Kerala

റേഷൻ കാർഡിനും ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം

keralanews apply online for ration card

തിരുവനന്തപുരം:റേഷൻ കാർഡിന് അപേക്ഷ നൽകിയാൽ ഉടൻ  തന്നെ കാർഡ് ലഭിക്കുന്ന പദ്ധതി മൂന്നു മാസത്തിനുള്ളിൽ നിലവിൽ വരും.പുതിയ കാർഡിനുള്ള അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനും ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കാനും ഭക്ഷ്യ വകുപ്പ് നാഷണൽ ഇൻഫോര്മാറ്റിക്ക് സെന്ററിനോട് ആവശ്യപ്പെട്ടു.ഓൺലൈൻ സംവിധാനം നിലവിൽ വരാൻ മൂന്നുമാസം സമയമെടുക്കുന്നതിനാൽ നേരിട്ട് അപേക്ഷ സ്വീകരിക്കാനും തീരുമാനമായി.ഇതിനുള്ള ഫോറങ്ങൾ തയ്യാറായി.ഇതിന്റെ മാതൃക എല്ലാ താലൂക്ക് ഓഫീസുകളിലേക്കും ഉടൻ അയക്കും.അപേക്ഷ താലൂക്ക് ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്.നിലവിൽ കാർഡുള്ളവർ അവർ ഉൾപ്പെട്ടിട്ടുള്ള കാർഡിൽ നിന്നും പേര് വെട്ടി പുതിയ കാർഡിൽ ചേർക്കണം.വ്യത്യസ്ത താലൂക്കുകളിലോ റേഷൻ കടകളിലോ ഉള്ളവരാണെങ്കിൽ അതാതിടങ്ങളിൽ നിന്നും കുറവ് ചെയ്ത സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.റേഷൻ കാർഡിൽ പേരില്ലാത്തവർ എംഎൽഎയുടെ സാക്ഷ്യപത്രം നൽകിയാൽ മതി.ഓൺലൈൻ സംവിധാനം വരുന്നതോടെ മറ്റൊരിടത്തേക്ക് കാർഡ് മാറ്റാൻ വെട്ടിക്കുറയ്ക്കൽ സർട്ടിഫിക്കറ്റ് വേണ്ടിവരില്ല.

Previous ArticleNext Article