മുംബൈ:അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം രാജിവെച്ചു.അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.2017 ലാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത്.വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് അദ്ദേഹം രാജിക്കത്ത് കൈമാറി. അനുപം ഖേറിന്റെ രാജി റാത്തോഡ് അംഗീകരിച്ചു. ഖേറിന്റെ സേവനത്തിന് റാത്തോഡ് നന്ദി പറയുകയും ചെയ്തു.അതേസമയം, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്മാന് സ്ഥാനത്തേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍സ്ഥാനത്ത് ഇരിക്കാന്‍ സാധിച്ചത് വലിയെരു ബഹുമതിയായിട്ടാണ് കാണുന്നത്. ഈ കാലയളവിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ പോസ്റ്റിനോടൊപ്പം രാജി കത്തും ട്വീറ്റ് ചെയ്തിട്ടുണ്ട്. അനുപം ശേഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരിക്കെ അദ്ദേഹത്തിന്റെ ചില പ്രസ്താവന വിവാദമായിരുന്നു.നിലവില്‍ അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയായ ന്യൂ ആംസ്റ്റര്‍ഡാമിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണ് അനുപം ശേഖര്‍ ഇപ്പോഴുള്ളത്. ഇതിനാല്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ അധികം നില്ക്കാന് സാധിക്കുകയില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജി നല്‍കിയിരിക്കുന്നത്.
India, News
അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം രാജിവെച്ചു
Previous Articleസംഘർഷ സാധ്യത;ശബരിമലയിൽ ശനിയാഴ്ച മുതൽ സേനയെ വിന്യസിക്കും