Kerala

ഈ മാസം 15,16 തീയതികളില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

keralanews all india bank strike on 15th and 16th of this month

തിരുവനന്തപുരം:മാർച്ച്  15,16 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ്  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു)നേതൃത്വത്തിൽ പണിമുടക്ക് നടത്തുന്നത്.പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.കൂടാതെ ബാങ്കുകളില്‍ പ്രതിഷേധ മാസ്ക് ധരിച്ച്‌ ഇന്നും 12നും ജോലി ചെയ്യാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

Previous ArticleNext Article