
കൊച്ചി:അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ നടപടികൾ എറണാകുളം സിബിഐ കോടതിയിലേയ്ക്ക് മാറ്റി.സിബിഐയുടെ ഹര്‍ജിയിലാണ് ഉത്തരവ്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളം സിബിഐ കോടതിയിലേയ്ക്ക് മാറ്റണമെന്ന സിബിഐയുടെ ഹര്‍ജിയിലായിരുന്നു ഇടക്കാല ഉത്തരവ്.തലശ്ശേരി സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസില്‍ പി ജയരാജൻ,ടിവി രാജേഷ് എന്നിവരടക്കം 34 പേരുടെ പ്രതിപ്പട്ടികയായിരുന്നു കോടതിയില്‍ സമര്‍പ്പിച്ചത്. വിചാരണ സിബിഐ കോടതിയിലേയ്ക്ക് മാറ്റുന്നതിനെ ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നേരത്തെ എതിര്‍ത്തിരുന്നു.