ന്യൂഡൽഹി:പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കരാറുകാര്‍ക്ക് സുപ്രീം കോടതി സമയം നല്‍കി. ജസ്റ്റിസ് ആര്‍ എഫ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പാലത്തിന്‍റെ ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തണമെന്ന ഹൈകോടതി വിധി ചോദ്യം ചെയ്താണ് കേരളം ഹരജി നൽകിയിരിക്കുന്നത്. തല്‍സ്ഥിതി തുടരണമെന്ന മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും തകര്‍ന്ന പാലം പൊളിച്ച് പുതിയത് പണിയാൻ അടിയന്തിരമായി അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രത്യേക അപേക്ഷയും കോടതി പരിഗണിച്ചിരുന്നു.2016ൽ നിര്‍മിച്ച പാലാരിവട്ടം പാലത്തിൽ 2018 ആകുമ്പോഴേക്ക് വിള്ളൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പാലത്തിന്‍റെ ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണിയുടെ സാധ്യത തേടണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ കേരള ഹൈകോടതി ഇടക്കാല ഉത്തരവിട്ടിരുന്നത്. ഇത് ചോദ്യം ചെയ്താണ് കേരളം സുപ്രീംകോടതിയിൽ അപ്പീൽ ഹരജി നൽകിയിരുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാൻ അധ്യക്ഷനായ ബഞ്ച് തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത സ്തംഭനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പ്രത്യേക അപേക്ഷയിൽ അടിയന്തിരമായി പാലം പണിയാൻ അനുമതി നൽകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് കരാറുകാരും ഇതിനെ എതിര്‍ത്ത് കേരളവും ഇന്നലെ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.
Kerala, News
പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും
Previous Articleതമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി;9 മരണം