തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. നിലവിലെ ആരോപണങ്ങള്‍ ഊഹാപോഹം മാത്രമാണെന്ന് സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. കോഴ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ജനറല്‍ സെക്രട്ടറി എം ടി രമേശും രംഗത്തെത്തി. പാര്‍ട്ടിയില്‍ കോഴ ആരോപണമുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്നാല്‍ ഇപ്പോഴുളള പ്രചാരണങ്ങള്‍ ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിലുളളതാണെന്നും വ്യക്തമാക്കി.അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. കോഴ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് എം ടി രമേശും രംഗത്തെത്തി. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നു രമേശ് കൂട്ടിച്ചേര്‍ത്തു.