Kerala, News

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ശുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

keralanews alan shuhaib who was arrested in pantheerankavu u a p a case will brought to kannur to appear for exam

കണ്ണൂർ:കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ശുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും.പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവരിക.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അലന് പരീക്ഷ എഴുതാൻ സാഹചര്യമൊരുങ്ങിയത്. ഉച്ചയ്ക്കു രണ്ടുമുതല്‍ അഞ്ചുവരെയാണു പരീക്ഷ.രാവിലെ ഏഴ് മണിയോടെ തൃശൂർ അതിസുരക്ഷ ജയിലിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എൻ.ഐ.എ ഉദ്യോഗസ്ഥനും ഇവർക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂർ നീളുന്ന പരീക്ഷക്ക് ശേഷം അലനെ തൃശൂരിലേക്ക് തന്നെ തിരികെ കൊണ്ടു പോകും.ക്യാമ്പസ്സിൽ പോലീസ് കനത്ത സുരക്ഷയൊരുക്കും.സര്‍വകലാശാലയുടെ നിയമപഠനവിഭാഗത്തില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന അലന്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കുമ്പോഴാണ് കേസില്‍പ്പെട്ടു ജയിലിലാകുന്നത്. തുടര്‍ന്നു പഠനവിഭാഗത്തില്‍നിന്നു പുറത്താക്കിയിരുന്നു. നിലവില്‍ മൂന്നാം സെമസ്റ്റല്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ എന്‍ഐഎ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.കോടതിയുടെ അനുമതിയുണ്ടെങ്കിൽ മറ്റ് തടസങ്ങളില്ലെന്ന് സർവകലാശാല മറുപടി നൽകി. തുടർന്നാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകി വൈസ് ചാൻസിലർ ഉത്തരവിറക്കിയത്. എന്നാൽ നിയമ പഠന വിഭാഗം മേധാവി ഹാജർ സർട്ടിഫിക്കറ്റ് നൽകിയ ശേഷം മാത്രമാകും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക.

Previous ArticleNext Article