കൊച്ചി: ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധ സമരത്തിനിടെയുണ്ടായ ഗതാഗത തടസം ചോദ്യം ചെയ്തതിനു പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്.ഇന്നലെ രാത്രിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.സംഭവത്തിൽ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചമുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഴിതടയൽ സമയത്തിനെതിരെ 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വൈറ്റില- ഇടപ്പളളി ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരം ചോദ്യം ചെയ്തതിനെ തുടർന്നാണ് നടൻ ജോജു ജോർജിനെതിരെയും വാഹനത്തിന് നേരെയും ആക്രമണമുണ്ടായത്. വൈറ്റില ഫ്ളൈ ഓവറിന് സമീപമായിരുന്നു സമരം. വാഹനം റോഡിൽ കുടങ്ങിയതോടെ മറ്റ് യാത്രക്കാർക്കൊപ്പം ജോജുവും സമരത്തെ ചോദ്യം ചെയ്യുകയായിരുന്നു.