Kerala

ചോദ്യം ചെയ്യലിന് അർദ്ധരാത്രിയിൽ എത്തട്ടെ എന്ന് ജലീൽ; എന്‍ഐഎ വിസമ്മതിച്ചപ്പോള്‍ മന്ത്രി വരവ് പുലര്‍ച്ചെ അഞ്ചരയ്ക്ക് ആക്കി

keralanews alil asked to arrive at midnight for questioning NIA refused and minister arrived at 5.30 morning

കൊച്ചി: എന്‍ഐഎ നോട്ടീസ് കിട്ടിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് അര്‍ദ്ധരാത്രിയില്‍ എത്തട്ടെ എന്ന്  മന്ത്രി കെ ടി ജലീല്‍ എൻഐഎ യോട് ആവശ്യപ്പെട്ടതായി സൂചന.എന്നാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു രാവിലെ ആറു മണിക്ക് എത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള ശ്രമം പക്ഷേ ഫലവത്തായില്ല. അര്‍ദ്ധരാത്രിയില്‍ എത്താമെന്ന മന്ത്രിയുടെ മറുപടി എന്‍ഐഎ തള്ളിയപ്പോള്‍ രാവിലെ ആറു മണിക്ക് എത്തുന്നതിനുള്ള അനുമതി ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. ഇതോടെയാണ് പുലര്‍ച്ചെ കൊച്ചിയിലെ ഓഫീസില്‍ എത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി മുന്‍ എംഎല്‍എ, എ എം യൂസഫിന്റെ കാറിലാണ് ജലീല്‍ എന്‍ഐഎ യുടെ കടവന്ത്രയിലെ ഓഫീസില്‍ എത്തിയത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച്‌ കളമശ്ശേരി റെസ്റ്റ് ഹൗസില്‍ രാവിലെ നാലു മണിയോടെ എത്തിയ മന്ത്രി സ്വന്തം വാഹനം അവിടെ ഉപേക്ഷിച്ച്‌ സ്വകാര്യ വാഹനത്തിലായിരുന്നു എന്‍ഐഎയുടെ ഓഫീസിലേക്ക് എത്തിയത്.ആലുവ മുന്‍ എംഎല്‍എയും, സിപിഎം നേതാവുമായ എ എം യൂസഫിന്റേതാണ് വാഹനം.തന്നെ പുലര്‍ച്ചെ വിളിച്ച്‌ മന്ത്രി വാഹനം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വാഹനം വിട്ടു നല്‍കിയത് സംബന്ധിച്ച്‌ എ.എം. യൂസഫ് നല്‍കിയ പ്രതികരണം. ബുധനാഴ്ച രാത്രി 1.30ടെയാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത്. കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ ഡൈവറുമായി വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎ ഓഫീസിലേക്ക് രാവിലെ പോവേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു എന്നും യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു.യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാഴ്സല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ കൈപ്പറ്റി എന്ന ആരോപണത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്‌സമെന്റിന് ജലീല്‍ നല്‍കിയ മൊഴി എന്‍ഐഎ പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്തോ മറ്റ് ഹവാല ഇടപാടുകളോ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ മറവില്‍ നടന്നിട്ടുണ്ടോ എന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കോണ്‍സുലാര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയത് എന്നാണ് ജലീലിന്റെ വിശദീകരണം.

Previous ArticleNext Article