International, News

ഉക്രൈന്‍ അധിനിവേശം; റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച്‌ വിസ,മാസ്റ്റര്‍ കാര്‍ഡ് കമ്പനികൾ

keralanews all services in russia are discontinued by visa and mastercard companies

മോസ്‌കോ: റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച്‌ വിസ,മാസ്റ്റര്‍ കാര്‍ഡ് കമ്പനികൾ.യുക്രെയ്‌നില്‍ അധിനിവേശം റഷ്യ പതിനൊന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ,മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാന്‍ കഴിയില്ല.റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ റഷ്യയ്‌ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ഇരു കമ്പനികളും വ്യക്തമാക്കി. തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ഖേദിക്കുന്നു.എന്നാല്‍ ഈ യുദ്ധവും സമാധനത്തിനും സ്ഥിരതയ്‌ക്കും നേരെയുള്ള ഭീഷണിയും ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് അനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിസ സിഇഒ എല്‍ കെല്ലി പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി കമ്പനികളുമായും കൂടിക്കാഴ്ച നടത്തി റഷ്യയിലെ സേവനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.മാസ്റ്റര്‍കാര്‍ഡും വിസയും റഷ്യയിലെ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവെയ്‌ക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു.

അതേസമയം പതിനൊന്നാം ദിവസവും ഉക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. അധിനിവേശ സേന കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ മാനുഷിക ദുരന്തത്തിന്റെ വക്കിലാണ് ഉക്രൈന്‍ നഗരങ്ങള്‍. തെക്കന്‍ നഗരമായ മരിയുപോളില്‍ പ്രഖ്യാപിച്ച ഭാഗിക വെടിനിര്‍ത്തല്‍ പാളിയതോടെ നഗരം അപകടമുനമ്പിലാണ്. നഗരവാസികളെ ഒഴിപ്പിക്കാന്‍ ശനിയാഴ്ച പകല്‍ അഞ്ചുമണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്നായിരുന്നു റഷ്യന്‍ വാഗ്ദാനം.എന്നാല്‍ ഈ സമയത്തും റഷ്യ ഷെല്ലിങ് തുടര്‍ന്നുവെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നും മരിയുപോള്‍ നഗര ഭരണകൂടം വ്യക്തമാക്കി.റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്കുള്ള ആഹാരവും മരുന്നും ഏതാണ്ട് തീര്‍ന്ന നിലയിലാണ്.

Previous ArticleNext Article