
ഇരിട്ടി : ആറളം ഫാം പുനരധിവാസമേഖലയില്‍ ഏഴാം ബ്ളോക്കില്‍ അരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടം പണി പൂര്‍ത്തിയാവുന്നു. ആരോഗ്യവകുപ്പ് ഫണ്ട് ഉപയോഗിച്ചാണ് പണി. ഒപി, ഡോക്ടര്‍മാരുടെ മുറികള്‍, ക്ളിനിക്ക് സൌകര്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് കെട്ടിടം. ഫാം പിഎച്ച്സി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കെട്ടിടത്തില്‍ സൗകര്യമുണ്ട്. ഫാമിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാവും പുതിയ ആശുപത്രി കെട്ടിടം.