India, News

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചു

keralanews Army killed the main mastermind of the Pulwama terror attack

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ പിംഗ്ലിഷില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.ഏറ്റുമുട്ടലില്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പെടെ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ വെടിവെയ്പ്പുണ്ടാവുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയുമായിരുന്നു.സ്ഫോടനത്തിനായി കാര്‍ വിലക്കെടുത്ത ജെയ്ഷെ ഭീകരന്‍ സജാദ് ഭട്ടും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ 23  കാരനായ മുദാസിര്‍ 2017 മുതല്‍ ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ജെയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീടുവിട്ട മുദസിര്‍ ജെയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബിരുദധാരിയായ മുദസിര്‍ ഐടിഐയില്‍ നിന്ന് ഇലക്‌ട്രീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Previous ArticleNext Article