്‍ഡോടെ ജാവലിനില്‍ സ്വര്‍ണം നേടി. 5000ത്തിന് പിന്നാലെ 10000ത്തിലും ഒന്നാമനായതോടെ ജി ലക്ഷ്മണന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം സ്വന്തമാക്കി. 4-400 മീറ്റര്‍ റിലേകളില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യ 800 ല്‍ പക്ഷെ നിരാശപ്പെടുത്തി. പരിക്കേറ്റ് മടങ്ങിയ ടിന്‍റുലൂക്കയുടെ അഭാവത്തില്‍ അര്‍ച്ചന ആദേവ് നേടിയ സ്വര്‍ണത്തിന് പക്ഷെ അധികം ആയുസുണ്ടായില്ല. ശ്രീലങ്കന്‍ താരത്തെ പിടിച്ച് തള്ളിയിന് അര്‍ച്ചനയെ അയോഗ്യയാക്കി.പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണ് മൂന്നാമതെത്താനെ കഴിഞ്ഞുള്ളു. ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മനും ഇന്ത്യക്ക് വേണ്ടി അവസാനദിനം സ്വര്‍ണമണിഞ്ഞു. 10000 മീറ്ററില്‍ മലയാളി താരം ടി ഗോപി വെള്ളിയും ജാവലിന്‍ ത്രോയില്‍ ധവീന്ദര്‍ സിങ് കാങും ഹെപ്ടാത്തലണില്‍ പൂര്‍ണിമ ഹെമ്പ്രാമും ഇന്ത്യക്ക് വേണ്ടി ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാനനാളില്‍ വെങ്കലവും നേടി.

Previous ArticleNext Article