കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർദ്രം എമർജൻസി കെയർ പ്രവർത്തനം തുടങ്ങി. റെയിൽവെ അതോറിറ്റിയും ദേശീയ ആരോഗ്യ ദൗത്യവും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനുള്ളതാണ് പദ്ധതി.മൈതാനപ്പള്ളി അർബൻ പി.എച്.സി.യുടെ കീഴിലാണ് ആർദ്രം സെന്റർ പ്രവർത്തിക്കുന്നത്.രോഗിക്ക് ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും അടുത്തുള്ള പി.എച്ച്.സിയിൽ നിന്നും എത്തിക്കും.രാവിലെ ഒൻപതുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവർത്തന സമയം.രക്തസമ്മർദ്ദ പരിശോധന,പ്രമേഹ പരിശോധന,സി പി ആർ ആൻഡ് എ ഇ ഡി പരിശോധന എന്നിവയാണ് അടിയന്തിര ഘട്ടത്തിൽ ലഭിക്കുക.
Kerala, News
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർദ്രം എമർജൻസി കെയർ പ്രവർത്തനം തുടങ്ങി
Previous Articleതലശ്ശേരി മൂഴിക്കരയിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി