
മുംബൈ: അമുല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും തങ്ങളെ ബാധിക്കുന്നതുമാണെന്നു വാദിച്ച് ഹിന്ദുസ്ഥാന്‍ യുണിലിവറും (എച്ച് യു എല്‍) വാഡിലാല്‍ ഗ്രൂപ്പും അമുലിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ ശരിയായ ഐസ്‌ക്രീമുകളെയും ഫ്രോസണ്‍ ഡെസേര്‍ട്ടുകളെയും തിരിച്ചറിയാൻ പഠിക്കണം. അമുല്‍ മാത്രമാണ് ഒറിജിനല്‍ പശുവിന്‍പാല്‍ ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മിക്കുന്നത്. മറ്റു കമ്പനികളുടെ ഫ്രോസണ്‍ ഡെസേര്‍ട്ടുകളില്‍ വെജിറ്റബിള്‍ ഓയിലാണ് ഉപയോഗിക്കുന്നതെന്നും അമുലിന്റെ പരസ്യത്തില്‍ പറയുന്നു. പരസ്യം പിന്‍വലിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.