മസ്കറ്റ്: എയ്ഡ്സ് രോഗികൾ ജനങ്ങളുടെ മുഖം നോക്കുന്നതിനുള്ള അപമാനം ഭയന്ന് തെരുവുകളിൽ ഒളിച്ച് താമസിക്കുന്നത് വർധിക്കുന്നു എന്ന് സർവ്വേ റിപ്പോർട്ട്. 33 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ രണ്ട് വർഷം മുൻപ് നടത്തിയ ടെസ്റ്റിൽ താനൊരു എയ്ഡ്സ് രോഗിയാണെന്ന് തെളിഞ്ഞപ്പോൾ പിന്നെ ആരുടേയും മുൻപിൽ നിൽക്കാതെ തുടർ ചികിത്സ പോലും തേടാതെ അപമാനം കൊണ്ട് ഒമാനിലെ തെരുവുകളിൽ താമസിച്ച് വരുന്നു എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2014- ൽ താനൊരു എയ്ഡ്സ് രോഗിയാണെന്നറിഞ്ഞപ്പോൾ തകർന്ന് പോയി, അസുഖ വിവരം മറ്റുള്ളവർ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടും വിവേചനവും ഭയന്ന് വീട്ടുകാരോട് മാത്രം വിവരം പറഞ്ഞ് ഒളിച്ച് താമസിക്കുകയായിരുന്നു. 2014-ൽ ഒരു ലൈംഗിക തൊഴിലായുമായുള്ള ശാരീരിക ബന്ധമാണ് ഇയാളെ ഒരു എയ്ഡ്സ് രോഗിയാക്കിയത്. ആ ദിവസമെനിക്ക് ഒരു കറുത്ത ദിവസമായിരുന്നു എന്ന് ഇയാൾ പറയുന്നു. ഒരുപാട് തവണ ഇയാൾ ആത്മത്യക്കും ശ്രമിച്ചു.
ഇയാൾ മാത്രമല്ല കുറെ വേറെ സുഹൃത്തുക്കളും ഉണ്ടായിരുന്നു എയ്ഡ്സ് ബാധിതരായി എന്ത് ചെയ്യണമെന്നറിയാതെ ഒളിവിൽ താമസിക്കുന്നതായി. ഇന്നിയാൽ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിച്ച് നടക്കുകയാണ്. എന്നാൽ തന്റെ രോഗ വിവരം അറിഞ്ഞാൽ ഇവരും തന്നെ പുറത്താക്കുമെന്ന് ഇയാൾ പറയുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1679 പേരുണ്ട് ഒമാനിൽ എയ്ഡ്സ് ബാധിതരായി. സമൂഹത്തിൽ ഇത്തരക്കാരോടുള്ള മനോഭാവം മാറ്റേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇവർക്ക് സമൂഹത്തിൽ ജീവിക്കാനാകു.