കണ്ണൂർ:തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി.സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സിപിഎം തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.ഇത് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ മതേതര നിലപാട് താന്‍ എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്തിയാണ് താന്‍. എന്നാല്‍ ഏത് തരത്തിലാണ് കോടതിക്ക് ആ ബോധ്യം വന്നത് എന്ന് മനസ്സിലായിട്ടില്ല. തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി അറിയപ്പെടുന്ന മാനിപ്പുലേറ്ററാണ്. നിരവധി വഞ്ചനാ കേസുകളിലെ പ്രതിയാണ്. അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണ്. തന്നെ നേരിടാന്‍ കുറച്ചുകൂടി നല്ല മാര്‍ഗം സ്വീകരിക്കാമായിരുന്നു. 400 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ പ്രകാശന്‍ മാഷ് പോലും തന്നോട് കാണിക്കാത്ത വൃത്തികേടാണ് നികേഷ് കുമാര്‍ കാണിച്ചത്. ഇത്തരത്തിലുള്ള ഒരാളോട് മത്സരിക്കേണ്ടി വന്നതിന്റെ ഗതികേടില്‍ നിന്നുണ്ടായ കോടതി വിധിയാണിതെന്നും കെ.എം ഷാജി പ്രതികരിച്ചു.കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം ഇതിനോട് കൂടുതല്‍ പ്രതികരിക്കുമെന്നും ഷാജി പറഞ്ഞു.