
തേർത്തല്ലി: തേർത്തല്ലി ഡ്രീംലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം ജോസ് മൈലാടൂർ ഉദഘാടനം ചെയ്തു. കുമാരൻ പോത്തേര അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്‌ദു കരയിൽ, ജില്ലാ കൗൺസിൽ അംഗം പി വി ജോർജ് പടന്നമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കരയിൽ മൊയ്‌ദു സെക്രട്ടറി, വി വി കേളു ഓഡിറ്റർ, മൈക്കിൾ മലയിൽ സംസ്ഥാന കൌൺസിൽ അംഗം എന്നിവരെ തിരഞ്ഞെടുത്തു.