Kerala, News

കണ്ണൂർ സെന്‍റ് ​മൈ​ക്ക​ള്‍​സ്​ സ്​​കൂ​ളി​നു സ​മീ​പ​ത്തെ ​മൈതാനി പട്ടാളം വേലി കെട്ടി അടച്ചു

keralanews army fenced off the ground near st michaels school in kannur

കണ്ണൂർ: സെന്‍റ് മൈക്കള്‍സ് സ്കൂളിനു സമീപത്തെ മൈതാനി പട്ടാളം വേലി കെട്ടി അടച്ചു. സമീപത്തെ സെന്‍റ് മൈക്കിള്‍സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം തല്‍ക്കാലം നിഷേധിക്കാതെ മൈതാനത്തിന്റെ മൂന്നു ഭാഗത്തായാണ് പട്ടാളം വേലി കെട്ടിയത്. രാവിലെ 5.45 ഓടെയാണ് സാമഗ്രികളുമായി എത്തിയ പട്ടാളം മൈതാനം വേലികെട്ടി അടച്ചത്. പ്രവേശന വഴി വിലക്കി വേലികെട്ടുന്നതിനെതിരെ സെന്റ് മൈക്കിള്‍സ് സ്കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് പട്ടാളത്തിന്റെ പെട്ടെന്നുള്ള നീക്കം.വിളക്കും തറ മൈതാനി വേലികെട്ടി അടയ്ക്കാന്‍ നേരത്തേ പട്ടാളം നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വേലികെട്ടിതിരിക്കാന്‍ ഡിഫന്‍സ് സെക്യൂരിറ്റി കോപ്സ് (ഡിഎസ്സി) അധികൃതര്‍ എത്തിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും സ്‌കൂള്‍ അധികൃതരും പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തുകയായിരുന്നു.നിലവില്‍ സ്കൂളിലേക്കുള്ള  പ്രവേശന വഴി തടസ്സപ്പെടുത്തില്ലെന്ന് ഡിഎസ്സി ഇവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഭാവിയില്‍ മൈതാനത്ത് നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോൾ സ്കൂളിലേക്കുള്ള വഴി നിലനിര്‍ത്തുന്നത് സംബന്ധിച്ച്‌ ഉറപ്പൊന്നും നല്‍കിയില്ല. പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി എന്നിവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള നീക്കം സ്കൂള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.2500 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലേക്കുള്ള ഏക വഴി മൈതാനിയിലൂടെയാണ്. ഈ ഭാഗം അടുത്ത കാലത്താണ് എ-വണ്‍ ലാന്‍ഡ് ആയി ഡിഎസ്സി പ്രഖ്യാപിച്ചത്. ഇതോടെയാണ് മൈതാനി അടയ്ക്കാനുള്ള നീക്കം പട്ടാളം ആരംഭിച്ചത്.

Previous ArticleNext Article